ബ്രൂവറി അനുമതി സര്‍ക്കാര്‍ റദ്ദാക്കി

കോഴിക്കോട്: ബ്രൂവറി അനുമതി സര്‍ക്കാര്‍ റദ്ദാക്കി.മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ നാടിന്റെ പുനര്‍നിര്‍മാണത്തിനാണ് ശ്രദ്ധ നല്‍കേണ്ടത്.പ്രതിപക്ഷ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ക്കിടയില്‍ ബ്രൂവറി വിഷയത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ വിവാദമൊഴിവാക്കാന്‍ ഒരു വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാവുകയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണം ശരിവച്ചു കൊണ്ടുള്ള പിന്‍മാറ്റമല്ല ഇത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമെ ഇനി ബ്രൂവറി അനുമതി നല്‍കുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED STORIES

Share it
Top