Big stories

ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി
X

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ചോദ്യം ചെയ്തു കൊണ്ട് സാക്കിയ ജഫ്രി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും 63 പേര്‍ക്കും കേസന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 2017 ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതി റിപ്പോര്‍ട്ട് ശരിവെക്കുകയും ചെയ്തു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. ഗുജറാത്ത് കലാപ സമയത്ത് 2002 ഫെബ്രുവരി 28 ന് അഹമ്മദാബാദില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട 68 പേരിലൊരാളാണ് ഇഹ്‌സാന്‍ ജഫ്രി. 2002 ല്‍ അഹമ്മദാബാദില്‍ ആരംഭിച്ച ഗുജറാത്ത് കലാപത്തില്‍ 790 മുസ്ലിംങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും 223 പേരെ കാണാതാവുകയും 2,500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് ഔദ്യോഗിക രേഖകളില്‍ പറയുന്നത്. എന്നാല്‍ കലാപത്തില്‍ രണ്ടായിരത്തിലധികം മുസ് ലിംകള്‍ കൊല്ലപ്പെട്ടന്നാണ് വസുതുതാന്വേഷണ സംഘങ്ങളുടെ കണ്ടെത്തല്‍.

Next Story

RELATED STORIES

Share it