Education

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്നത് 38,773 തസ്തികകള്‍

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്നത് 38,773 തസ്തികകള്‍
X

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 38,773 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ആകെയുള്ള 38,773 ഒഴിവുകളില്‍ 14,306 ഒഴിവുകള്‍ അധ്യാപന മേഖലയിലാണുള്ളത്. രാജ്യസഭയില്‍ ഡോ.വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നല്‍കിയ മറുപടിയിലാണ് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ സംബന്ധിച്ച കണക്കുകള്‍ നല്‍കിയത്. 2016 മുതല്‍ ആകെ 4,472 ഫാക്കല്‍റ്റി റിക്രൂട്ട്‌മെന്റുകള്‍ മാത്രമാണ് നടന്നത്.

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക തസ്തികകളിലെ ഒഴിവുകള്‍ ഇപ്രകാരമാണ്: ഐഐടികള്‍ 4,037, എന്‍ഐടികള്‍- 2,460, ഐഐഐടികള്‍- 608, ഐഐഎമ്മുകള്‍- 421, ഐഐഎസ്ഇആര്‍കള്‍- 66, എസ്പിഎകള്‍- 57, മറ്റ് സിഎഫ്ടിഐകള്‍- 249, കേന്ദ്ര സര്‍വകലാശാലകള്‍- 6,408. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധ്യാപക തസ്തികകളിലെ ഒഴിവുകള്‍ ഇപ്രകാരമാണ്: ഐഐടികള്‍- 4,376, എന്‍ഐടികള്‍- 4,403, ഐഐഐടികള്‍ 443, ഐഐഎമ്മുകള്‍ 555, ഐഐഎസ്ഇആര്‍- 192, എസ്പിഎ- 179, മറ്റ് സിഎഫ്ടിഐകള്‍- 391, കേന്ദ്ര സര്‍വകലാശാലകള്‍- 13,928.

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എംപി ഡോ.വി ശിവദാസന്‍ കുറ്റപ്പെടുത്തി. ഉന്നതവിദ്യാഭ്യാസത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഇത് ഉയര്‍ത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവന്‍ ഒഴിവുകളും നികത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it