തുടര്‍ച്ചയായി 45 പുഷ് അപ്പ് എടുത്ത് ബിപ്ലവ് ദേവ്കൊല്‍ക്കത്ത: വിവാദ പ്രസ്താവനകളിലൂടെ പതിവായി ശ്രദ്ധയാകര്‍ഷിക്കാറുള്ള ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് വീണ്ടും വാര്‍ത്തകളില്‍. ഒരു പൊതു വേദിയില്‍ ബിപ്ലവ് ദേബ് തുടര്‍ച്ചയായി 45 തവണ പുഷ്അപ് എടുത്തതാണ് ഇത്തവണ വാര്‍ത്തയായത്. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവിന്റെ വേദിയിലാണ് ബിപ്ലബ് ദേബ് തുടര്‍ച്ചയായി 45 തവണ പുഷ്അപ് എടുത്തത്.
കോണ്‍ക്ലേവിന്റെ മോഡറേറ്ററും ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്ററുമായ രാഹുല്‍ കണ്‍വാള്‍ ബിപ്ലവിനെ പുഷ്അപ് എടുക്കാനായി വെല്ലുവിളിക്കുകയായിരുന്നു. ബിപ്ലവ് ദേവ് വെല്ലുവിളി സ്വീകരിച്ചതോടെ ഇരുവരും വേദിയില്‍ പുഷ് അപ് ആരംഭിച്ചു. ബിപ്ലവ് പുഷ്അപ് അവസാനിപ്പിച്ചപ്പോള്‍ കാണികള്‍ എഴുന്നേറ്റ് നിന്ന് ബിപ്ലവിനെ അനുമോദിച്ചു. ദിവസവും വ്യായാമം ചെയ്യുന്നതാണ് തന്റെ ആരോഗ്യരഹസ്യമെന്ന് ബിപ്ലവ് വെളിപ്പെടുത്തി. 15 മിനുട്ടിനുള്ളില്‍ തനിക്ക് 150 പുഷ്അപ് വരെ എടുക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബ്രിട്ടിഷുകാരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രവീന്ദ്രനാഥ ടാഗൂര്‍നൊബേല്‍ സമ്മാനം മടക്കിനല്‍കിയെന്നും മഹാഭാരതകാലത്ത് തന്നെ ഇന്റര്‍നെറ്റും ഉപഗ്രഹ വാര്‍ത്താവിനിമയ സംവിധാനവും ഉണ്ടായിരുന്നുവെന്നും സിവില്‍ എന്‍ജിനീയര്‍മാരാണ് സിവില്‍ സര്‍വിസിന് യോജിച്ചതെന്നുമൊക്കെയുള്ള പ്രസ്താവനകളിലൂടെയാണ് ബിപ്ലവ് ദേബ് ഇതിനുമുന്‍പ് വാര്‍്ത്തകളില്‍ നിറഞ്ഞത്.

RELATED STORIES

Share it
Top