- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാരാമെഡിക്കല്‍ 2019 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ജൂലായ് 17 വരെ അപേക്ഷിക്കാം.
സംസ്ഥാനത്തെ കോളജുകളിലേക്ക് ബിഎസ്‌സി നഴ്‌സിങ്, ബിഎസ്‌സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ഫിസിയോതെറാപ്പി, ഒപ്‌റ്റോമെട്രി, ഓഡിയോ ആന്‍ഡ് സ്പീച്ച് പത്തോളജി, മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി, കാര്‍ഡിയോ വാസ്‌ക്കുലര്‍ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ജൂലായ് 17 വരെ അപേക്ഷിക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതിവര്‍ഗ വിഭാഗത്തിന് 300 രൂപയും. ഓണ്‍ലൈന്‍ മുഖേന ജൂലായ് 17 വരെ അല്ലെങ്കില്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ചെലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴി ജൂലായ് 16 വരെ അപേക്ഷാഫീസ് ഒടുക്കാം.
ബിഎസ്‌സി നഴ്‌സിങ്, ബിഎസ്‌സി (എംഎല്‍ടി), ബിഎസ്‌സി(ഒപ്‌റ്റോമെട്രി) എന്നീ കോഴ്‌സുകള്‍ക്ക് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചവരാവണം.
ബിഎസ്‌സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബിസിവിടി, ബിപിടി എന്നീ കോഴ്‌സുകള്‍ക്ക് ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയും ഐശ്ചികവിഷയങ്ങളായി പ്ലസ് ടു ജയിച്ചവരായിരിക്കണം. ബയോളജിക്ക് 50 ശതമാനം മാര്‍ക്കും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം.
ബിപിടി കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ മേല്‍പ്പറഞ്ഞിട്ടുള്ള യോഗ്യതയ്ക്ക് പുറമെ പ്ലസ്ടു തലത്തില്‍ ഇംഗ്ലീഷ് ഒരുവിഷയമായി പഠിച്ചിരിക്കണം.
ബിഎഎസ്എല്‍പി കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ഇലക്ട്രോണിക്‌സ്/സൈക്കോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം.
മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം.
കേരള വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ കേരള ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2560360, 361, 362, 363, 364, 365
RELATED STORIES
പാര്‍ലമെന്റ് ഞാന്‍ കുഴിച്ച് എന്തെങ്കിലും കിട്ടിയാല്‍ പാര്‍ലമെന്റ്...
15 Dec 2024 9:45 AM GMT'' പള്ളികളിലെ ലൗഡ് സ്പീക്കര്‍ നിരീക്ഷണം വൈദ്യുതി മോഷണം കണ്ടെത്താന്‍...
15 Dec 2024 9:30 AM GMTഅതുല്‍ സുഭാഷിന്റെ മരണം പുരുഷന്മാരുടെ ദയനീയാവസ്ഥ വെളിപ്പെടുത്തിയെന്ന്...
15 Dec 2024 7:51 AM GMTകേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ പ്രസംഗം: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്...
15 Dec 2024 4:59 AM GMT