Education

ജാമിഅ: സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷാ കോച്ചിങ്ങിന് അപേക്ഷിക്കാം; അവസാന തിയ്യതി സപ്തംബര്‍ 6

ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍, പട്ടികജാതി, പട്ടികവര്‍ഗം, പെണ്‍കുട്ടികള്‍ എന്നിവര്‍ക്കാണ് ഈ കോഴ്‌സിന് അപേക്ഷിക്കാനുള്ള യോഗ്യത. ആഗസ്ത് 10ന് തുടങ്ങിയ അപേക്ഷ സപ്തംബര്‍ 6 വരെ തുടരും. സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.jmicoe.in) വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ജാമിഅ: സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷാ കോച്ചിങ്ങിന് അപേക്ഷിക്കാം; അവസാന തിയ്യതി സപ്തംബര്‍ 6
X

ന്യൂഡല്‍ഹി: ഡല്‍ഹി ജാമിയ മില്ലിയ ഇസ്‌ലാമിയ (JMI) സര്‍വകലാശാലയുടെ കീഴിലുള്ള റസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമി നടത്തുന്ന സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷാ കോച്ചിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍, പട്ടികജാതി, പട്ടികവര്‍ഗം, പെണ്‍കുട്ടികള്‍ എന്നിവര്‍ക്കാണ് ഈ കോഴ്‌സിന് അപേക്ഷിക്കാനുള്ള യോഗ്യത. ആഗസ്ത് 10ന് തുടങ്ങിയ അപേക്ഷ സപ്തംബര്‍ 6 വരെ തുടരും. സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.jmicoe.in) വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 750 രൂപയാണ് കോഴ്‌സിന് അപേക്ഷിക്കാനുള്ള ഫീസ്.

എഴുത്തുപരീക്ഷയ്ക്കും മെയിന്‍സ് പരീക്ഷയ്ക്കുമുള്ള പരിശീലനം ജാമിഅ നല്‍കും. 150 സീറ്റാണ് ജാമിഅയില്‍ ഈ കോഴ്‌സിനുള്ളത്. കൂടാതെ അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനുള്ള ഹോസ്റ്റല്‍ സൗകര്യവും ജാമിഅ സജ്ജീകരിച്ചിട്ടുണ്ട്. സൗജന്യ ട്രെയ്‌നിങ് പ്രോഗ്രാമിന് യോഗ്യത ലഭിക്കാന്‍ മല്‍സരാര്‍ഥികള്‍ പ്രവേശന പരീക്ഷ പാസാവണമെന്ന് വ്യവസ്ഥയുണ്ട്. ഇതിന് ശേഷം പ്രത്യേക അഭിമുഖവും നടത്തപ്പെടും. ഡല്‍ഹി, ശ്രീനഗര്‍, ലഖ്‌നോ, ഗുവാഹത്തി, ബംഗളൂരു, മുംബൈ, ഹൈദരാബാദ്, പട്‌ന, മലപ്പുറം തുടങ്ങി പത്തോളം കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടത്തും.

സപ്തംബര്‍ 18ന് ശനിയാഴ്ച രാവിലെ 10 മുതല്‍ ഒരുമണി വരെയാണ് പ്രവേശന പരീക്ഷ നടത്തപ്പെടുക. ഒബ്ജക്ടീവ് ടൈപ്പ് രീതിയില്‍ നടത്തപ്പെടുന്ന പരീക്ഷയില്‍ ജനറല്‍ സ്റ്റഡീസ് സംബന്ധിച്ച ചോദ്യങ്ങളാണുണ്ടാവുക. സപ്തംതബര്‍ 30 ന് വൈകീട്ട് 5 മണിക്കാണ് പരീക്ഷാഫലം പുറത്തുവിടുക. എഴുത്തുപരീക്ഷ പാസാവുന്നവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ഒക്ടോബര്‍ 11 മുതല്‍ 22 വരെയാണ് ഇന്റര്‍വ്യൂവിനുള്ള തിയ്യതികള്‍ താല്‍ക്കാലികമായി നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 29ന് അന്തിമഫലം പുറത്തുവിടുകയും നവംബര്‍ എട്ടോടെ അഡ്മിഷന്‍ പ്രക്രിക പൂര്‍ത്തിയാക്കുകയും ചെയ്യും.

വെയ്റ്റിങ് ലിസ്റ്റിലുള്ള അപേക്ഷാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നവംബര്‍ 11ന് നടക്കും. നവംബര്‍ 12ന് ഇവരുടെ അഡ്മിഷന്‍ നടപടികളും പൂര്‍ത്തിയാക്കും. ഓറിയന്റേഷന്‍ ക്ലാസ് നവംബര്‍ 16ന് രാവിലെ 11 മണിക്ക് ആരംഭിക്കും. മൂന്ന് മണിക്കൂര്‍ നേരം നീണ്ടുനില്‍ക്കുന്ന പ്രവേശന പരീക്ഷ പേപ്പര്‍ I, പേപ്പര്‍ II എന്നിങ്ങനെ രണ്ടായി വിഭജിച്ചിരിക്കുന്നു. യുപിഎസ്‌സി മാതൃകയിലാണ് പരീക്ഷ. എംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിങ്ങനെ ഏതെങ്കിലും ഭാഷയില്‍ പരീക്ഷയെഴുതാം. ആദ്യത്തെ പേപ്പറില്‍ ഒരു മാര്‍ക്ക് വീതമുള്ള 60 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക.

തെറ്റായ ഒരോ ഉത്തരത്തിലും മൂന്നിലൊന്ന് മൈനസ് മാര്‍ക്കുണ്ട്. അതേസമയം രണ്ടാം പേപ്പറില്‍ 30 മാര്‍ക്കുകള്‍ വീതമുള്ള രണ്ട് ഉപന്യാസങ്ങളാണ് എഴുതാനുണ്ടാവുക. ഇംഗ്ലീഷ്, ഹിന്ദു, ഉര്‍ദു ഭാഷകളില്‍ പരീക്ഷ എഴുതാവുന്നതാണ്. ഒന്നാം പേപ്പര്‍ അടിസ്ഥാനപ്പെടുത്തി ഏറ്റവും മികച്ച 1,500 വിദ്യാര്‍ഥികളുടെ ഉപന്യാസങ്ങള്‍ മാത്രമേ പരിഗണിക്കൂ. ആദ്യപരീക്ഷ പാസാകുന്നവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. 30 മാര്‍ക്കാണ് ഇന്റര്‍വ്യൂവിന് ലഭിക്കുക. കൊവിഡ് സാഹചര്യവും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളും കണക്കിലെടുത്ത് പ്രവേശന പരീക്ഷാ തിയ്യതിയില്‍ മാറ്റം വരുത്തുകയാണെങ്കില്‍ ജാമിഅ വെബ്‌സൈറ്റില്‍ (www.jmi.in/www.jmicoe.in) അറിയിപ്പ് നല്‍കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it