Big stories

ബാബരി കേസ്: സുപ്രിംകോടതി വിധി നാളെ

പതിറ്റാണ്ടുകളുടെ അനിശ്ചിതത്വം അവസാനിപ്പിച്ച് ഭൂമി തർക്കം സംബന്ധിച്ചാണ് സുപ്രിംകോടതി ശനിയാഴ്ച വിധി പറയുന്നത്. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്ന വിവരം പുറത്തുവിട്ടത്

ബാബരി കേസ്: സുപ്രിംകോടതി വിധി നാളെ
X

ന്യൂഡൽഹി: ബാബരി കേസില്‍ നാളെ സുപ്രിംകോടതി പുറപ്പെടുവിക്കും. വിധി ശനിയാഴ്ച രാവിലെ 10:30 നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പ്രസ്താവിക്കുക. നാളെ അവധിദിനമായിട്ടും ബാബരി കേസില്‍ വിധി പറയാന്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് തീരുമാനിക്കുകയായിരുന്നു. രാവിലെ പത്തരയ്ക് വിധിപ്രസ്താവം ഉണ്ടാകുമെന്നാണ് വിവരം.

പതിറ്റാണ്ടുകളുടെ അനിശ്ചിതത്വം അവസാനിപ്പിച്ച് ഭൂമി തർക്കം സംബന്ധിച്ചാണ് സുപ്രിംകോടതി ശനിയാഴ്ച വിധി പറയുന്നത്. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്ന വിവരം പുറത്തുവിട്ടത്. ഡല്‍ഹിയിലെ ചീഫി ജസ്റ്റിസിന്റെ ഓഫിസില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെ ഇരുവരെയും നേരിട്ടു വിളിച്ചുവരുത്തിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടുനിന്നിരുന്നു.

ക്രസമസാമാധാന നില ഉറപ്പുവരുത്താന്‍ അയോധ്യ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശില്‍ അര്‍ധസൈനികർ ഉൾപ്പെടെ വൻ പോലിസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്. ജില്ലയില്‍ ഡിസംബര്‍ 28 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പോലിസും സുരക്ഷാസേനയും പഴുതടച്ച സുരക്ഷയൊരുക്കിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ലക്‌നോവിലും അയോധ്യയിലുമായി രണ്ട് ഹെലികോപ്റ്ററുകള്‍ സജ്ജീകരിച്ചകായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it