Kerala

മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാന് തുടക്കം

കാപ്പാടും തിരുവനന്തപുരത്തും മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു.

മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാന് തുടക്കം
X

കോഴിക്കോട്: കാപ്പാടും തിരുവനന്തപുരത്തും മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, കോഴിക്കോട് മുഖ്യ ഖാദി കെ വി ഇമ്പിച്ചമ്മത് ഹാജി, കോഴിക്കോട് ഖാദിമാരായ മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ശഅബാന്‍ 30 പൂര്‍ത്തിയാക്കി റമദാന്‍ ഒന്ന് നാളെ ആയിരിക്കുമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം മര്‍കസസുദ്ദഅവ) സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി നേരത്തേ അറിയിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണ് വ്രതമാസത്തിന് തുടക്കം കുറിക്കുന്നത്.

നാളെ വ്രതാരംഭമായിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

Next Story

RELATED STORIES

Share it