Big stories

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കറിന് ലോറിയസ് പുരസ്‌കാരം

ഏറ്റവും മികച്ച കായിക താരങ്ങള്‍ക്കുള്ള ലോറിയസ് പുരസ്‌കാരം ലയണല്‍ മെസ്സിക്കും ലൂയിസ് ഹാമില്‍ട്ടണും പങ്കിട്ടു

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കറിന് ലോറിയസ് പുരസ്‌കാരം
X

ബെര്‍ലിന്‍: ലോറിയസ് സ്‌പോര്‍ടിങ് മൊമന്റ് 2000 - 2020 പുരസ്‌കാരം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അര്‍ഹനായി. 2011ല്‍ ഇന്ത്യ ലോകകപ്പ് ജയിച്ചതിനെ തുടര്‍ന്നുള്ള ആഘോഷത്തില്‍ സച്ചിന് ടെന്‍ഡുല്‍ക്കറെ തോളിലേറ്റി ഇന്ത്യന്‍ ടീം വാംഖഡേ സ്‌റ്റേഡിയം വലംവച്ചിരുന്നു. ഈ നിമിഷത്തെയാണ് സ്‌പോര്‍ട്ടിങ് മൊമെന്റായി തിരഞ്ഞെടുത്തത്.

അതേസമയം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച കായിക താരങ്ങള്‍ക്കുള്ള ലോറിയസ് പുരസ്‌കാരം ലയണല്‍ മെസ്സിക്കും ലൂയിസ് ഹാമില്‍ട്ടണും പങ്കിട്ടു. ആദ്യമായാണ് ഒരു ഫുട്‌ബോള്‍ താരത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. ബ്രിട്ടീഷ് ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഹാമില്‍ട്ടണ്‍ മുന്‍ ചാംപ്യനാണ്. ആദ്യമായാണ് ഈ പുരസ്‌കാരം രണ്ട് പേര്‍ പങ്കിടുന്നത്. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്‌ബോള്‍ താരമാണ് ലയണല്‍ മെസി.

ദക്ഷിണാഫ്രിക്കയുടെ ദേശീയ റഗ്ബി ടീമാണ് പോയവര്‍ഷത്തെ മികച്ച കായിക ടീം. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം അമേരിക്കന്‍ ജിംനാസ്റ്റിക് താരം സിമോണ്‍ ബൈല്‍സ് നേടി. താരത്തിന്റെ മൂന്നാമത്തെ ലോറിയസ് പുരസ്‌കാരമാണിത്.


Next Story

RELATED STORIES

Share it