Big stories

വിഷ്ണു ഭക്തനായ നര്‍ത്തകന്‍ സാക്കിര്‍ ഹുസൈനെ ശ്രീരംഗം ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല; തമിഴ്‌നാട് പോലിസിന്‌ പരാതി നല്‍കി

ഈയിടെ ശിയ വഖഫ് ബോഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ് വി ഹിന്ദുമതം സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിലെ സിനിമാ സംവിധായകന്‍ അക്ബറലിയും മതം ഉപേക്ഷിച്ച് രാമ സംഹന്‍ എന്ന പേര് സ്വീകരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്

വിഷ്ണു ഭക്തനായ നര്‍ത്തകന്‍ സാക്കിര്‍ ഹുസൈനെ ശ്രീരംഗം ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല; തമിഴ്‌നാട് പോലിസിന്‌ പരാതി നല്‍കി
X

ചെന്നൈ: വൈഷ്ണവ വിശ്വാസിയായ നര്‍ത്തകന്‍ സാക്കിര്‍ ഹുസൈനെ ശ്രീരംഗം ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ലെന്ന് തമിഴ്‌നാട് പോലിസിന് പരാതി നല്‍കി. ശ്രീരംഗം രംഗനാഥ സ്വാമി ക്ഷേത്രത്തില്‍ ആരാധനയ്‌ക്കെത്തിയെ തന്നെ അക്ത്ത് പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുകയായിരുന്നു എന്ന് തമിഴ്‌നാട് സര്‍ക്കാറിന്റെ കലാമണി അവര്‍ഡ് ജേതാവ് കൂടിയായ ഭരതനാട്യ നര്‍ത്തകന്‍ സാക്കിര്‍ ഹുസെയ്ന്‍ പരാതിപ്പെട്ടു. നിരവധി തവണ ശ്രീരംഗം ക്ഷേത്രത്തില്‍ പ്രവേശിച്ച് തൊഴുത മടങ്ങിയ വ്യക്തിയാണ് ഞാന്‍. ഇതാദ്യമായാണ് വൈഷ്ണവ വിശ്വാസിയായ എന്നെ ഇത്തരത്തില്‍ അപമാനിക്കുന്നത്. ഞാന്‍ ജനിച്ച മതത്തിന്റെ പേരിലാണ് ഇപ്പോള്‍ അപമാനിക്കപ്പെട്ടിരിക്കുന്നത്.


സക്കീര്‍ ഹുസെയ്ന്‍ പറഞ്ഞു. ക്ഷേത്ര ഭരണസമിതിയില്‍ അംഗം പോലുമല്ലാത്ത രംഗരാജന്‍ നരസിംഹന്‍ എന്ന വ്യക്തി തന്നെ ഇതര ഭക്തര്‍ക്കിടയില്‍ വച്ച് തടഞ്ഞു നിര്‍ത്തിയെന്ന തൃച്ചി പോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ സക്കീര്‍ ഹുസെയ്ന്‍ പറഞ്ഞു. എന്നാല്‍ തനിക്കെതിരേയുള്ള ഏത് തരം കേസുകളും നിയമപരമായും സംഘടനാപരമായും നേരിടുമെന്നാണ് ഹിന്ദുത്വ സംഘടനാ ബന്ധമുള്ള രംഗരാജന്‍ നരസിംഹന്‍ ദി ടൈസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മനുഷ്യാവകാശകമ്മീഷന്‍ അടക്കം വിശയത്തില്‍ പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്.


ഈയിടെ ശിയ വഖഫ് ബോഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ് വി ഇസ്‌ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിലെ സിനിമാ സംവിധായകന്‍ അക്ബറലിയും മതം ഉപേക്ഷിച്ച് രാമ സംഹന്‍ എന്ന പേര് സ്വീകരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരക്കാരോടുള്ള തീവ്ര ഹിന്ദുത്വ വാദികളുടെ നിലപാടിന്റെ നിദര്‍ശനം കൂടിയാണ് ശ്രീരംഗ ക്ഷേത്രത്തില്‍ കണ്ടത്.

Next Story

RELATED STORIES

Share it