- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസാപ് കേരള; കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലേക്കുള്ള അഡ്മിഷന് തുടക്കം
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ് കേരളയും പരിശീലന പങ്കാളികളായ എന്‍ടിടിഎഫ് തലശ്ശേരിയും സംയുക്തമായി നടത്തുന്ന കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കണ്ണൂര്‍ പാലയാട് സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന മൂന്നുവര്‍ഷ ഡിപ്ലോമ കോഴ്‌സ്, ഒരുവര്‍ഷത്തെ പോസ്റ്റ് ഡിപ്ലോമ കോഴ്‌സ്, ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കാണ് പ്രവേശനം. ടൂള്‍ എന്‍ജിനീയറിങ് & ഡിജിറ്റല്‍ മാനുഫാക്ചറിങ്ങ് എന്ന നൂതന സാങ്കേതിക മേഖലയിലേക്കാണ് മൂന്നുവര്‍ഷ ഡിപ്ലോമ പ്രോഗ്രാം നടത്തുന്നത്.
പ്രസ്തുത കോഴ്‌സില്‍ എസ്എസ്എല്‍സി/ പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിനോടൊപ്പം, കേന്ദ്ര ഏജന്‍സിയായ നാഷനല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നല്‍കുന്ന വിവിധ സ്‌കില്‍ സെര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നു. ഇത് കൂടതെ വിദേശ പഠനത്തിന് താല്‍പര്യപ്പെടുന്നവര്‍ക്കായി NOCN (UK) സെര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. യോഗ്യതാ പരീക്ഷയില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവും ലഭ്യമാണ്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലെ പ്രശസ്തങ്ങളായ വിവിധ വ്യവസായ ശാലകളില്‍ തൊഴില്‍ നേടാനുള്ള അവസരവും ഒരുക്കിക്കൊടുക്കുന്നു.
മെക്കാനിക്കല്‍/ മെക്കാനിക്കല്‍ അനുബന്ധ ഡിപ്ലോമ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായാണ് ടൂള്‍ ഡിസൈനിങ്ങ് മേഖലയിലുള്ള പോസ്റ്റ് ഡിപ്ലോമ ഇന്‍ ടൂള്‍ ഡിസൈന്‍ എന്ന കോഴ്‌സ് തയാറാക്കിയിട്ടുള്ളത്. 1 വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ 30 സീറ്റാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. ആധുനിക ടൂള്‍ ഡിസൈന്‍ സോഫ്‌റ്റ്വെയറുകളില്‍ എല്ലാം പരിശീലനം നേടാന്‍ ഈ കോഴ്‌സില്‍ അവസരമുണ്ട്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലെ പ്രശസ്തങ്ങളായ വിവിധ വ്യവസായ ശാലകളില്‍ തൊഴില്‍ നേടാനുള്ള അവസരവുമുണ്ട്.
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രീസിഷന്‍ മെഷീനിസ്റ്റ് എന്ന പ്രോഗ്രാം തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് ഒരുവര്‍ഷത്തെ പരിശീലനം കൊണ്ട് ജോലി നേടിക്കൊടുക്കുന്നതിനു രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. 24 വയസ് വരെ പ്രായമുള്ള എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് കോഴ്‌സിലേക്ക് അഡ്മിഷന്‍ നേടാവുന്നതാണ്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലെ പ്രശസ്തങ്ങളായ വിവിധ വ്യവസായ ശാലകളില്‍ തൊഴില്‍ നേടാനുള്ള അവസരവും ഒരുക്കിക്കൊടുക്കുന്നു. അഡ്മിഷനും വിശദവിവരങ്ങള്‍ക്കും കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന അസാപിന്റെ ജില്ലാ ഓഫിസുമായോ, എന്‍ടിടിഎഫ് തലശ്ശേരി കേന്ദ്രവുമായോ/ താഴെ തന്നിട്ടുള്ള ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. 8075106574, 9495999709. 9495999623.
RELATED STORIES
ആര്‍ജി കര് ബലാല്‍സംഗക്കൊല; നഷ്ടപരിഹാരം വേണ്ട, വിധിക്കെതിരേ...
20 Jan 2025 10:05 AM GMTനടന് സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; കേസില്‍ വഴിത്തിരിവായത് പ്രതി...
20 Jan 2025 9:56 AM GMTആര്‍ജി കര് മെഡിക്കല്‍ കോളജ് ബലാല്‍സംഗക്കൊല; പ്രതി സഞ്ജയ് റോയിക്ക്...
20 Jan 2025 9:23 AM GMTആര്‍ജി കര് മെഡിക്കല്‍ കോളജ് ബലാല്‍സംഗക്കൊല; താന്‍ നിരപരാധിയാണെന്ന്...
20 Jan 2025 8:32 AM GMTമുസ്ലിം ലീഗ് നേതാവും മതപണ്ഡിതനുമായ കെ എസ് മൗലവി അന്തരിച്ചു
20 Jan 2025 8:02 AM GMTപ്രഫ. കടവനാട് മുഹമ്മദ് മെമ്മോറിയല്‍ പ്രഥമ പുരസ്കാരം ഡോ. ശശി തരൂര്‍...
20 Jan 2025 7:45 AM GMT