- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിബിഎസ്ഇ 10, 12 ക്ലാസിലെ രണ്ടാം ഘട്ട പരീക്ഷകള് ഏപ്രില് 26 മുതല്; വിശദമായ ടൈം ടേബിള് ഇങ്ങനെ...
ന്യൂഡല്ഹി: സെന്ട്രല് ബോര്ഡ് ഓഫ് സെക്കന്ഡറി എജ്യുക്കേഷന് (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ രണ്ടാംഘട്ട പരീക്ഷകള് ഏപ്രില് 26 മുതല് ആരംഭിക്കും. ഇതുസംബന്ധിച്ച വിശദമായ ടൈം ടേബിള് സിബിഎസ്ഇ പുറത്തിറക്കി. 10ാം ക്ലാസ് പരീക്ഷകള് 2022 മെയ് 24നും 12ാം ക്ലാസ് പരീക്ഷ 2022 ജൂണ് 15നും അവസാനിക്കും. വിശദമായ ടൈം ടേബിള് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.inല് ലഭ്യമാണ്. കൊവിഡ് മൂലം കാലതാമസം വന്നെങ്കിലും വിദ്യാര്ഥികള്ക്ക് തയ്യാറെടുപ്പ് നടത്താന് മതിയായ സമയമുണ്ടെന്ന് ബോര്ഡ് അറിയിച്ചു. രാവിലെ 10.30 മുതല് ഉച്ചയ്ക്ക് 12.30 വരെയായിരിക്കും വിവിധ വിഷയങ്ങളിലെ പരീക്ഷ. സിബിഎസ്ഇ ടേം 2 ബോര്ഡ് പരീക്ഷകളുടെ കലണ്ടര് അനുസരിച്ച് എല്ലാ പേപ്പറുകളും ഓഫ്ലൈനിലായിരിക്കും. ചോദ്യപേപ്പറുകള് പരിശോധിക്കാന് വിദ്യാര്ഥികള്ക്ക് 15 മിനിറ്റ് സമയം നല്കും.
#CBSE #CBSEexams #CBSEexamSchedule #Students
— CBSE HQ (@cbseindia29) March 11, 2022
Schedule for Term II exams Class X 2022
Details also available at https://t.co/xA4WhyG5VW pic.twitter.com/oZKDIG8r0R
പരീക്ഷാര്ഥികള് എല്ലാ കൊവിഡ് സുരക്ഷാ നടപടികളും സാമൂഹിക അകലവും പാലിക്കണം. എല്ലാ ഉദ്യോഗാര്ഥികളും അവരുടെ അഡ്മിറ്റ് കാര്ഡില് നല്കിയിരിക്കുന്ന നിര്ദേശങ്ങള് പാലിക്കണം. സിബിഎസ്ഇ ടേം 2 ടെസ്റ്റ് 120 മിനിറ്റ് ദൈര്ഘ്യമുള്ളതായിരിക്കും. സിബിഎസ്ഇ ടേം 2 പരീക്ഷകള് പൂര്ത്തിയാവുന്നതിന് മുമ്പ്, സ്കൂളുകളില് പ്രായോഗികവും ആന്തരിക മൂല്യനിര്ണയ പരീക്ഷകളും ഉണ്ടായിരിക്കും. 26 രാജ്യങ്ങളില് കൂടി പരീക്ഷ നടത്തേണ്ടതുണ്ടെന്നും രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തുന്നത് സാധ്യമല്ലെന്നും സിബിഎസ്ഇ അറിയിച്ചു. സിബിഎസ്ഇ രണ്ടാംഘട്ട പരീക്ഷയുടെ ടൈം ടേബിള് തയ്യാറാക്കുമ്പോള് ജെഇഇ മെയിന് ഉള്പ്പെടെയുള്ള മറ്റ് മല്സര പരീക്ഷകളുടെ സമയക്രമവും ശ്രദ്ധിച്ചിട്ടുണ്ടെന്ന് സിബിഎസ്ഇ പ്രസ്താവനയില് പറയുന്നു.
(2/2) #CBSE #CBSEexams #CBSEexamSchedule #Students
— CBSE HQ (@cbseindia29) March 11, 2022
Schedule for Term II exams Class XII 2022
Details also available at https://t.co/xA4WhyG5VW pic.twitter.com/h60prCMIvT
ഒരു വിദ്യാര്ഥിയുടെ രണ്ട് വിഷയങ്ങളുടെ പരീക്ഷകള് ഒരേ തിയ്യതിയില് വരുന്നില്ലെന്ന് ഉറപ്പാക്കാന് ഏകദേശം 35,000 വിഷയങ്ങളുടെ കോംബിനേഷനുകള് ഒഴിവാക്കിയാണ് സിബിഎസ്ഇ തിയ്യതികള് തയ്യാറാക്കിയത്. സിബിഎസ്ഇ മറ്റ് 26 രാജ്യങ്ങളില് രണ്ടാംഘട്ട ബോര്ഡ് പരീക്ഷകള് നടത്തുന്നതിനാല് രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്തുന്നത് പ്രായോഗികമല്ല. താപനില അല്പ്പം കൂടുതലായിരിക്കുമെന്ന വസ്തുത നിലനില്ക്കുന്നുണ്ട്.
എന്നാല്, പരീക്ഷ നേരത്തെ ആരംഭിക്കാന് കഴിയില്ല. കാരണം പരീക്ഷകള് 26 രാജ്യങ്ങളില് നടക്കുന്നു- സിബിഎസ്ഇ പ്രസ്താവനയില് കൂട്ടിച്ചേര്ത്തു. സിബിഎസ്ഇ 2021- 2022 അധ്യയന വര്ഷം മുതലാണ് രണ്ട് ടേം ബോര്ഡ് എക്സാം ഘടനയിലേക്ക് മാറിയത്. നിരവധി സംസ്ഥാന ബോര്ഡുകള് ഇത് പിന്തുടരുന്നുണ്ട്.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശൻ്റെ നിലപാട് അപകടകരം; സി പി എ ലത്തീഫ്
14 Dec 2024 5:31 AM GMTഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; ഫെഡറലിസത്തിൻ്റെ മരണമണി?
14 Dec 2024 5:05 AM GMTപൊട്ടിത്തെറിയിൽ കൈ പൊള്ളി സിപിഎം
7 Dec 2024 5:42 AM GMTസയണിസ്റ്റുകളെ വിറപ്പിച്ച് 'ഓപ്പറേഷന് അല് അഖ്സ ഫ്ളഡ്'
6 Dec 2024 7:34 AM GMTഗസയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയെന്ന് ആംനെസ്റ്റി ഇൻ്റർനാഷണൽ...
6 Dec 2024 7:31 AM GMTമുസ്ലിം ഉടമസ്ഥതയിലുള്ള അറവുശാല ഇടിച്ചു നിരത്തി മധ്യപ്രദേശ് ജില്ലാ...
5 Dec 2024 4:48 AM GMT