കര്‍ഷക സമരം പിന്‍വലിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം നാളെ
മിനിമം താങ്ങുവില ഉറപ്പാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടില്ല. ലഖിംപൂര്‍ വിഷയത്തിന്മേല്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. ഇത്തരം വിയങ്ങളില്‍ ഇന്നു ചര്‍ച്ച നടന്നു

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷം നീണ്ടു നിന്ന കര്‍ഷക സമരം പിന്‍വലിക്കുന്നതു സംബന്ധിച്ച് കര്‍ഷക സംഘടനകളുടെ അന്തിമ തീരുമാനം നാളെ. ഇന്ന് സിംഘുവില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ സമരം പിന്‍വലിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടിത്തിട്ടില്ല. നാളെയും കര്‍ഷക സംഘടനകള്‍ ചര്‍ച്ച നടത്തുന്നുണ്ട്. അതിന് ശേഷമാകും സമരം പിന്‍വലിക്കണമോ, സമരരീതി മാറ്റണമോ എന്ന തീരുമാനമെടുക്കുകയുള്ളു. കര്‍ഷക സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി അഞ്ചിന നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വെച്ചത്. ഇതില്‍ പലകാര്യങ്ങളിലും വ്യക്തതയില്ലെന്ന് ഇന്ന് ചേര്‍ന്ന യോഗം വിലയിരുത്തി. മിനിമം താങ്ങുവില ഉറപ്പാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടില്ല. ലഖിംപൂര്‍ വിഷയത്തിന്മേല്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. ഇത്തരം വിയങ്ങളില്‍ ഇന്നു ചര്‍ച്ച നടന്നു. കര്‍ഷകര്‍ക്ക് എതിരായ കേസ് പിന്‍വലിക്കുമെന്നും നഷ്ടപരിഹാരം നല്‍കുമെന്നുമുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും ഇക്കാര്യങ്ങളില്‍ കേന്ദ്രം രേഖാമൂലം കത്ത് നല്‍കിയത് കര്‍ഷക വിജയമാണെന്നും നേതാക്കള്‍ പ്രതികരിച്ചു. കേന്ദ്രത്തിന്റെ ഈ തീരുമാനങ്ങളടക്കം ചര്‍ച്ച ചെയ്താകും നാളെത്തെ കര്‍ഷക സംഘടനകളുടെ യോഗത്തിതീരുമാനം പ്രഖ്യാപിക്കുക. 1. താങ്ങുവില സമിതിയില്‍ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തും. 2. കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്‍മാറിയാല്‍ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാര്‍. 3. മരണപ്പെട്ടവരുടെ ആശ്രതര്‍ക്ക് നഷ്ടപരിഹാരം നല്‍കും. 4. വൈദ്യുതി ഭേദഗതി ബില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടി നടപടിയെടുക്കും.5. മലിനീകരണ നിയന്ത്രണ നിയമത്തിലെ ക്രിമിനല്‍ നടപടി നീക്കും. തുടങ്ങിയവയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച അഞ്ചിന പരിപാടികള്‍. കഴിഞ്ഞ മഞ്ഞുകാലത്താണ് അതിശൈത്യത്തെ വകവയ്ക്കാതെ സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ കര്‍ഷകര്‍ സമരം തുടങ്ങിയത്. വീണ്ടും ശൈത്യകാലമെത്തിയിരിക്കുന്നു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാര്‍ലമെന്റ്്, പിന്‍വലിക്കല്‍ ബില്‍ പാസാക്കിയതോടെ കാര്‍ഷിക നിയമങ്ങള്‍ റദ്ദായി. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിര്‍ത്തിയിലെ ഉപരോധ സമരം തുടരുന്നതില്‍ സംഘടനകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. പഞ്ചാബിലെ 32 സംഘടനകളില്‍ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിര്‍ക്കുകയാണ്. സമരരീതി മാറ്റിയില്ലെങ്കില്‍ ജനവികാരം എതിരാകുമെന്ന ആശങ്കചില സംഘടനകള്‍ക്കുണ്ട്. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കുന്ന വലിയ സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്. ഉപരോധ സമരം അവസാനിപ്പിച്ചാല്‍ താങ്ങുവില നിയമപരമാക്കുക, കര്‍ഷകര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാകില്ലെന്നാണ് ഇവരുടെ വാദം. ഇക്കാര്യങ്ങളിലാണ് ഇന്ന് ചര്‍ച്ചകള്‍ നടക്കുന്നത്. യുപി പഞ്ചാബ് തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള നടപടികളില്‍ വഞ്ചിതരാകരുതെന്നാണ് ഒരു വിഭാഗം കര്‍ഷകരുടെ നിലപാട്.
RELATED STORIES
പഞ്ചാബ് കോണ്ഗ്രസ് മുന് അധ്യക്ഷന് സുനില് ജാഖര് ബിജെപിയില്...
19 May 2022 9:12 AM GMTപാത ഇരട്ടിപ്പിക്കല്: 20 ട്രെയിനുകള് റദ്ദാക്കി;നിയന്ത്രണം മേയ് 29 വരെ
19 May 2022 8:36 AM GMTമത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്...
19 May 2022 5:26 AM GMTഹരിയാനയില് ഉറങ്ങിക്കിടന്ന തൊഴിലാളികള്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ്...
19 May 2022 5:16 AM GMTമുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്ശത്തില് കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMTപാചകവാതക വില വീണ്ടും കൂട്ടി
19 May 2022 4:15 AM GMT