ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയില്‍മൂലമറ്റം: കാഞ്ഞാര്‍ ആനക്കയം ജങ്ഷനു സമീപം ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു.ഞായറാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം. കുടയത്തൂര്‍ വളയം തോട്ടത്തില്‍ രാജേന്ദ്രന്റെ മകന്‍ അനന്തു (21) വാണ് മരണമടഞ്ഞത്. സുഹൃത്ത് കുടയത്തൂര്‍ തുണ്ടത്തില്‍ എബി കുര്യനാണ് (27) ഗുരതരമായി പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മൂലമറ്റം ഭാഗത്തേക്ക് പോയ ബൈക്ക് എതിര്‍ദിശയില്‍ നിന്നും വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി നിയന്ത്രണം വിട്ട് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചിറങ്ങി. രണ്ട് മാസം മുമ്പാണ് അനന്തു പുതിയ ഡ്യൂക്ക് ബൈക്ക് വാങ്ങിയത്. അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത് എന്നാണ് കരുതുന്നത്. മരിച്ച അനന്തുവിന്റെ മാതാവ് ഭാമ, സഹോദരി ശ്രീക്കുട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംസ്‌കാരം നടത്തി.

RELATED STORIES

Share it
Top