ജാര്‍ഖണ്ഡില്‍ ആദിവാസി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുകൊന്നു; പ്രതി അറസ്റ്റില്‍
ദുംക: ജാര്‍ഖണ്ഡിലെ ദുംകയില്‍ 14 വയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ നിരന്തരമായി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. വെള്ളിയാഴ്ചയാണ് മരത്തില്‍ തൂക്കിയിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിരിക്കുന്നതിനും ഏതാനും കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെടുത്തത്. ആത്മഹത്യയാണെന്ന് വതുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. രാണീശ്വര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാമ് സംഭവം.
ആത്മഹത്യയെന്ന രീതിയിലാണ് ആദ്യം കൈകാര്യം ചെയ്തതെങ്കിലും പിന്നീട് നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂര്‍ത്തിയാട്ടില്ലെന്ന് തിരിച്ചറിഞ്ഞതും അങ്ങനത്തന്നെ.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന അര്‍മന്‍ അന്‍സാരിയെ അറസ്റ്റ് ചെയ്തു.
ദുംകയില്‍ തൊഴിലാളിയായിരിക്കെയാണ് പ്രതിയും പെണ്‍കുട്ടിയം പരിചയത്തിലാവുന്നത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ മാസങ്ങളോളം ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് ഗര്‍ഭിണിയായി. അതിനുശേഷമാണ് കൊലപ്പെടുത്തിയത്.
പെണ്‍കുട്ടി ചില ദിവസങ്ങളില്‍ മാതൃസഹോദരിയുടെ വീട്ടില്‍ താമസിക്കുക പതിവുണ്ട്. ഗര്‍ഭിണിയായ ശേഷം വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഐപിസി 376, 302 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തതായി ദുംക ഡിഐജി സുദര്‍ശന്‍ പ്രസാദ് മണ്ഡല്‍ പറഞ്ഞു.
കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പോലിസ് കരുതുന്നു. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് വന്നശേഷം മാത്രമേ പൂര്‍ണവിവരങ്ങള്‍ ലഭ്യമാകൂ.
RELATED STORIES
അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയില്ല; സമരം പുനരാരംഭിച്ച്...
29 April 2024 12:28 PM GMTഅമിത് ഷായുടെ കൃത്രിമ വീഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് പോലിസിന്റെ...
29 April 2024 12:10 PM GMTഉഷ്ണതരംഗം: പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ കലക്ടറുടെ...
29 April 2024 12:01 PM GMTകണ്ണൂരില്‍ മാതാവും മകളും വീടിനുള്ളില്‍ മരിച്ചനിലയില്‍
29 April 2024 10:31 AM GMTമുന്‍ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
29 April 2024 10:09 AM GMTകോണ്‍ഗ്രസിന് തിരിച്ചടി; പത്രിക പിന്‍വലിച്ച് ഇന്‍ഡോറിലെ സ്ഥാനാര്‍ഥി...
29 April 2024 8:24 AM GMT