Big stories

യുദ്ധം തകര്‍ത്ത സിറിയ: ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ പകര്‍ത്തിയ കാഴ്ച്ചകളിലൂടെ...

10 വര്‍ഷത്തെ യുദ്ധം തകര്‍ത്ത സിറിയന്‍ ജീവിതത്തിലേക്ക് തുറന്ന് വക്കുന്ന ജാലകങ്ങളാണ് ഈ ചിത്രങ്ങള്‍. പലായനവും നഷ്ടങ്ങളും വിരഹവും അതിജീവനവും ലോകത്തിന് മുന്നില്‍ തുറന്ന് വെക്കുന്ന കാഴ്ച്ചകളിലൂടെ ഒരു യാത്ര....

യുദ്ധം തകര്‍ത്ത സിറിയ: ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ പകര്‍ത്തിയ കാഴ്ച്ചകളിലൂടെ...
X

യുദ്ധവും ആഭ്യന്തര കലാപങ്ങളും തകര്‍ത്ത സിറിയയുടെ നേര്‍ ചിത്രങ്ങള്‍. സിറിയയിലെ ശ്രദ്ധേയരായ ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ യുദ്ധ മുഖത്ത് നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ആരുടേയും മനസ്സുലക്കുന്ന കാഴ്ച്ചകളാണ്. 10 വര്‍ഷത്തെ യുദ്ധം തകര്‍ത്ത സിറിയന്‍ ജീവിതത്തിലേക്ക് തുറന്ന് വക്കുന്ന ജാലകങ്ങളാണ് ഈ ചിത്രങ്ങള്‍. പലായനവും നഷ്ടങ്ങളും വിരഹവും അതിജീവനവും ലോകത്തിന് മുന്നില്‍ തുറന്ന് വെക്കുന്ന കാഴ്ച്ചകളിലൂടെ ഒരു യാത്ര....


ദേരാ, 2017: ചെറിയ പെരുന്നാല്‍ ദിനത്തില്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ട മകന്റെ ഖബറിടത്തില്‍ എത്തി മീസാന്‍ കല്ല് നെഞ്ചോട് ചേര്‍ത്ത് കരയുന്ന ഉമ്മ. (ഫോട്ടോ: മുഹമ്മദ് അബസീദ്).


ഇദ് ലിബ്-2020: വ്യോമാക്രമണത്തില്‍ ഉമ്മയും കൂടപ്പിറപ്പും നഷ്ടപ്പെട്ട സഹോദരങ്ങള്‍ പരസ്പരം ചേര്‍ത്ത് പിടിക്കുന്നു. തകര്‍ന്ന കെട്ടിടത്തിനിടയില്‍ നിന്ന് ഗെയ്ത്ത് അല്‍സെയ്ദ് പകര്‍ത്തിയ ചിത്രം.


ബെയ്ത് സാവ, 2018: കിഴക്കന്‍ ഗൗതയില്‍ അതിര്‍ത്തി തുറന്നതിനെ തുടര്‍ന്ന് ഒരാള്‍ തന്റെ മകനുമായി പലായനം ചെയ്യുന്ന കാഴ്ച്ച. ഒമര്‍ സനാദികി പകര്‍ത്തിയ ചിത്രം.


ഡോമ 2018: ഷെല്ലാക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ കുട്ടിയെ ഭൂഗര്‍ഭ ആശുപത്രിയില്‍ ചികില്‍സ നല്‍കുന്നു. (ഫോട്ടോ: മുഹമ്മദ് ബദ്ര-ഇപിഎ).



അലെപ്പോ, 2013 ജൂണ്‍: ഷെല്ലാക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന കുടിവെള്ള പൈപ്പില്‍ നിന്നും പുറത്തേക്ക് വരുന്ന വെള്ളം കുടിക്കുന്ന ബാലന്‍. (ഫോട്ടോ: മുസഫര്‍ സല്‍മാന്‍).


ഖഫര്‍ നൗറാന്‍ 2020: തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കായിക അഭ്യാസ പ്രകടനം നടത്തുന്ന സിറിയന്‍ അത്‌ലറ്റുകള്‍. (ഫോട്ടോ: അനസ് അല്‍ഖര്‍ബോത്‌ലി-ഡിപിഎ).


സറാഖിബ്-2019 മാര്‍ച്ച്: പ്രമുഖ പാവക്കളിക്കാരന്‍ വാലിദ് റഷീദ് സിറിയന്‍ കുട്ടികള്‍ക്ക് വേണ്ടി യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ പാവക്കളി പ്രദര്‍ശിപ്പിക്കുന്നു.(ഫോട്ടോ: അനസ് അല്‍ഖര്‍ബോത്‌ലി-ഡിപിഎ).


കിഴക്കന്‍ ഗൗത 2018: ഭൂഗര്‍ഭ അറകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്യുന്ന ഉമ്മമാര്‍. (ഫോട്ടോ: അനസ് അല്‍ഖര്‍ബോത്‌ലി-ഡിപിഎ).


ദൗമ 2014: എട്ട് വയസ്സുകാരനായ മുഹമ്മദ് തന്റെ പിതാവിന്റെ അറ്റുപോയ കൈ നോക്കുന്നു. (ഫോട്ടോ: ബസ്സാം ഖാബയ).



ദൗമ 2014: വ്യോമാക്രണം നടന്ന സ്ഥലത്ത് നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ എടുത്തുയര്‍ത്തുന്നു. (ഫോട്ടോ: ബസ്സാം ഖാബയ).


ദൗമ, 2014 ജൂണ്‍ 20: വ്യോമാക്രണം നടന്ന സ്ഥലത്ത് എന്‍ജിഒ സംഘടിപ്പിച്ച ഇഫ്താറില്‍ നോമ്പ് തുറക്കുന്ന കുട്ടുകള്‍ (ഫോട്ടോ: ബസ്സാം ഖാബയ).



ദൗമ, 2017 സെപ്തംബര്‍: ബോംബിങില്‍ തകര്‍ന്ന സ്‌കൂളിലേക്ക് ആദ്യമായി എത്തിയ കുട്ടികള്‍ (ഫോട്ടോ: ബസ്സാം ഖാബയ).



ബനിഷ്, 2020 ഏപ്രില്‍: ഐഡിപി ക്യാംപില്‍ ഒരുക്കിയ ക്യാംപില്‍ ടെന്റ് ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് തകര്‍ന്നു കിടക്കുന്ന സ്‌കൂളില്‍ അഭയം തേടുന്ന ഉമ്മയും അവരുടെ കുഞ്ഞും. ഫോട്ടോ: മൊഹ്്‌നാദ് സയാത്.



ഖയര്‍ അല്‍-ഷാം ക്യാംപ്: ഐഡിപി ക്യാംപിന് സമീപം ഭക്ഷണം പാചകം ചെയ്യുന്ന സ്ത്രീകള്‍. ഫോട്ടോ: മൊഹ്്‌നാദ് സയാത്.



ബഗോസ്, 2019 ജനുവരി: കുട്ടികളും സ്ത്രീകളും അടങ്ങിയ സംഘം 300 കിലോമീറ്റര്‍ അകലേയുള്ള അല്‍-ഹോല്‍ ക്യാംപിലേക്ക് പലായനം ചെയ്യുന്നു.

Next Story

RELATED STORIES

Share it