Big stories

ആര്‍എസ്എസ്-സിപിഎം രഹസ്യ ചര്‍ച്ച: മനുഷ്യ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടിയെന്ന് പിണറായി

ശ്രീ എം സെക്യൂലറായ യോഗിവര്യന്‍, വിഭാഗീയതയുടെ വക്താവല്ല

ആര്‍എസ്എസ്-സിപിഎം രഹസ്യ ചര്‍ച്ച: മനുഷ്യ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടിയെന്ന് പിണറായി
X

തിരുവനന്തപുരം: മനുഷ്യ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ്-സിപിഎം രഹസ്യ ചര്‍ച്ചയെക്കുറിച്ചുള്ള ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ആരും കൊല്ലപ്പെടരുത് എന്ന് കരുതുന്നത് കൊണ്ടാണ് ചര്‍ച്ച നടത്തിയത്.

അത്തരം സമാധാന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിട്ടുണ്ട്. ശ്രി എം കണ്ണൂരില്‍ നടത്തിയ പദയാത്രയില്‍ ഡിസിസി പ്രസിഡന്റ് അടക്കം പങ്കെടുത്തിട്ടുണ്ട്. അക്രമം ഇല്ലാതാക്കാനും സമാധാനം ഉറപ്പുവരുത്താനും ആരുമായും ചര്‍ച്ച നടത്തുന്നതില്‍ എപ്പോഴും ഞങ്ങള്‍ തയ്യാറായിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സമാധാന ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്നിരുന്ന ആവശ്യം. മറ്റു കക്ഷികളും ഇതേ നിര്‍ദ്ദേശമാണ് വച്ചിരുന്നത്. അതിന്റേയെല്ലാം തുടര്‍ച്ചയായാണ് ഉഭയകക്ഷി ചര്‍ച്ച നടന്നത്. ചര്‍ച്ച രഹസ്യമാക്കി വച്ചിട്ടില്ല. നിയമസഭയിലടക്കം വ്യക്തിമാക്കിയിട്ടുള്ളതാണ്.

തലയില്‍ മുണ്ടിട്ട് കൊണ്ട് ഞങ്ങള്‍ ഒരു ചര്‍ച്ചയ്ക്കും പോയിട്ടില്ല. കോലിബി സഖ്യം പോലെ തലയില്‍ മുണ്ടിട്ട് ചര്‍ച്ചക്ക് പോയകാര്യം എല്ലാവര്‍ക്കുമറിയാം. വലിയൊരു പ്രശ്‌നം, പരസ്പരം കൊല നടക്കുന്ന ഘട്ടത്തില്‍ അത് പരിഹരിച്ച് കൂടെ എന്നൊരു നിര്‍ദ്ദേശം വന്നാല്‍, മുഖ്യമന്ത്രി എന്ന നിലയില്‍ അതിന് വേണ്ടി നടപടിയെടുക്കണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെയാണ് ചര്‍ച്ച നടന്നത്. അതില്‍ എം കൂടി പങ്കാളിയായത് വസ്തുതയാണ്. എം അതിന് മുന്‍കൈയ്യും എടുത്തു. അദ്ദേഹം കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അത് പ്രയാഗികമാണോ എന്നു ചോദിച്ചിരുന്നു. രണ്ടുകൂട്ടരുമായി ബന്ധപ്പെടാമെന്ന് അദ്ദേഹം തന്നെ പറഞ്ഞു. അങ്ങനെയൊക്കെയാണ് ആ ചര്‍ച്ച സാധുതപ്രായമാവുന്നത്. എം ഒരു സെക്യൂലറായ സന്നാസി വര്യനാണ്, യോഗിവര്യനാണ്. അങ്ങനെയാണ് അദ്ദേഹത്തെ കാണുന്നത്. ഏതെങ്കിലും തരത്തിലുള്ള വിഭാഗീയതയുടെ വക്താവല്ല അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹത്തെപ്പോലുള്ളവരുമായി അസോസിയേറ്റ് ചെയ്യാന്‍ താന്‍ തയ്യാറായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 1980കളില്‍ സമാധാന ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. സംഘര്‍ഷം ഒഴിവാക്കാനായി ചര്‍ച്ചകള്‍ നടത്തുന്നത് ഏതെങ്കിലും തരത്തിലുള്ള കൂട്ടുകെട്ടാണെന്ന് പറയാന്‍ കഴിയുമോ.

മാധ്യമപ്രവര്‍ത്തകന്‍ ദിനേശ് നാരായണന്‍ എഴുതിയ പുസ്‌കത്തില്‍ ഒരു ഭാഗത്ത് ശ്രീ എമ്മിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സംഘര്‍ഷം ഒഴിവാക്കാനി ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തി എന്നു പറയുന്നു. ഇതൊരു രാഷ്ട്രീയ ബാന്ധവത്തിനുള്ള ചര്‍ച്ചയാണെന്ന് ആ പുസ്തകത്തില്‍ ഒരിടത്തും പറയുന്നില്ല. അതേ പുസ്‌കത്തില്‍ മറ്റൊരു കാര്യവും പറയുന്നുണ്ട്.

കോണ്‍ഗ്രസും ആര്‍എസ്എസുമായി നടത്തിയ രഹസ്യ ചര്‍ച്ചയെപ്പറ്റിയാണ്. ഇന്ത്യന്‍ രാഷ്ടീയത്തില്‍ വര്‍ഗ്ഗീയതക്ക് വിത്തുപാകിയ നടപടിക്ക് മുന്നോടിയായുള്ള രഹസ്യ ചര്‍ച്ചയായിരുന്നു അത്. പുസ്തകത്തിന്റെ 107 പേജില്‍, കോണ്‍ഗ്രസ് എംപി ബെന്‍വാരിലാല്‍ പുരോഹിത്, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് വേണ്ടി ആര്‍എസ്എസ് മേധാവി ബാലാ സാഹിബ് ദേവറസുമായി നടത്തിയ ചര്‍ച്ചയെപ്പറ്റിയാണ് പറയുന്നത്. അതില്‍ രാജീവ് ഗാന്ധിയുടെ ദൂതനായി പങ്കെടുത്തത് കോണ്‍ഗ്രസ് മന്ത്രിയായിരുന്ന ഭാനുപ്രസാദ് സിങ് ആണ്. അയോധ്യയില്‍ ശിലാന്യാസം നടത്താന്‍ അന്നത്തെ പ്രധാനമന്ത്രി തയ്യാറാണെന്ന് ബാലാ സാഹിബ് ദേവറസിനെ അറിയിച്ചു.

ശിലാന്യാസത്തിന് അനുവാദം നല്‍കുന്നതിന് പകരമായി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആര്‍എസ്എസ് പിന്‍തുണ നല്‍കണമെന്ന് ആവശ്യത്തെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നു. അതേ വര്‍ഷം തന്നെ അയോധ്യയില്‍ ശിലാന്യാസം നടന്നു. ആ പുസ്തകമൊന്നു വായിച്ചാല്‍ ആര്‍എസ്എസുമായി രാഷ്ട്രീയ ബാന്ധവം തുടങ്ങിയതും തുടരുന്നവരും കോണ്‍ഗസ് ആണെന്ന് വ്യക്തമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it