ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25ലേക്ക് മാറ്റികൊച്ചി : കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു എന്നകേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി. തന്നെ അനാവശ്യമായി കേസില്‍ കുടുക്കിയതാണെന്നാരോപിച്ച് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് രാവിലെ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ച് 25 ലേക്ക് മാറ്റിയത്. അധികാരത്തര്‍ക്കവും മിഷണറീസ് ഓഫ് ജീസസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും കേസിന് കാരണമായെന്നും ബിഷപ്പ് ആരോപിച്ചു. നാളെ രാവിലെ 10ന് വൈക്കം ഡിവൈഎസ്പിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ബിഷപ്പിന നോട്ടീസ് നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top