Big stories

അംഗീകാരമില്ലാത്ത കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ്: ദുബൈയിലേക്കുള്ള യാത്ര മുടങ്ങുന്നു

കരിപ്പൂരില്‍ നിന്നും ഇന്നലെ രാത്രി ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ 110 പേര്‍ക്ക് ഇത്തരത്തില്‍ യാത്ര മുടങ്ങിയിട്ടുണ്ട്.

അംഗീകാരമില്ലാത്ത കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ്: ദുബൈയിലേക്കുള്ള യാത്ര മുടങ്ങുന്നു
X

കരിപ്പൂര്‍: ദുബൈയിലേക്കു യാത്ര ചെയ്യാന്‍ പ്യൂര്‍ ഹെല്‍ത്തിന്റെ അംഗീകാരമുള്ള ലാബുകളിലെ കൊവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയത് അറിയാതെ വിമാനത്താവളത്തില്‍ എത്തിയവരെ തിരിച്ചയക്കുന്നു. കേരളത്തിലെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഹെല്‍ത്ത് ലാബിനൊപ്പം, ജയ്പൂരിലെ സൂര്യം ലാബ്, ഡല്‍ഹിയിലെ ഡോ.പി.ഭാസിന്‍ പാത്ത് ലാബ് െ്രെപവറ്റ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍ എന്നിവിടങ്ങളില്‍നിന്നുമുള്ള കൊവിഡ് പരിശോധനാ ഫലം സ്വീകരിക്കരുതെന്ന് വിമാനക്കമ്പനികളോട് ദുബൈ ആവശ്യപ്പെട്ടിരുന്നു. ഇത് അറിയാതെ മൈക്രോ ഹെല്‍ത്ത് ലാബില്‍ നിന്നുള്ള കൊവിഡ് പരിശോധനാ ഫലവുമായി എത്തിയവരെ വിമാനക്കമ്പനികള്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നില്ല. ദുബൈ വിലക്കേര്‍പ്പെടുത്തിയ ലാബുകളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലവുമായി എത്തുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസും അറിയിച്ചിട്ടുണ്ട്.


കരിപ്പൂരില്‍ നിന്നും ഇന്നലെ രാത്രി ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ 110 പേര്‍ക്ക് ഇത്തരത്തില്‍ യാത്ര മുടങ്ങിയിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തെ ദുബൈ വിമാനത്തില്‍ ബുക്ക് ചെയ്തവരുടെ യാത്രയും മുടങ്ങുന്ന അവസ്ഥയാണുള്ളത്. വൈകുന്നേരം 3.30നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുറപ്പെടേണ്ട യാത്രക്കാര്‍ നിരവധി യാത്രക്കാര്‍ ഈ കാരണത്താല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും ദുബൈ അധികൃതരുടെ തീരുമാനമായതിനാല്‍ ഒരു വിട്ടുവീഴ്ച്ചയും സാധ്യമല്ലെന്ന നിലപാടിലാണ് വിമാന കമ്പനി അധികൃതര്‍. മൈക്രോ ഹെല്‍ത്ത് ലാബിലെ പരിശോധനാഫലത്തിന് വിലക്കേര്‍പ്പെടുത്തിയ വിവരം വിമാനക്കമ്പനി നേരത്തെ അറിയിച്ചില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിരുന്നതായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വാദം.


മൈക്രോ ഹെല്‍ത്ത് ലാബില്‍ നിന്നുള്ള കൊവിഡ് പരിശോധനാ ഫലവുമായെത്തിയ യാത്രക്കാരെ മംഗലാപുരം വിമാനത്താവളത്തിലും യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. കാസര്‍കോട് സ്വദേശികളായ അന്‍പതിലേറെപ്പേരുടെ യാത്രയാണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മുടങ്ങിയത്.




Next Story

RELATED STORIES

Share it