Big stories

30ല്‍ ഒരാള്‍ വീതം കൊവിഡ് ബാധിതര്‍, സ്ഥിതി നിയന്ത്രണാതീതമെന്ന് ലണ്ടന്‍ മേയര്‍

വൈറസിന്റെ വ്യാപനം ഇതുപോലെ തുടരുകയാണെങ്കില്‍ അടുത്ത രണ്ട് ആഴ്ച്ചക്കുള്ളില്‍ ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കാനാവാത്ത അവസ്ഥ വരുമെന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം പറഞ്ഞു.

30ല്‍ ഒരാള്‍ വീതം കൊവിഡ് ബാധിതര്‍, സ്ഥിതി നിയന്ത്രണാതീതമെന്ന് ലണ്ടന്‍ മേയര്‍
X
ലണ്ടന്‍: ലണ്ടനിലെ ആശുപത്രികളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 27 ശതമാനം വര്‍ധിച്ചു. ലണ്ടനിലെ 30ല്‍ ഒരാള്‍ വീതം കൊവിഡ് ബാധിതരാണെന്ന് മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു. വെന്റിലേറ്ററുകളുടെ എണ്ണം 42 ശതമാനം വര്‍ദ്ധിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കൊവിഡ് വ്യാപനം നിയന്ത്രണാതീതമാണെന്നും സ്ഥിതി ഗുരുതരമാണെന്നും സാദിഖ് ഖാന്‍ പറഞ്ഞു.


വൈറസിന്റെ വ്യാപനം ഇതുപോലെ തുടരുകയാണെങ്കില്‍ അടുത്ത രണ്ട് ആഴ്ച്ചക്കുള്ളില്‍ ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കാനാവാത്ത അവസ്ഥ വരുമെന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ഒരു പ്രധാന സംഭവം പ്രഖ്യാപിക്കുകയാണ്, കാരണം ഈ വൈറസ് നമ്മുടെ നഗരത്തിന് ഭീഷണിയാണ്. പ്രതിസന്ധി ഘട്ടത്തിലാണ് നമ്മളിപ്പോള്‍. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ആരോഗ്യ മേഖല പരാജയപ്പെടുകയും കൂടുതല്‍ ആളുകള്‍ മരിക്കുകയും ചെയ്യും.' മേയര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it