Big stories

മാസപ്പിറ കണ്ടില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച

മാസപ്പിറ കണ്ടില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച
X

കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയെന്ന് വിവിധ ഖാസിമാരും നേതാക്കളും അറിയിച്ചു. സംസ്ഥാനത്ത് എവിടെയും ഇന്ന് മാസപ്പിറ ദൃശ്യമായില്ല. റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ചെറിയ പെരുന്നാളായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമലുല്ലെലി തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, തിരു.പാളയം ഇമാം വിപി സുഹൈബ് മൗലവി തുടങ്ങിയവര്‍ അറിയിച്ചു.

ഗള്‍ഫ് നാടുകളില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി നാളെയാണ് ചെറിയ പെരുന്നാള്‍.

Next Story

RELATED STORIES

Share it