- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇനി ഫയര്‍ഫോഴ്‌സ് പഠിപ്പിക്കും, തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
തിരുവനന്തപുരം: കേരള ഫയര്‍ ആന്റ് റെസ്‌ക്യു അക്കാദമിയില്‍ തൊഴിലധിഷ്ഠിത സെല്‍ഫ് ഫിനാന്‍സിങ് കോഴ്‌സുകള്‍ ആരംഭിക്കുന്നു. നാല് മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്്ഡ് കോഴ്‌സ് ഓണ്‍ ഫയര്‍ ആന്റ് സേഫ്ടി, ഫീല്‍ഡ് തലത്തില്‍ പ്രാവീണ്യം ഉറപ്പാക്കുന്ന രണ്ടുമാസത്തെ ബേസിക് കോഴ്‌സ് ഓണ്‍ ഫയര്‍ ആന്റ് സേഫ്ടി, ബേസിക് കോഴ്‌സ് ഓണ്‍ ഫയര്‍ പ്രിവന്‍ഷന്‍ എന്നിവയാണ് തൃശൂരിലെ അക്കാദമിയില്‍ പഠിപ്പിക്കുക. അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷിതമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതാണ് ബേസിക് കോഴ്‌സ് ഓണ്‍ ഫയര്‍ പ്രിവന്‍ഷന്‍. ഒരാഴ്ചയാണ് ഇതിന്റെ പഠനകാലാവധി.
കോഴ്‌സുകളുടെ സിലബസ് അപേക്ഷകരുടെ ആവശ്യാനുസരണം മാറ്റം വരുത്താവുന്ന തരത്തിലാണ് ക്രമീകരിക്കുക. സ്ത്രീ- പുരുഷ ഭേദമന്യേ പൊതുജനങ്ങള്‍ക്കായി ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് 20 വയസ് പൂര്‍ത്തിയായ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്വദേശത്തും വിദേശത്തുമുള്ള വ്യവസായ സ്ഥാപനങ്ങളില്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫിസര്‍ ഉള്‍പ്പെടെയുള്ള വിവിധ തൊഴിലിന് പ്രാപ്തമാക്കുന്ന നൂതന കോഴ്‌സുകളാണ് അക്കാഡമി ആവിഷ്‌കരിച്ചിരിക്കുന്നത്.
എല്ലാ വര്‍ഷവും ജനുവരി ആദ്യം പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയും വിധത്തിലാവും മൂന്നുകോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിക്കുക. കോഴ്‌സ് പ്രവേശനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ fire.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ ആഡ്വാന്‍സ്ഡ് കോഴ്‌സ് ഓണ്‍ ഫയര്‍ ആന്റ് സേഫ്ടി, ബേസിക് കോഴ്‌സ് ഓണ്‍ ഫയര്‍ ആന്റ് സേഫ്ടി എന്നിവയ്ക്ക് പ്ലസ്ടു, വിഎച്ച്എസ്‌സി, തത്തുല്യ യോഗ്യതയുണ്ടായിരിക്കണം.
ബേസിക് കോഴ്‌സ് ഓണ്‍ ഫയര്‍ പ്രിവന്‍ഷന് ഏഴാം ക്ലാസില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യത വേണം. മെഡിക്കല്‍, ഫിസിക്കല്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപത്രം എന്നിവ അപേക്ഷയ്‌ക്കൊപ്പം അയയ്ക്കണം. അപേക്ഷകര്‍ ശാരീരിക യോഗ്യതാ പരീക്ഷ പാസാകണം. പ്രവേശനം ലഭിക്കുന്നവര്‍ അക്കാദമിയില്‍ താമസിച്ച് പരിശീലനം നേടണം. കോഴ്‌സ് പരിശീലനവും പരീക്ഷയും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും.
RELATED STORIES
തമിഴ്നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് വയസുകാരന്...
12 Dec 2024 5:54 PM GMTപഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങുന്ന 67കാരന് ...
12 Dec 2024 5:34 PM GMTടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നതിന് തടസ്സമില്ല: ബോംബൈ...
12 Dec 2024 2:56 PM GMTപ്രവാചക നിന്ദ നടത്തിയ അധ്യാപകന് ആക്രമിക്കപ്പെട്ട സംഭവം: എം കെ...
12 Dec 2024 1:38 PM GMTപള്ളികളില്‍ ഇനി സര്‍വേ പാടില്ല; പുതിയ അന്യായങ്ങള്‍ രജിസ്റ്റര്‍...
12 Dec 2024 11:11 AM GMTതമിഴ്നാട്ടില്‍ വാഹനാപകടം; പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു മലയാളികള്‍...
12 Dec 2024 10:46 AM GMT