'പത്രം വായിക്കുന്നവര്‍ പോലും നിങ്ങള്‍ക്ക് പ്രശ്‌നക്കാരാണോ?';എന്‍ഐഎക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി
യുഎപിഎ കേസില്‍ ജാമ്യത്തിനെതിരായ എന്‍ഐഎയുടെ അപ്പീല്‍ പരിഗണിക്കവേ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്

യുഎപിഎ കേസില്‍ സഞ്ജയ് ജെയ്ന്‍ എന്നയാള്‍ക്ക് ജാര്‍ഖണ്ഡ് ഹൈക്കോടതി നല്‍കിയ ജാമ്യം ശരിവച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. സഞ്ജയ് ജെയിനിനെതിരെ എന്‍ഐഎ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി.
മാവോവാദി അനുകൂല സംഘടനയായ ത്രിതീയ പ്രസ്തുതി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം സഞ്ജയ് ജയിന്‍ പണം പിരിച്ചെന്നായിരുന്നു എന്‍ഐഎയ്ക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞത്.സുപ്രിംകോടതി രൂക്ഷ വിമര്‍ശനത്തോടെ ഹരജി തള്ളി. വര്‍ത്തമാന പത്രം വായിക്കുന്നതു പോലും പ്രശ്‌നമെന്ന നിലയിലാണ് എന്‍ഐഎയുടെ പോക്കെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ആധുനിക് പവര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് എന്ന കമ്പനിയുടെ ജനറല്‍ മാനേജരായ സഞ്ജയ് ജയിനെ 2018ല്‍ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത് യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.2021ല്‍ ജെയിനിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ എന്‍ഐഎ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍,സുപ്രിം കോടതി ജാര്‍ഖണ്ഡ് ഹൈകോടതയുടെ വിധി ശരിവയ്ക്കുകയും എന്‍ഐഎക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്യുകയായിരുന്നു.
RELATED STORIES
ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്‍സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്‍
23 March 2023 2:39 PM GMTസാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMT