Education

നീറ്റ് പരീക്ഷ: കേരളത്തില്‍ 1.20 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും

നീറ്റ് പരീക്ഷ: കേരളത്തില്‍ 1.20 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും
X

കോഴിക്കോട്: രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളിലെ പ്രവേശനത്തിനു നടത്തപ്പെടുന്ന നീറ്റ് യുജി (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് അണ്ടര്‍ ഗ്രാജുവേഷന്‍) പരീക്ഷ, രാജ്യത്തെ വിവിധകേന്ദ്രങ്ങളില്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ 5.20 വരെയാണ് പരീക്ഷാ സമയം. കേരളത്തില്‍ നിന്ന് 1.20 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കുന്നുണ്ട്. കാസര്‍കോട്, പയ്യന്നൂര്‍, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍.

2013നുവരെ എല്ലാ സംസ്ഥാനങ്ങളും അവരവര്‍ തന്നെ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ നടത്തി, പ്രവേശനം നടത്തുകയായിരുന്നു, പതിവ്. നീറ്റ് പരീക്ഷ വന്നതോടെ രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ ഏകീകരിക്കപ്പെട്ടു. തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് പരിഗണിച്ച്, സുപ്രിംകോടതി 2014ല്‍ നീറ്റ് റദ്ദാക്കിയെങ്കിലും 2016ല്‍ ഇത് പുനസ്ഥാപിക്കയുണ്ടായി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ നടത്തിയിരുന്ന നീറ്റ് പരീക്ഷ, 2019 മുതല്‍ നാഷനല്‍ ടെസ്റ്റിങഗ് ഏജന്‍സിയാണ് നടത്തുന്നത്.

പരീക്ഷയോടനുബന്ധിച്ചും പരീക്ഷാ ദിവസവും വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. ദേശീയ നിലവാരമുള്ള പരീക്ഷയായതിനാല്‍ എല്ലാ നടപടിക്രമങ്ങളും വിദ്യാര്‍ഥികള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. പരീക്ഷയുടെ സമയക്രമം, ഉച്ചയ്ക്ക് 2.00 മണി മുതല്‍ 5.20 മണി വരെയാണ്. 1.30 മണിക്കു മുമ്പായി പരീക്ഷാര്‍ഥികള്‍ ക്ലാസ്സില്‍ കയറേണ്ടതുണ്ട്. പിഡബ്ല്യുഡി. വിദ്യാര്‍ഥികള്‍ക്ക് മൂന്നിലൊന്നു സമയം (1 മണിക്കൂര്‍ 5 മിനിറ്റ്) കൂടുതലുണ്ട്. പരീക്ഷാ ദിവസം 12 മണി മുതല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാം. 1.30 വരെ ക്ലാസ്സില്‍ പ്രവേശിക്കാമെങ്കിലും പരമാവധി ഈ സമയത്തുതന്നെ കേന്ദ്രത്തിലെത്തുന്നതാണ് ഉചിതം.

Next Story

RELATED STORIES

Share it