Big stories

ശശി തരൂർ, രാജ്ദീപ് സർദേശായി, വിനോദ് കെ ജോസ്, മൃണാൾ പാണ്ഡെ തുടങ്ങിയവർക്കെതിരേ രാജ്യദ്രോഹക്കേസ്

കേസിന്റെ അധികാരപരിധി ഡൽഹിയാണെങ്കിലും യുപിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ ശിക്ഷാ നിയമം 153 എ, 153 ബി, 295 എ, 298, 504, 506, 505 (2), 124-എ, 34, 120-ബി, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 ലെ സെക്ഷൻ 66 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ശശി തരൂർ, രാജ്ദീപ് സർദേശായി, വിനോദ് കെ ജോസ്, മൃണാൾ പാണ്ഡെ തുടങ്ങിയവർക്കെതിരേ രാജ്യദ്രോഹക്കേസ്
X

ന്യൂഡൽഹി: പാർലമെന്റ് അംഗം ശശി തരൂർ, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, വിനോദ് കെ ജോസ് (കാരവൻ), മൃണാൾ പാണ്ഡെ തുടങ്ങിയവർക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി നോയിഡ പോലിസ് കേസെടുത്തു. 2021 ജനുവരി 26 ന് നടന്ന ട്രാക്ടർ റാലിയിൽ ഒരു കർഷകന്റെ മരണവുമായി ബന്ധപ്പെട്ട ട്വീറ്റുകൾക്കും വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്നും ആരോപിച്ചാണ് കേസെടുത്തത്.

അർപിത് മിശ്ര എന്നയാളുടെ പരാതിയിലാണ് പോലിസ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. നാഷണൽ ഹെറാൾഡിന്റെ ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് സഫാർ ആഗ, കാരവൻ എഡിറ്റർ അനന്ത് നാഥ് എന്നിവർക്കെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേസിന്റെ അധികാരപരിധി ഡൽഹിയാണെങ്കിലും യുപിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ ശിക്ഷാ നിയമം 153 എ, 153 ബി, 295 എ, 298, 504, 506, 505 (2), 124-എ, 34, 120-ബി, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 ലെ സെക്ഷൻ 66 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അഭ്യൂഹങ്ങൾ പരത്തുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പരാതിക്കാരൻ അർപിത് മിശ്ര പറഞ്ഞു. ഈ ആളുകളെല്ലാം കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. റിപബ്ലിക് ദിന പരേഡ് നടക്കുന്ന സമയത്ത്, നിരപരാധിയായ ഒരാൾക്ക് നേരെ വെടിയുതിർത്തുവെന്നും പോസ്റ്റുമോർട്ടം റിപോർട്ടിൽ ഇത് ട്രാക്ടർ അപകടം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് ഇന്ത്യാ ടുഡേയുടെ കൺസൾട്ടിങ് എഡിറ്റർ രാജ്‌ദീപ് സർദേസായിയെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്യുകയും ഒരു മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. മരണം ട്രാക്ടർ അപകടം മൂലമാണെന്ന വീഡിയോ ഡൽഹി പോലീസ് പുറത്തുവിട്ട ശേഷം രാജ്ദീപ് വീഡിയോ സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിരുന്നു. അന്നുതന്നെ അദ്ദേഹം തത്സമയ കവറേജിലും ഇത് സ്ഥിരീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it