Big stories

വാഗണ്‍ കൂട്ടക്കൊല: മാപ്പിളമാരെ കൊല്ലാൻ ബ്രിട്ടീഷുകാർ വിഷ വാതകം പ്രയോഗിച്ചെന്ന് 101 -ആം വാർഷികത്തിൽ വെളിപ്പെടുത്തൽ

വാഗണ്‍ കൂട്ടക്കൊല: മാപ്പിളമാരെ കൊല്ലാൻ ബ്രിട്ടീഷുകാർ വിഷ വാതകം പ്രയോഗിച്ചെന്ന് 101 -ആം വാർഷികത്തിൽ വെളിപ്പെടുത്തൽ
X


_കെ പി ഒ റഹ്മത്തുല്ല


മലപ്പുറം: സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് എതിരായ ബ്രിട്ടീഷ് ക്രൂരതയുടെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് 101 വയസ്സ്. വാഗൻ കൂട്ടക്കൊല കഴിഞ്ഞ് ഒരു നൂറ്റാണ്ട് പൂർത്തിയാവുമ്പോൾ അന്ന് അരങ്ങേറിയ ക്രൂരതകളെ കുറിച്ച് പുതിയ കണ്ടെത്തലുകളും പുറത്ത് വന്നു.

മാപ്പിളമാരെ കൊല്ലാന്‍ ബ്രിട്ടിഷുകാര്‍ വിഷവാതകം ഉപയോഗിച്ചതായി കണ്ടെത്തല്‍.





ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന പോരാട്ടത്തില്‍ മാപ്പിളമാരെ കൊല്ലാന്‍ ബ്രിട്ടിഷുകാര്‍ വിഷവാതകം ഉപയോഗിച്ചതായി കണ്ടെത്തല്‍. അക്കാലത്ത് ഒരു ഈസ്റ്റ് ഇന്ത്യന്‍ കമ്പനിക്കാരന്‍ തന്നെയാണ് വാഷിംഗ്ടണില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വാഗണില്‍ കുത്തിനിറച്ച് തടവറയിലേക്ക് കൊണ്ടുപോയ മാപ്പിളമാരില്‍ 64 പേരെ മനഃപൂര്‍വം വിഷവാതകം ഉപയോഗിച്ച് കൊല്ലുകയായിരുന്നു എന്നാണ് നവമ്പര്‍ 27ന് വാഷിംഗ്ടണ്‍ ഡെയ്റ്റ് ലൈനില്‍ വന്ന വാര്‍ത്ത വെളിപ്പെടുത്തുന്നത്. ഇന്ത്യയില്‍ സ്വയംഭരണത്തെ പ്രോത്സാഹിപ്പിക്കുന്ന അമേരിക്കന്‍ കമ്മീഷന്‍ ഡയറക്ടര്‍ സെലിന്‍ഡ്രോണ്‍ ഘോഷ് ആണ് ഇക്കാര്യം പത്രത്തോട് വെളിപ്പെടുത്തിയത്.





അമേരിക്കന്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസ് രേഖകള്‍ അനുസരിച്ച് 1881 മുതല്‍ 1972 വരെ പ്രസി പ്രസിദ്ധികരിച്ച ദി വില്‍കസ് ബാരി റിക്കോര്‍ഡിലാണ് ഇക്കാര്യം ഉള്ളത്. മാപ്പിള തടവുകാരെ കൊല്ലാന്‍ വിഷ വാതകം ഉപയോഗിച്ചുവോ എന്നാണ് ശീര്‍ഷകം.

'ആ വാഗണില്‍ നൂറിലധികം പേരുണ്ടായിരുന്നു,' പ്രസ്താവന പറയുന്നു. 'അവരെ വാഗണില്‍ കുത്തി നിറച്ച ശേഷം പൂട്ടിയ വാഗണിനുള്ളിലേക്ക് ബ്രിട്ടീഷ് പട്ടാളക്കാര്‍ വിഷ വാതക ബോംബുകള്‍ എറിയുകയായിരുന്നു എന്നാണ് എനിക്ക് കിട്ടിയ വിവരം. രണ്ട് ദിവസത്തിന് ശേഷം അത് ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ അറുപത്തിനാല് തടവുകാര്‍ മരിച്ചിരുന്നു. അത്യാസന്ന നിലയിലായിരുന്ന മറ്റനേകം പേര്‍ പിന്നീടും മരണത്തിന് കീഴടങ്ങി. പൗരസ്ത്യ രാജ്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ 'സംസ്‌കൃത' രീതികളുടെ മറ്റൊരു ഉദാഹരണമായിരുന്നു അത്. ഉറപ്പായും പ്രതികാരങ്ങളിലേക്ക് നയിക്കുന്ന ഒരു കൃത്യം,' പ്രസ്താവന വ്യക്തമാക്കി.






മലബാറിലെ സ്വാതന്ത്ര്യസമര പോരാളികള്‍ കാറ്റുകടക്കാത്ത തീവണ്ടിവാഗണില്‍ ശ്വാസംമുട്ടി മരിച്ചുതീര്‍ന്ന ദുരന്തസംഭവത്തിന് നൂറ്റൊന്ന് വയസ്സുതികഞ്ഞു.ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതയുടെ കറുത്ത അധ്യായം. മഹാമര്‍ദന ത്തിന്റെ കാലമെന്നാണ് ചരിത്രകാരന്‍മാര്‍ ഇതിനെ വിശേഷിപ്പി ച്ചത്. പട്ടാളനിയമം നിലവില്ലാത്ത ഒരു പ്രദേശത്തുവെച്ച് വാഗ ണ്‍ തുറന്നതിനാല്‍ ഈ പൈശാചിക കൃത്യം പുറംലോകമറി ഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല മാത്രമാണ് വാഗണ്‍ ട്രാജഡിയോടൊപ്പം ചേര്‍ത്ത് വായിക്കാനുള്ളത്. മാര്‍ഷല്‍ ലോ നിലവിലുള്ള കാലത്തും സ്ഥ ലത്തും ഒട്ടേറെ വാഗണ്‍ ട്രാജഡികള്‍ നടന്നിട്ടുണ്ടായിരുന്നൂ. എന്നാല്‍ അവയൊന്നും പുറംലോകം അറിഞ്ഞിട്ടില്ല. അറിഞ്ഞ വാഗണ്‍ കൂട്ടക്കൊലയുടെ ദുരന്തകഥകള്‍ തന്നെ ഏതൊരു മനു ഷ്യന്റേയും കരളലിയിക്കും. മനുഷ്യന്, അധികാരിക്ക് ഇത്ര ക്രൂരനാകാന്‍ കഴിയുമോ ? എന്നോര്‍ത്ത് ആരും വേപഥപൂണ്ടു പോകും. വാഗന്‍ ട്രാജഡി എന്ന വിശേഷണം തന്നെ തിരുത്തണമെന്നാണ് ഈ കൂട്ടക്കൊലയ്ക്ക് സാക്ഷ്യം വഹിച്ച തിരൂരിലെ ജനപ്രതിനിധി കുറുക്കോളി മൊയ്തീന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടത്. ഇതൊരു യാദ്രിശ്ചിക സംഭവം ആയിരുന്നില്ലെന്നും ആസൂത്രിത കൂട്ടക്കൊല ആയിരുന്നു എന്നും അദ്ദേഹം തെളിവുകള്‍ ഉദ്ധരിച്ചുകൊണ്ട് പറയുകയുണ്ടായി ഇനി മുതല്‍ വാഗണ്‍ ട്രാജഡി അല്ല വാഗണ്‍ മസാക്കര്‍ (massacre) എന്ന് തന്നെ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്കാര്യം നിയമസഭ ഐക്യഖണ്ഡേന അംഗീകരിക്കുകയും ചെയ്തു. കവി ഇടശ്ശേരി പാടുന്നത് കാണുക.

'മര്‍ത്ത്യമാംസം ജീവനുള്ള മര്‍ത്ത്യമാംസം -- കേറ്റി

മുദ്രവെച്ച വാഗണുകളോടി നിന്നകാലം

മാപ്പിള ലഹളയെന്ന പേരുകുത്തി നീളെ

മാനുഷരെ വീര്‍പ്പടച്ചു കൊന്നിരുന്ന കാലം'

വാഗണ്‍ ട്രാജഡി ദുരന്തത്തില്‍നിന്നും മഹാഭാഗ്യത്തിന് രക്ഷപ്പെട്ട പരേതനായ മലപ്പുറം കോട്ടപ്പടിയിലെ കൊന്നോല അഹ മ്മദ് ഹാജിയുടെ വാക്കുകള്‍ ഇങ്ങനെ വായിക്കാം. 'നവംബര്‍

നാലാം തിയതി എന്നേയും ജ്യേഷ്ഠന്‍ യൂസഫിനെയും ഇംഗ്ലീ ഷ് പോലിസ് പിടിച്ചുകൊണ്ടുപോയി. മൂത്ത ഇക്കാക്ക മൊയ് തീന്‍കുട്ടി ഖിലാഫത്ത് സെക്രട്ടറിയായതിനാല്‍ അറസ്റ്റുചെയ്യു മെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍, ഞങ്ങളെ പിടിക്കു മെന്ന് വിചാരിച്ചിരുന്നില്ല. എം.എസ്.പി ക്യാംപിലേക്കായിരുന്നു ആദ്യം കൊണ്ടുപോയത്. ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ലാത്ത പുലാമന്തോള്‍പാലം പൊളിച്ചുവെന്നായിരുന്നു കുറ്റം. ദിവസത്തില്‍ ഒരു നേരം ഉപ്പിടാത്ത ചോറാണ് ആകെ തന്നിരുന്നത്. ഇടയ്ക്കിടെ ബയനറ്റ് മുനകള്‍കൊണ്ട് പട്ടാളക്കാര്‍ മര്‍ദിക്കും. ഇങ്ങിനെ ഹേഗ് ബാരക്കില്‍ ഒരാഴ്ച കഴിഞ്ഞു. നവംബര്‍ 20ന് രാവിലെ നാലുപേരെവീതം കൂട്ടിക്കെട്ടി. കഴുതവണ്ടിയും കാള വണ്ടിയും തയ്യാറായിനിന്നിരുന്നു. പട്ടാളക്കാര്‍ ആയുധങ്ങളുമാ യി ഇവയില്‍ കയറി. ഓരോ വണ്ടിക്കും ഇടവിട്ട് ഞങ്ങളെ നിര്‍ത്തി വണ്ടികള്‍ ഓട്ടം തുടങ്ങി. പിന്നാലെ ഞങ്ങളും. കിതച്ചും ചുമച്ചും കൊണ്ടുള്ള നെട്ടോട്ടം. വേഗത കുറഞ്ഞാല്‍ പട്ടാളക്കാര്‍ ബയണറ്റുകൊണ്ട് ആഞ്ഞടിക്കും. കുത്തും. ശരീരത്തില്‍ മുറിവുകള്‍. കുന്നും കുഴിയും മലയും വയലും താണ്ടി തിരൂരെത്തി. എല്ലാവരേയും ഫ്ളാറ്റുഫോമിലിരുത്തി ഞങ്ങള്‍ ഇരി ക്കുകയല്ല. വീഴുകയായിരുന്നു. പലരും തളര്‍ന്ന് ഉറങ്ങിപ്പോയി. ഒരു സിഗരറ്റ് ടിന്നില്‍ നാല് വറ്റ് ചോറാണ് ആ ദിവസം ആകെ തിന്നാന്‍ തന്നത്. വൈകുന്നേരം ഏഴുമണിയോടെ പടിഞ്ഞാറു നിന്നും ഒരു വണ്ടി വന്നു. അതില്‍ ഞങ്ങളെ തലക്കാണിയില്‍ പഞ്ഞിനിറയ്ക്കുന്നതുപോലെ കുത്തിക്കയറ്റി. നൂറുപേര്‍ കയറി യപ്പോഴേക്കും വാതില്‍ അടച്ചു. ഇത്രയും പേരെ ഉള്‍കൊള്ളാനു ള്ള സ്ഥലം അതിലുണ്ടായിരുന്നില്ല. ഒറ്റക്കാലില്‍ മേല്‍ക്കുമേല്‍ നിലംതൊടാതെ ഞങ്ങള്‍ നിന്നു. ശ്വാസംമുട്ടാന്‍ തുടങ്ങി. ദാഹം സഹിക്കവയ്യാതെ തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചു. ഞങ്ങള്‍ വാഗണ്‍ഭിത്തിയില്‍ ആഞ്ഞടിച്ചു. മൂത്രമൊഴിച്ച് വലിച്ചുകുടിച്ച് ദാഹം തീര്‍ത്തു. അന്യോന്യം മാന്തിപറിക്കാനും കടിച്ചുപറിക്കാനും തുടങ്ങി. രക്തം നക്കിക്കുടിച്ചു. ഞാനും ഇക്കാക്കയും ചെന്നുവീണത് വാഗണിന്റെ ഇളകിപ്പോയ ഒരാണിയുടെ പഴുതുള്ള ഭാഗ്യസ്വര്‍ഗത്തിലായിരുന്നു. ഈ ദ്വാരത്തില്‍ മാറിമാറി മൂക്കുവെച്ച് ഞങ്ങള്‍ പ്രാണന്‍ പോകാതെ പിടിച്ചുനിന്നു. എന്നിട്ടും കുറെ കഴിഞ്ഞപ്പോള്‍ ബോധം നഷ്ടപ്പെട്ടു. രാവിലെ നാലുമണിക്കാണ് വണ്ടി തമിഴ്നാട്ടിലെ പോത്തന്നൂരിലെത്തിയത്. ബല്ലാരി ജയിലിലേക്കായിരുന്നു ഞങ്ങളെ കൊണ്ടുപോയിരുന്നത്. പോത്തന്നൂരില്‍നിന്നും ആ പാപികള്‍ വാതില്‍ തുറന്നു. മുറിക്കുള്ളില്‍ കണ്ട ഭീകരദൃശ്യം ആ ബ്രിട്ടീഷ് പിശാചുക്കളെ പോലും ഞെട്ടിപ്പിച്ചു. അറുപത്തിനാല് പേരാണ് കണ്ണുതുറിച്ച് ഒരു മുഴം നാക്കുനീട്ടി ആ വാഗണില്‍ മരിച്ചുകിടന്നത്. ''അറുപത്തിയാറ് മാപ്പിളമാരും നാല് ഹിന്ദുക്കളും മത്തി വറ്റിച്ചതുപോലെയായിരുന്നു ആ ദൃശ്യം. അഹമ്മദ് ഹാജിയുടെ വാക്കുകളില്‍ എ ല്ലാമുണ്ട്. വണ്ടിയിലേക്ക് വെള്ളമടിച്ചു. ജീവന്‍ അവശേഷിക്കുന്നവര്‍ പിടിഞ്ഞെഴുന്നേറ്റു. അവരെ കോയമ്പത്തൂര്‍ ആശുപ്രതിയിലെത്തിച്ചു. അതിനുമുമ്പേ എട്ടുപേര്‍ കൂടി മരിച്ചിരുന്നു. മരിച്ചവരെ ഏറ്റെടുക്കാന്‍ പോത്തന്നൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തയാറായില്ല. അതിനാല്‍ അവരെ തിരൂരിലേക്കുതന്നെ മടക്കിക്കൊണ്ടുവന്ന് കോരങ്ങത്ത് ജുമാമസ്ജിദ് കോട്ട് ജുമഅത്ത്പള്ളി എന്ന ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു. കൂടെയുണ്ടായിരുന്ന ഹിന്ദുക്കളായ നാലുപേരെ മുത്തൂരിലും സംസ്‌കരിച്ചു.

ഇതുപറയാന്‍ കൊന്നോല അഹമ്മദ്ഹാജി ബാക്കിയുണ്ടായത് ഭാഗ്യം. അല്ലെങ്കില്‍ ദൃക്സാക്ഷി വിവരണംപോലും ഉണ്ടാകുമായിരുന്നില്ല. 1921 ആഗസ്റ്റ് മാസത്തില്‍തന്നെ മലബാറില്‍ പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നു. ഏറനാട്, വള്ളുവനാട്, പൊന്നാനി, താലൂക്കുകളില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. ഈ പ്രദേശങ്ങളില്‍ അഭിപ്രായപ്രകടനം, പ്രസിദ്ധീകരണം എന്നിവയ്ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ജനങ്ങള്‍ കൂട്ടംകൂടുന്നതുപോലും നിരോധിക്കപ്പെട്ടിരുന്നു. സ്വന്തം നാട്ടില്‍ നടന്നുപോകുന്നതിനുപോലും പൗരന്‍മാര്‍ സമ്മതം വാങ്ങണമായിരുന്നു. അതിനാല്‍ തന്നെ അന്നത്തെ സംഭവങ്ങളുടെ യഥാര്‍ത്ഥ ചിത്രം ലഭ്യമല്ല.

ഇങ്ങിനെ ജയിലിലടയ്ക്കാന്‍ ബെല്ലാരി ജയിലിലേക്ക് തടവുകാരെ കൊണ്ടുപോയപ്പോഴാണ് വാഗണ്‍ ട്രാജഡി ദുരന്തമുണ്ടായത്. സൗത്ത് മറാഠകമ്പനിയുടെ എം.എസ്.എം.എല്‍.വി 1711 എന്ന വാഗണാണ് മരണവണ്ടിയായി മാറിയത്. വാഗണ്‍ ട്രാജഡി ദുരന്തവാര്‍ത്ത ഇന്ത്യയില്‍ കൊടുങ്കാറ്റായി പടര്‍ന്നു. ഇംഗ്ലീഷ് സാ മാജ്യത്വത്തിന്റെ ആസ്ഥാനമായ ലണ്ടനിലും വിവരമെത്തി. ഇം ഗ്ലീഷ് പത്രങ്ങള്‍ ഈ കിരാതകൃത്യത്തിനെതിരെ എഡിറ്റോറിയ ലുകള്‍ എഴുതി. ഒടുവില്‍ വാഗണ്‍ ദുരന്തത്തെക്കുറിച്ച് അന്വേ ഷിക്കാന്‍ ഒരു അന്വേഷണ കമ്മീഷന്‍ തന്നെ രൂപീകരിക്കപ്പെട്ടു. അന്നത്തെ മലബാര്‍ സ്പെഷല്‍ കമ്മീഷണറായിരുന്ന എ.എ ന്‍.നാപ്പ് ചെയര്‍മാനും മദിരാശി മജിസ്ട്രേട്ട് അബ്ബാസ് അലി, മ ണ്ണാര്‍ക്കാട്ടെ കല്ലടി മൊയ്തുട്ടി, അഡ്വ. മഞ്ചേരി സുന്ദരയ്യര്‍ എ ന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍. അവര്‍ അന്വേഷണം നടത്തി. റെയില്‍വേ ഉദ്യോഗസ്ഥന്‍മാര്‍, പോലിസ് മേധാവിക ള്‍, കോയമ്പത്തൂര്‍ ആശുപത്രി ജീവനക്കാര്‍ എന്നിവരെയൊ ക്കെ കണ്ട് കമ്മീഷന്‍ തെളിവെടുത്തു. ദുരന്തത്തില്‍ രക്ഷപ്പെ ട്ടവരെ സ്വാധീനിക്കാന്‍ ഇംഗ്ലീഷുകാര്‍ എല്ലാ വഴികളും പയറ്റി യെന്ന് അഹമ്മദാജി മരിക്കുന്നതിനുമുമ്പ് തുറന്നുപറഞ്ഞു. ദുര ന്തത്തില്‍ രക്ഷപ്പെട്ടവര്‍ സംഭവങ്ങളുടെ യഥാര്‍ത്ഥ ചിത്രം അ ന്വേഷണ കമ്മീഷനു മുമ്പില്‍ അവതരിപ്പിച്ചു. തടവുകാരെ കയറ്റിക്കൊണ്ടുപോയ വാഗണ്‍ യാതൊരു നിലയ്ക്കും മനുഷ്യരെ കയറ്റുന്നതിനുവേണ്ടി ഉണ്ടാക്കിയതായിരുന്നില്ലെന്നും അവര്‍ തെളിവു നല്‍കി.

എന്നാല്‍, പട്ടാളക്കാര്‍ വാദിച്ചത് തങ്ങള്‍ റെയില്‍വേ അധികൃത രോട് ആവശ്യപ്പെട്ടത് ദ്വാരങ്ങളുള്ളതും വലക്കെട്ടുകളുമുള്ള വാഗണായിരുന്നുവെന്നും പെയിന്റ് അടിച്ചതിനാല്‍ ദ്വാരങ്ങള്‍ അടഞ്ഞുപോയതാണെന്നുമാണ്. റെയില്‍വേ ആകട്ടെ ആളുകളെ കയറ്റാന്‍ പറ്റിയ വാഗണ്‍ പോലിസ് ആവശ്യപ്പെടാത്തതിനാ ലാണ് സാധനങ്ങള്‍ മാത്രം കയറ്റുന്ന വാഗണ്‍ നല്‍കിയ തെന്നും കമ്മിറ്റി മുമ്പാകെ വിശദീകരണം നല്‍കി. ഒടുവില്‍ കമ്മീഷന്‍ റിപോര്‍ട്ട് ഏറെ വിചിത്രമായിരുന്നു. 72 പേര്‍ മരിച്ച വാഗണ്‍ ദുരന്തത്തിന്റെ കാരണക്കാര്‍ വാഗണ്‍ നിര്‍മിച്ച കമ്പനി ക്കാരായിരുന്നു എന്ന് കണ്ടെത്തി. അത് ഏല്‍പിച്ചുകൊടുത്ത് ട്രാഫിക് ഇന്‍സ്പെക്ടറെയും കുറ്റക്കാരായി കണ്ടെത്തി, ഖേദകരമെന്നു പറയട്ടെ തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഈ വാഗണി ല്‍ തടവുകാരെ കുത്തിനിറയ്ക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയ ഹിച്ച്കോക്കിനെയും പട്ടാള മേധാവികളെയും കമ്മീഷന്‍ നിരപരാധികളായി കണ്ടു. റെയില്‍വേ സര്‍ജന്റ് ആന്‍ഡ്രൂസിനെയും മറ്റൊരു പാവം പോലിസ് കോണ്‍സ്റ്റബിളിനെയും അവര്‍ ശിക്ഷിച്ചു. എങ്കിലും റിപോര്‍ട്ടില്‍ ആശ്വാസത്തിനു വക നല്‍കുന്ന ചില വരികളുണ്ടായിരുന്നു. തിരൂരില്‍നിന്നും മരണവാഗണ്‍ പുറപ്പെട്ടശേഷം അത് തുറന്നുനോക്കാനോ തടവുകാരുടെ കാര്യം ശ്രദ്ധിക്കാനോ തുനിഞ്ഞില്ലെന്നത് വലിയ കുറ്റം ത ന്നെയാണ്. ഈ 72 പേരും മരിച്ചത് ശ്വാസംമുട്ടി തന്നെയാണ്. ഈ വാഗണില്‍ 122 ആളുകള്‍ ഉണ്ടായിരുന്നുവെന്ന് കമ്മീഷന്‍ കണ്ടെത്തുകയുണ്ടായി. ഇങ്ങിനെ വാഗണില്‍ കയറ്റി തടവുകാരെ അയക്കുന്നതിന്റെ ചുമതല ഇവാന്‍സ് കര്‍ണല്‍ ഹംഫിസ്, ഹിച്ച്കോക്ക് ന്നിവര്‍ക്കായിരുന്നു. കന്നുകാലികളെ കയറ്റിയയക്കുന്ന തുറന്ന വാഗണുകളായിരുന്നു തുടക്കത്തില്‍ ഉപയോഗിച്ചിരുന്നത്. ക്രൂരരില്‍ ക്രൂരനായ ഹിച്ച്കോക്കാണ് ഈ സമ്പ്രദായം മാറ്റിയത്. അയാളാണ് സാധനങ്ങള്‍ കയറ്റുന്ന വാ ഗണ്‍ ഉപയോഗിക്കുന്നത് ലാഭമാണെന്ന് മനസിലാക്കി ഉപയോ ഗത്തില്‍ വരുത്തിയത്. പ്രവേശനകവാടം കയറിട്ട് കെട്ടിവയ് ക്കാനും സ്റ്റേഷനുകളില്‍ വണ്ടിയെത്തുമ്പോള്‍ വാതില്‍ തുറന്ന് ശുദ്ധവായു ശ്വസിക്കാനുള്ള സൗകര്യവും ചെയ്തുകൊടുത്താ ല്‍ മതിയെന്നായിരുന്നു അയാളുടെ കണക്കുകൂട്ടല്‍. കാവല്‍നി ല്‍ക്കാന്‍ പോലിസുകാരെ കിട്ടാത്തതിനാല്‍ ആ പതിവും അവ സാനിപ്പിച്ചു. മാപ്പിളമാര്‍ വാതില്‍ തുറക്കുമ്പോള്‍ ചാടിപ്പോകു മെന്ന് മേലുദ്യോഗസ്ഥന്‍മാരെ ധരിപ്പിച്ചാണ് കുത്തിനിറച്ച വാഗ ണില്‍ തടവുകാരെ കൊണ്ടുപോകുന്ന പതിവ് ഹിച്ച്കോക്ക് ന ടത്തിയത്. അതാണ് വാഗണ്‍ ദുരന്തത്തില്‍ അവസാനിച്ചത്. ദു രന്തത്തിന്റെ കാരണക്കാരനായ ഹിച്ച്കോക്കിനെ അന്വേഷണ കമ്മീഷന്‍ ഒഴിവാക്കിയപ്പോള്‍ എല്ലാ കുറ്റവും ചുമത്തപ്പെട്ട റെ യില്‍ ട്രാഫിക് ഇന്‍സ്പെക്ടര്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് വരുന്നതിനുമുമ്പുതന്നെ മരണപ്പെട്ടിരുന്നു. അതിനാല്‍ തന്നെ വാഗണ്‍ ദുരന്തത്തിന്റെ പേരില്‍ ആരും ശിക്ഷിക്കപ്പെടുകയുണ്ടായില്ല.

വാഗണ്‍ ദുരന്തത്തില്‍ മരിച്ചവരില്‍ 68 പേര്‍ മാത്രമായിരുന്നു മുസ്ലിംകള്‍. ബാക്കി നാലുപേര്‍ ഹിന്ദുക്കളായിരുന്നു. തൃക്കല ങ്ങോട്ടെ കൃഷിക്കാരനായിരുന്ന അക്കരവീട്ടില്‍ പുന്നംപള്ളി ചൂതന്‍ നായര്‍, തൃക്കലങ്ങോട്ടെ ഇയ്യാക്കില്‍ പാലത്തില്‍ ഉണ്ണിപ്പുറയന്‍ തട്ടാന്‍, ചേലേക്കാമ്പയില്‍ ചെട്ടിച്ചിപൂ എന്ന കൃഷിക്കാരന്‍, കൃഷിക്കാരനായ മേലേടത്ത് ശങ്കരന്‍നായര്‍ എന്നിവരായിരുന്നു അവര്‍. ഈ ദുരന്തത്തില്‍ രക്തസാക്ഷികളായവരില്‍ രണ്ടുപേര്‍ക്കു മാത്രമാണ് സ്വന്തം പേരില്‍ ഭൂമിയുണ്ടായിരുന്നത്. അച്യുതന്‍ നായര്‍ക്കും ശങ്കരന്‍നായര്‍ക്കും മാത്രം. ബാക്കിയുള്ളവരൊക്കെ പാവപ്പെട്ട കൂലിപ്പണിക്കാരും കൃഷി തൊഴിലാളികളും ചെറിയ കച്ചവട ക്കാരുമായിരുന്നു. ഇവരില്‍ ഏറെ രക്തസാക്ഷികളുള്ളത് കരുവമ്പലത്തും പുന്നപ്പാലയിലും ചെമ്മലശ്ശേരിയിലും തൃക്കലങ്ങോട്ടുയുള്ളവരായിരുന്നു മരിച്ചവരില്‍ ഭൂരിഭാഗവും. വാഗണ്‍ ദുരന്തത്തില്‍ മരിച്ചവരുടെ മയ്യത്തുമായി മരണവാഗണ്‍ തിരൂരിലേക്കുതന്നെ തിരിച്ചുവന്നു. മലബാര്‍ കലക്ടര്‍ തോ മസും ഉയര്‍ന്ന് പോലിസ് ഉദ്യോഗസ്ഥന്‍മാരും സംഭവസ്ഥല ത്ത് ഹാജരായിരുന്നു. മരണവണ്ടി വന്നുനിന്നതോടെ മയ്യിത്തു കളില്‍നിന്നുള്ള ദുര്‍ഗന്ധം പരിസരത്ത് നിറഞ്ഞു. വാഗണ്‍ തുറക്കാന്‍പോലും മടിച്ചും അറച്ചും ബന്ധപ്പെട്ടവര്‍ നിന്നു. പട്ടാള നിയമം നിലവിലുണ്ടായിരുന്നതിനാല്‍ മരിച്ചവരുടെ ബന്ധുക്കള്‍പോലും റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നില്ല. വീടുകളി ല്‍നിന്നും പുറത്തിറങ്ങിയാല്‍ പട്ടാളം പിടിച്ചുകൊണ്ടുപോകു മെന്ന പേടിയില്‍ അവര്‍ നിന്നു. തിരൂരിലെ പൗരപ്രമുഖനായിരുന്ന കൈനിക്കര മമ്മിഹാജി കലക്ടറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വാഗണ്‍ ദുരന്തത്തില്‍പ്പെട്ടവരുടെ മയ്യി ത്തുകള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കുന്നതുവരെ ആരെയും അറ സ്റ്റു ചെയ്യില്ലെന്ന് ഉറപ്പില്‍ ഒരുപറ്റം മുസ്ലിംകള്‍ റെയില്‍വേ സ്റ്റേഷനിലെത്തി, സമുദായം മുഹമ്മദ്, കൈനിക്കര മമ്മുക്കയും മുന്നോട്ടുവന്ന് വാഗണിന്റെ വാതില്‍ തുറന്നു. അതിനുള്ളില്‍ നിന്നും പുറത്തുവന്ന് രൂക്ഷഗന്ധം അവരെ തലകറക്കിവീഴ്ത്തി. അന്യോന്യം കൂട്ടിപ്പിടിച്ച് കിടക്കുന്ന മൃതദേഹങ്ങള്‍ അവ വേര്‍പ്പെടുത്താന്‍ തന്നെ ഏറെ പ്രയാസപ്പെടേണ്ടിവന്നു. മൂര്‍ദ്ധാവു പൊട്ടി തൊലിയുരിഞ്ഞ്, നാക്കുനീട്ടി, കണ്ണുതുറിച്ച് മലമൂത്ര രക്തവിയര്‍പ്പുകളാല്‍ കെട്ടുപിണഞ്ഞു കിടക്കുന്ന രംഗം അന്ന് പതിനൊന്നുകാരനായിരുന്ന വി പി ഉമ്മര്‍ മാസ്റ്റര്‍ വിശദീകരിക്കുന്നത് അങ്ങിനെയാണ്. മയ്യിത്തുകളില്‍ 44 എണ്ണം കോരങ്ങത്ത് പള്ളിയിലും എട്ടെണ്ണം കോട്ട് ജുമാഅത്ത് പള്ളിയിലും സംസ്‌കരിച്ചു. 101 കെട്ടുള്ള ഓരോ ചരട് എല്ലാ മയ്യത്തിന്റേയും കൂടെ വെച്ചിരുന്നു. നാല് ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ മുത്തൂ ര്‍കുന്നിലെ ഒരു കല്ലുവെട്ട് കുഴിയിലും സംസ്‌കരിച്ചു. അന്വേഷണ കമ്മീഷന്‍ മുമ്പാകെ ഹിച്ച്കോക്ക് കൊടുത്ത മൊഴി ഇങ്ങിനെയാണ്: ലഹളയുടെ ആരംഭഘട്ടത്തില്‍ തുറന്ന വണ്ടികളില്‍ മാപ്പിള തടവുകാരെ ലഹള പ്രദേശങ്ങളിലൂടെ കൊണ്ടുപോകുന്നത് ശരിയല്ലെന്ന് എനിക്കു തോന്നി എന്തെന്നാല്‍ അത് മറ്റുള്ളവര്‍ അവരെ കാണാനും രക്ഷപ്പെടുത്താനും ഇടവരുത്തിയേക്കും. ഒരിക്കല്‍ കോഴിക്കോട്ടുനിന്നും കണ്ണൂരി ലേക്ക് തടവുകാരെ കൊണ്ടുപോകുമ്പോള്‍ തീവണ്ടിയുടെ ജന ലുകളടയ്ക്കുവാന്‍ ഞാന്‍ കല്പന കൊടുത്തു. പുറത്തുള്ളവര്‍ തടവുപുള്ളികളോട് സംസാരിക്കുന്നത് തടയുവാനാണ് വാതി ലുകള്‍ അടയ്ക്കാന്‍ പറഞ്ഞത്. 32 തവണകളായി 2000ത്തോളം തടവുപുള്ളികളെ ഇങ്ങനെ വാഗണുകളില്‍ കയറ്റിയയച്ചിട്ടുണ്ടെന്ന് അന്വേഷണ കമ്മീഷന്‍ വിലയിരുത്തിയിട്ടുണ്ട്. ഈ സംഭവം പുറത്തുവന്നപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമുയ രുകയുണ്ടായി. ഈ സംഭവത്തില്‍ കമ്മീഷന്‍ കുറ്റക്കാരായി കണ്ട റെയില്‍വേ സര്‍ജന്റി ന്റേയും ഹെഡ് കോണ്‍സ്ട്രബിളിന്റേയും പേരില്‍ മദിരാശി ഗവണ്‍മെന്റ് കേസെടുത്തെങ്കിലും കോടതി ഇവരെ നിരപരാധിക ളാണെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു. ദുരന്തത്തില്‍ മരിച്ച വരുടെ കുടുംബങ്ങള്‍ക്ക് 300 രൂപാ വീതം നഷ്ടപരിഹാരം കൊടുക്കാന്‍ മദിരാശി ഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാല്‍, വാഗണ്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ ഈ നഷ്ടപരി ഹാരം വാങ്ങുവാന്‍ കൂട്ടാക്കിയിരുന്നില്ല.മലബാര്‍ സമരത്തിലെ ഏറ്റവും പൈശാചികമായ വാഗണ്‍ കൂട്ടക്കൊലക്ക് നൂറു വയസ്സ് തികയുമ്പോള്‍ ബാക്കി പത്രങ്ങളില്‍ തെളിയുന്നത് പുതിയ കണ്ടത്തെലുകളും പത്താവലികളുമാണ്. വാഗണ്‍ ട്രാജഡി എന്ന സാമ്രാജ്യത്ത പദം തന്നെ സ്വാതന്ത്രദാഹികള്‍ ഉപേക്ഷിച്ചിരിക്കുന്നു. സാമ്രാജ്യത്ത ദാസ്യത്തിലുള്ള ഭാക്ഷക്ക് പകരം സാമ്രാജ്യത്വത്തെ നേരിട്ടവരുടെ ശക്തമായ ഭാക്ഷാപാരികല്പനകള്‍ക്ക് പ്രാമുഖ്യം വന്നിരിക്കുന്നു. ഒരുപാട് കാലം പാഠപുസ്തകങ്ങളിലും ചരിത്രത്തിലും വാഗണ്‍ ട്രാജഡി എന്നായിരുന്നു പ്രയോഗം. സാമ്രാജ്യത്വത്തിന് എല്ലാ കാലത്തും ഇത്തരം ചില പദാവലികളുണ്ട്. അവര്‍ ചെയ്ത കൊടും ക്രൂരതകളെ മറക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യാനാണ് ഈ പദങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ട്രാജഡിക്ക് പകരം കൂട്ടക്കൊല , അക്രമം , അതിക്രമം എന്നല്ലാമായിരിക്കുന്നു. വാക്ക് സൂചികയാണെന്ന് രക്തസാക്ഷികളുടെ പിന്മുറക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനിനിയും അവരുടെ പദാവലികള്‍ പറയാന്‍ മനസില്ലെന്ന് മലബാറുകാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.എന്ന് മാത്രമല്ല അക്കാലത്ത് തന്നെ മലബാറിലെ വൈദേശികാധിപത്യത്തിനെതിരെ പൊരുതിയവര്‍ സ്വന്തം സംസാരഭാക്ഷയില്‍ ഇംഗ്ലീഷുകാരുടെ ചെയ്തികളെ പരിഹസിക്കുന്ന പദങ്ങള്‍ പ്രയോഗിച്ചിരിന്നു.

കിണാപ്പന്‍ , കുണാപ്പിക്കുക എന്നിങ്ങനെയെല്ലാമുള്ള പരിഹാസ പദങ്ങള്‍ ഇന്നും മലബാറിലെ സാധാരണക്കാരുടെ സംസാരഭാക്ഷയില്‍ കടന്നു വരാറുണ്ട്. ഇതിന്റെ അര്‍ത്ഥം തിരഞ്ഞു പോകുമ്പോഴാണ് അക്കാലത്തെ മലയാളികളുടെ ഭാക്ഷാ നൈപുണ്യം ഓര്‍ത്ത് നമ്മള്‍ അമ്പരക്കുക. വാഗണ്‍ കൂട്ടക്കൊല അന്വേഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മലബാര്‍ സ്പെഷ്യല്‍ കമ്മീഷണര്‍ ആയിരുന്നു എ ആര്‍ നാപ്പ് എന്നാല്‍ ഇയാളുടെ പേര് ഇംഗ്ലീഷില്‍ എഴുതിയിരുന്നത് A. R KNAPP എന്നായിരുന്നു . ഇത് ഇവുടുത്തുകാര്‍ വായിച്ചത് ' കിണാപ്പ് ' എന്ന് തന്നെയായിരുന്നു. വാഗണ്‍ കൂട്ടക്കൊല അന്വേഷിച്ച് അദ്ദേഹം സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റിനോ പട്ടാളത്തിനോ ഉദ്യോഗസ്ഥന്മാര്‍ക്കോ ഒരു തെറ്റും പറ്റിയിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്. പെയിന്റ് അടിച്ചതിനാല്‍ വാഗണ്‍ ദ്വാരങ്ങള്‍ അടഞ്ഞു പോയതാണ് എന്നാണ് പറഞ്ഞിരുന്നത്.വാഗണ്‍ നിര്‍മ്മിച്ച കമ്പനിക്കാര്‍ മാത്രമാണ് കുറ്റക്കാരെന്നും പറഞ്ഞിരുന്നു. ഇങ്ങനെ എല്ലാ കുറ്റവാളികളെയും രക്ഷിച്ച റിപ്പോര്‍ട്ട് നല്‍കിയ നാപ്പിന്റെ പേരിലാണ് ഈ പരിഹാസ്യ പദങ്ങള്‍ വന്നത്. കണാപ്പന്‍ എന്ന് പറഞ്ഞാല്‍ സത്യങ്ങളെ നുണയാക്കി പറയുന്ന പെരും നുണയാന്‍ എന്നാണു മലബാര്‍ മലയാളത്തില്‍ അര്‍ത്ഥം. കുണാപ്പിക്കുക എന്ന് പറഞ്ഞാല്‍ തീര്‍ത്തും കളവായ കാര്യം എന്നാണ് ഉദ്ദേശിക്കുന്നത്. കിണാപ്പിലെ പരിപാടി എന്നും ചിലര്‍ പറയാറുണ്ട്. ഒരിക്കലും നടക്കാത്തതും വിജയിക്കാത്തതുമായ പദ്ധതികളെയുമാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. വാഗണ്‍ കൂട്ടക്കൊലയെ ന്യായീകരിച്ച് റിപ്പോര്‍ട്ട് കൊടുത്ത ഇയാള്‍ക്ക് മാപ്പിളമാര്‍ അര്‍ഹിക്കുന്ന പേര് തന്നെ നല്‍കിയെന്നാണ് ചരിത്ര വിദ്യാര്‍ത്ഥികളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നത്. ഇദ്ദേഹം ' ഡിയര്‍ ഓഫ് മലബാര്‍ ' എന്നും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേത്യത്വം നല്‍കിയ ആളായിരുന്നു ഡിയര്‍.

വാഗണ്‍ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്കെല്ലാം അല്ലാഹുവിന്റെ ശിക്ഷ ലഭിച്ചുവെന്ന് വിശ്വസിക്കുന്നവരാണ് മാപ്പിളമാര്‍. ഓരോ റെയില്‍വേ സ്റ്റേഷനിലും വണ്ടി നിര്‍ത്തുമ്പോള്‍ വെള്ളം നല്‍കാന്‍ ചുമതലപ്പെടുത്തിയിരുന്ന റയില്‍വേ ട്രാഫിക് ഇന്‍സ്പെക്ടര്‍ റീവ്സ് എന്നയാളും മറ്റ് നാല് പേരും ഇത് ചെയ്തില്ല. പോത്തന്നൂരില്‍ എത്തുന്നതിനിടയില്‍ 5 സ്ഥലത്ത് വണ്ടി നിര്‍ത്തിയിരുന്നു. ജീവന്‍ നിലനിര്‍ത്താന്‍ തടവുകാര്‍ തീവണ്ടി ഭിത്തിയില്‍ ആന്നടിച്ചിരുന്നു. ഇത് കേട്ടിട്ടും പോലീസുകാര്‍ ഒന്നും ചെയ്തില്ല. ഈ പോലീസുകാര്‍ തടവുകാര്‍ക്ക് വെള്ളം കൊടുത്തിരുന്നെങ്കില്‍ എല്ലാ സ്റ്റേഷനിലും നിര്‍ത്തിയിരുന്നപ്പോള്‍ വാതിലുകള്‍ തുറന്നിരുന്നെങ്കില്‍ ഈ കൂട്ടക്കൊല സംഭവിക്കുമായിരുന്നില്ല. റീവ്സ് എന്ന പോലീസുകാരന്‍ വാഗണ്‍ കൂട്ടക്കൊല നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഗുരുതരമായ രോഗം ബാധിച്ച് മരിച്ചു. ഈ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ഹിച്ച് കൊക്കിനെയും കാലം വെറുതേ വിട്ടില്ല. 1926 ആഗസ്റ്റ് 31 നു വിശാഖപട്ടണം പോലീസ് സൂപ്രണ്ട് ആയിരിക്കെ അള്‍സര്‍ ബാധിച്ച് മരിച്ചു. അന്ന് അയാള്‍ക്ക് 42 വയസ്സായിരുന്നു പ്രായം. മലബാറില്‍ ബ്രിട്ടീഷുകാര്‍ ഹിച്ച് കോക്കിന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്മാരകം ഉണ്ടാക്കിയിരുന്നു. വള്ളുവമ്പ്രത്ത് 1920 ഡിസംബറിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. എന്നാല്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഈ സ്മാരകം 1967 ല്‍ പൊളിച്ചു നീക്കി. ഇപ്പോള്‍ അവിടെയുള്ളത് വാഗണ്‍ കൂട്ടക്കൊലയിലെ വാഗന്റെ രൂപത്തിലുള്ള കെ.എസ്.ആര്‍.ടി.സി ബസ് വെയ്റ്റിംഗ് ഷെഡ് ആണ്. കേരളത്തില്‍ കെ.എസ്ആര്‍ ടി സിക്ക് ആകെ 2 വെയ്റ്റിംഗ് ഷെഡുകളാണ് സ്വന്തമായി ഉള്ളത്. ഇ കെ ഇമ്പച്ചി ബാവ ട്രാന്‍സ്പോര്‍ട്ട് മന്ത്രി ആയിരിക്കുമ്പോഴാണ് ഹിച്ച്കോക്ക് സ്മാരകം തകര്‍ത്ത് വാഗണ്‍ കൂട്ടക്കൊല സ്മാരകമായി ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍മ്മിച്ചത്.1969 ജൂണ്‍ 15 നു ആയിരുന്നു ഇബ്ബിച്ചി ബാവ ഇതിന്റെ

ഉല്‍ഘാടനം നിര്‍വഹിച്ചത്. അടുത്ത ദിവസം ജൂണ്‍ 16 നായിരുന്നു മലപ്പുറം ജില്ലാ രൂപീകരണം. 1944 ല്‍ തന്നെ ഹിച്ച് കോക്ക് സ്മാരകം തകര്‍ക്കാന്‍ പുളിക്കലില്‍ നിന്നും സാഹസികരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. കമ്പളത്ത് ഗോവിന്ദന്‍ നായര്‍ രചിച്ച

' ചത്തുപോയ ഹിച്ച്കോക്ക് സാഹിബിന്റെ സ്മാരകം

ചാത്തനെ കുടിവെച്ചപോലെ ആ ബലാലിൻ സ്മാരകം

നമ്മുടെ നെഞ്ചിലാണാ കല്ലുനാട്ടിവെച്ചത്

നമ്മുടെ കൂട്ടരായണാ സുവര്‍ കൊന്നത് '

എന്ന പടപ്പാട്ടും പാടിക്കൊണ്ടായിരുന്നു ഈ ജാഥ മുന്നോട്ട് പോയത്. എ കെ ജിയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും ഇടപ്പെട്ട് നെടിയിരുപ്പില്‍ നിന്നും ജാഥയെ നിര്‍ബദ്ധപൂര്‍വ്വം തിരിച്ചയച്ചു. ജാഥ പുറപ്പെട്ട വിവരം കേട്ട് വലിയ സംഘം ഇംഗ്ലീഷ് പട്ടാളം നിറതോക്കുകളുമായി വെള്ളുവമ്പ്രത്തെ സ്മാരകത്തിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. ജാഥയില്‍ ഉണ്ടായിരുന്ന എല്ലാരേയും വെടിവെച്ച് കൊല്ലാനായിരുന്നു അവര്‍ക്ക് മുകളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശം. 200 പേരായിരുന്നു ആ ജാഥയില്‍ ഉണ്ടായിരുന്നത്.അവര്‍ കൊല്ലപ്പെടാതിരുന്നത് രാഷ്ട്രീയ നേതാക്കളുടെ ഇടപെടല്‍ മൂലമാണ്.1988ല്‍ മലപ്പുറം എം എസ് പിയിലെ ഏതാനും പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ ഇവടെ പൊളിച്ച് കൊണ്ട് വന്നിട്ടിരുന്ന ഹിച്ച്കോക്ക് സ്മാരകത്തിന്റെ കല്ലുകള്‍ ഉപയോഗിച്ച് പരേഡ് ഗ്രൗണ്ടില്‍ പുനര്‍നിര്‍മ്മിക്കാന്‍ വിഫലശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി ടി ശിവദാസ മേനോന്‍ ഈ ശ്രമം തടയുകയും ഹിച്ച്കോക്ക് സ്മാരകം ബ്രിട്ടനിലാണ് നിര്‍മ്മിക്കേണ്ടതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് ചരിത്രകാരന്മാരും അവരെ പിന്തുണക്കുന്ന സവര്‍ണ്ണ ചരിത്രകാരന്മാരും മലബാര്‍ സമരത്തില്‍ വാരിയന്‍ കുന്നനും കൂട്ടരും ഹിച്ച്കോക്കിനെ വള്ളുവമ്പ്രത്ത് വെച്ച് കല്ലെറിഞ്ഞു കൊന്നുവെന്ന് പ്രചരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിച്ചപ്പോള്‍ പരേതനായ എ കെ കോഡൂര്‍ അതിന് മറുപടി എഴുതിയിരുന്നു.

വാഗണ്‍ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ തടവുകാരെ അനുഗമിച്ചിരുന്ന പോലീസ് സര്‍ജന്റ് ആന്‍ഡ്റൂസ് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഭ്രാന്ത് വന്ന് മരിക്കുകയായിരുന്നു. ആംഡ്റൂസിനെ കൂട്ടക്കൊലക്ക് ശേഷം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദ്രാസ് ഭരണകൂടം സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്പെന്‍ഷന്‍ കാലയളവിലെ ആനുകൂല്യം നല്‍കി മാസങ്ങള്‍ക്കകം തന്നെ പ്രമോഷന്‍ നല്‍കി ഉയര്‍ന്ന പോസ്റ്റില്‍ നിയമിച്ചു. പക്ഷെ ചെയ്ത ക്രൂരകൃത്യമോര്‍ത്ത് അദ്ദേഹത്തിന്റെ മനസിന്റെ സമനില തെറ്റുകയായിരുന്നു.പിന്നീട് ഒരിക്കലും അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ കഴിഞ്ഞിട്ടില്ല.

വാഗണ്‍ കൂട്ടക്കൊലയുടെ ഉത്തരവാദികള്‍ എന്ന പേരില്‍ ബ്രിട്ടന്‍ പരസ്യമായി മാപ്പുപറയണമെന്ന ആവശ്യവുമായി തിരൂര്‍ നഗരസഭ രംഗത്തെത്തിയിരിക്കുന്നു. പല സംഭവങ്ങളിലും ഇരകളോട് മാപ്പ് പറഞ്ഞ ചരിത്രം ഇംഗ്ലീഷുകാര്‍ക്ക് ഉണ്ട് . വാഗണ്‍ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ ഈ ആവശ്യമുന്നയിച്ച് ഇന്ത്യ ഗവണ്മെന്റ് മുഖേന ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തെഴുതാനുള്ള തീരുമാനം തിരൂര്‍ നഗരസഭാ കൗണ്‍സില്‍ എടുത്ത് കഴിഞ്ഞു. ഇതിനായി വിശദമായ കത്ത് ഇംഗ്ലീഷില്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് തിരൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എ.പി നസീമ പറഞ്ഞു. നിരപരാധികളും സാധാരണക്കാരുമായി എഴുപത് സമരപോരാളികളെയാണ് കൊടും ക്രൂരതയിലൂടെ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം ഇല്ലാതാക്കിയത്. ഇക്കാര്യത്തില്‍ പരസ്യമായ ഖേദപ്രകടനം ഉണ്ടാകുന്നത് വരെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.

നൂറാം വാര്‍ഷികത്തിലും വാഗണ്‍ കൂട്ടക്കൊലയുടെ ആരംഭകേന്ദ്രമായ തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും ഈ കൊടും ക്രൂരതയുടെ അവസാന അടയാളങ്ങള്‍ പോലും ഇല്ലാതാക്കാനുള്ള കഠിനശ്രമങ്ങളിലാണ് ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം. 1861 ലാണ് തിരൂര്‍ റയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിച്ചത് 60 വര്‍ഷങ്ങള്‍ക്ക് ശേഷം 1921 ല്‍ വാഗണ്‍ കൂട്ടകുരുതിയുടെ തുടക്കവും ഒടുക്കവും ഇവിടെയായിരുന്നു. 100 പേരെ കുത്തികയറ്റിയ ചരക്ക് വാഗണ്‍ യാത്ര തുടങ്ങിയതും വാഗണിനകത്ത് ശ്വാസം മുട്ടി മരിച്ച 70 പേരുടെ മൃതദേഹങ്ങളുമായി മടങ്ങി വന്നതും തിരൂര്‍ സ്റ്റേഷനിലേക്ക് തന്നെയായിരുന്നു. വാഗണ്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ചുമര്‍ചിത്രങ്ങള്‍ 2018 നവംബറില്‍ തിരൂര്‍ റയില്‍വേ സ്റ്റേഷന്‍ ചുമരുകളില്‍ നിറയെ വരച്ചിരുന്നു. തിരുന്നവയായിലെ പ്രേം കുമാര്‍ എന്ന ചുമര്‍ചിത്രകാരനായിരുന്നു ഇത് ചെയ്തിരുന്നത്. ചരിത്ര സംഭവങ്ങള്‍ സ്റ്റേഷനുകളില്‍ വരച്ച് ചേര്‍ക്കാനുള്ള റയില്‍വേയുടെ പദ്ധതി പ്രകാരമായിരുന്നു ഇത് ചെയ്തിരുന്നത്. വാഗണ്‍ മനുഷ്യകുരുതിയുടെ എല്ലാ ഭീകരതയും ഒപ്പിയെടുത്ത ചുമര്‍ചിത്രങ്ങള്‍ക്ക് ഏതാനും ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു.സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത ദിവസം തന്നെ അത് മായ്ച്ച് കളഞ്ഞു. മനുഷ്യരുടെ മനസ്സില്‍ നിന്നും ഇതൊരിക്കലും മായ്ച്ചു കളയാന്‍ ആവില്ലെന്ന് അവര്‍ക്കൊരിക്കലും അറിയില്ലായിരുന്നു.


വാഗണ്‍ ദുരന്തത്തിലെ 44 രക്തസാക്ഷികളെ അടക്കിയ കോരങ്ങത്ത് ജുമാ മസ്ജിദിലെ ഖബര്‍സ്ഥാനില്‍ അന്ന് മണ്‍മറഞ്ഞ ധീരരുടെ പേരുകള്‍ കൊത്തി വച്ചൊരു ബോര്‍ഡ് ഉണ്ട്.അതിലെ അവസാന നാല് പേരുകള്‍ ഇങ്ങനെയാണ് അക്കരവീട്ടില്‍ എന്ന കുന്നപ്പള്ളി അച്ചുതന്‍ നായര്‍, മേലേടത്ത് ശങ്കരന്‍ നായര്‍, കിഴക്കിലാ പാലത്തില്‍ ഉണ്ണി പുറയന്‍, ചോലക്കപ്പറമ്പയില്‍ ചെട്ടി ചിപ്പു.മഞ്ചേരി തൃക്കലങ്ങോട് അംശക്കാരായിരുന്നു ഇവരെല്ലാം. ഈ 4 പേരെയും മറവ് ചെയ്തത് കോരങ്ങത്ത് ജുമാഅത്ത് പള്ളി ഖബരിസ്ഥാനില്‍ നിന്നും അര കിലോമീറ്റര്‍ ദൂരെ വടക്കന്‍ മുത്തൂരില്‍ ചുടല എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അക്കാലത്ത് ഹൈന്ദവരെ മറവു ചെയ്തിരുന്ന സ്മശാനത്തിലായിരുന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കോരങ്ങത്ത് പള്ളിയിലേക്ക് കൊണ്ടുവന്ന 48 മൃതദേഹങ്ങളെ ഇസ്ലാമിക രീതിയില്‍ മറവുചെയ്യുന്നതിന് മുമ്പായി കുളിപ്പിച്ച് കഫന്‍ ചെയ്യാന്‍ എടുത്തപ്പോഴാണ് 48 മൃതദേഹങ്ങളില്‍ 4 പേര്‍ ഹൈന്ദവരാണെന്ന് മനസ്സിലായതും ആ നാല് പേരുടെ മൃതദേഹങ്ങള്‍ അടുത്തുതന്നെയുള്ള ചുടലയിലേക്ക് കൊണ്ടുപോകുന്നതും അവിടെ മറവ് ചെയ്യുന്നതും. മുത്തൂര്‍ കുന്ന് എന്ന് അറിയപ്പെട്ടിരുന്ന ചുടല ഉള്‍പ്പെടുന്ന വിശാലമായ കുന്നിന്‍പ്രദേശം പില്‍ക്കാലത്ത് വിലകൊടുത്തും അല്ലാതെയും സ്വകാര്യ വെക്തികളുടെ അധീനതയില്‍ എത്തുകയും തല്‍ഫലമായി ചുടലയില്‍ ശവസംസ്‌കാരങ്ങള്‍ നടക്കാതാവുകയും ചെയ്തു. ഇപ്പോഴും ആ പ്രദേശം ചുടല എന്ന പേരില്‍ തന്നെയാണ് പഴമക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. വാഗണ്‍ കൂട്ടക്കൊലയിലെ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകങ്ങളായ ഈ നാല് പേരില്‍ ശങ്കരന്‍ നായരും അച്യുതന്‍ നായരും കൃഷിക്കാരായിരുന്നു.അവര്‍ക്ക് സ്വന്തമായി 1000 രൂപയുടെ സ്വത്ത് അക്കാലത്ത് തന്നെ ഉണ്ടായിരുന്നു.അവര്‍ നാട്ടിലെ പ്രമുഖ കുടുംബങ്ങളുമായിരുന്നു. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഈ രണ്ടു പേരും പരസ്യമായി തന്നെ ബ്രിട്ടീഷുകാര്‍ക്കെതിരെ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. മാപ്പിളമാരുമായി അവര്‍ക്ക് ഉറ്റ ചങ്ങാത്തവുമുണ്ടായിരുന്നു. കൂലി പണിക്കാരനായിരുന്നു ചെട്ടി ചിപ്പു. സ്വര്‍ണ്ണ പണിക്കാരനായിരുന്നു ഉണ്ണി പുറയന്‍. രക്തസാക്ഷി പട്ടികയില്‍ ആശാരി തൊപ്പിയിട്ട അയമദ് , തട്ടാന്‍ തൊപ്പിയിട്ട അയമദ് സ് തുടങ്ങിയ വിശേഷണങ്ങള്‍ കാണുന്നുണ്ട്. അക്കാലത്തെ മലബാറിന്റെ സാമൂഹിക സാഹചര്യങ്ങളിലേക്കുള്ള ചൂണ്ട് പലക കൂടിയാണ് ഈ വിശേഷങ്ങള്‍.

മലബാര്‍ സമരനായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ആസാദി വില്ലേജ് എന്ന പേരില്‍ ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല ചിങ്കക്കലില്‍ ജില്ലാ പഞ്ചായത്ത് സ്മാരകം നിര്‍മ്മിക്കും. ഹാജിയെ ബ്രിട്ടീഷ് പട്ടാളം ചതിയിലൂടെ കിഴ്പ്പെടുത്തിയ സ്ഥലത്താണ് പുതിയ സ്മാരകം ഉണ്ടാക്കുന്നത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജനങ്ങളുടെ കൂടി സഹകരണത്തോടെയായിരിക്കും പദ്ധതിക്കാവിശ്യമായ സ്ഥലമേറ്റടുക്കുക. മൂന്ന് ഏക്കറോളം സ്ഥലം കണ്ട് വെച്ചിട്ടുണ്ടെന്നും ഇത് വാങ്ങുന്നതിനു ഒരു കോടിയോളം രൂപയാണ് ആവശ്യമായി വരുമെന്നും കണക്കാക്കിയിട്ടുണ്ട് . തുക കണ്ടെത്തുന്നതിന് എ പി അനില്‍കുമാര്‍ എം എല്‍ എ ചെയര്‍മാനും ഇസ്മായില്‍ മൂത്തേടം കണ്‍വീനറുമായ സമിതി രൂപവത്കരിച്ചിട്ടുണ്ട് . വാരിയന്‍കുന്നന്‍ അവസാന കാലത്ത് ഒളുവില്‍ താമസിക്കുകയും അറസ്റ്റിലാവുകയും ചെയ്ത സ്ഥലത്ത് നിര്‍മ്മിക്കുന്ന സ്മാരകത്തില്‍ ചരിത്ര ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സഞ്ചാരികള്‍ക്കും പ്രയോജനമാകുന്ന മ്യൂസിയം , ലൈബ്രറി ,ക്യാമ്പ് സൈറ്റ് , ചരിത്ര ചുമര്‍ ,വാരിയന്‍കുന്നന്‍ സ്മാരകം എന്നിവയുള്‍പ്പെടുന്നതാവും ആസാദി വില്ലേജ് എന്ന സ്മാരകം. റഫറന്‍സ് സൗകര്യത്തോടെയുള്ള ലൈബ്രറിയും വില്ലേജിന്റെ ഭാഗമായിയുണ്ടാകും. വാഗണ്‍ കൂട്ടക്കൊലയെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കും സ്മാരകത്തില്‍ സൗകര്യമൊരുക്കും.




വാഗണ്‍ ദുരന്തത്തിന്റെ സ്മരണകള്‍ അയവിറക്കുന്ന

സ്ഥലങ്ങളായ തിരൂരിലും കരുവമ്പലത്തും ഇതിന്റെ സ്മാരകങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. തിരൂര്‍ നഗരസഭയുടെ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളാണ് അവയില്‍ പ്രധാനം. ഈ ടൗണ്‍ഹാ ളിനു മുന്നില്‍ മരണവാഗണിന്റെ രൂപം ഉണ്ടാക്കിയിട്ടുണ്ട്. ടൗണ്‍ ഹാളിനുള്ളില്‍ മരിച്ചവരുടെ വിശദവിവരങ്ങള്‍ ശിലാഫലകത്തില്‍ കൊത്തിയിട്ടുണ്ട്. കരുവമ്പലത്തുകാരായ രക്തസാക്ഷി കള്‍ക്കുവേണ്ടി ജില്ലാ പഞ്ചായത്ത് ഒരു സ്മാരകം ഉണ്ടാക്കിയി ട്ടുണ്ട്. അവിടെ നല്ലൊരു ലൈബ്രറി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.വാഗണ്‍ കൂട്ടക്കൊലയുടെ ആറാം വാര്‍ഷികത്തില്‍ നാടിന്റെ യോചനത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ രക്തസാക്ഷികളെ നമുക്ക് നന്ദിയോടെ ഓര്‍ക്കാം.

Next Story

RELATED STORIES

Share it