Big stories

അസമില്‍ 49 മുസ് ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു; കാരണമായത് കൂടെയുണ്ടായിരുന്ന ഹിന്ദുക്കള്‍ നിര്‍മിച്ച ക്ഷേത്രം

വസ്തുതാന്വേഷണ സംഘം റിപോര്‍ട്ട് പുറത്തുവിട്ടു

അസമില്‍ 49 മുസ് ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു; കാരണമായത് കൂടെയുണ്ടായിരുന്ന ഹിന്ദുക്കള്‍ നിര്‍മിച്ച ക്ഷേത്രം
X
ന്യൂഡല്‍ഹി: കിഴക്കന്‍ ബംഗാള്‍ വംശജരായ 49 മുസ് ലിം കുടുംബങ്ങളെ അസമിലെ ദാരംഗ് ജില്ലയില്‍ നിന്ന് കുടിയൊഴിപ്പിച്ച സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. മുസ് ലിം കുടുംബങ്ങളെ കൂട്ടത്തോടെ പുറത്താക്കാന്‍ പറഞ്ഞ ചരിത്രാതീതകാലത്തെ ക്ഷേത്രം ചരിത്രാതീതമല്ലെന്നും മറിച്ച് അവിടെ മുസ് ലിം കള്‍ക്കൊപ്പം താമസിച്ചിരുന്ന ഹിന്ദു കുടുംബത്തിലെ അംഗങ്ങള്‍ 1980കളില്‍ സ്ഥാപിച്ചതാണെന്നും സ്വതന്ത്ര വസ്തുതാന്വേഷണ സംഘം കണ്ടെത്തി. അസമിലെ ദാരംഗ് ജില്ലയിലെ സിപജാര്‍ റവന്യൂ സര്‍ക്കിളിലെ സാന്‍ഡ് ബാറില്‍ സ്ഥിതിചെയ്യുന്ന ധല്‍പൂര്‍ ഗ്രാമം സന്ദര്‍ശിച്ചാണ് വസ്തുതാന്വേഷണ സംഘം റിപോര്‍ട്ട് പുറത്തുവിട്ടത്. ആക്റ്റിവിസ്റ്റുകളായ പൂജാ നിരാല, മെഹ്ജബിന്‍ റഹ്മാന്‍, പ്രസൂണ്‍ ഗോസ്വാമി, കശ്യപ് ചധരി, എച്ച്ആര്‍എല്‍എന്റെ അഭിഭാഷകന്‍ ഷൗരദീപ് ഡേ എന്നിവരടങ്ങിയതാണ് വസ്തുതാന്വേഷണ സംഘം. കര്‍ഷകാവകാശ സംഘടനയായ കൃഷക് മുക്തി സംഗ്രാം സമിതി (കെഎംഎസ്എസ്), ഓള്‍ അസം ന്യൂനപക്ഷ സ്റ്റുഡന്റ്‌സ് യൂനിയന്‍ (എഎംഎസ്‌യു) എന്നിവരാണ് സംഘത്തെ സഹായിച്ചത്.ബിജെപി നിയന്ത്രണത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഈയിടെ മുസ് ലിം കുടുംബങ്ങളെ പ്രദേശത്ത് നിന്ന് നീക്കി. കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഒരു ഹിന്ദു കുടുംബവും ഉള്‍പ്പെടുന്നു.

വസ്തുതാന്വേഷണ സംഘം പ്രദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നു

'1980 കളുടെ തുടക്കത്തില്‍ ഗ്രാമവാസികള്‍ ആ പ്രദേശത്ത് താമസമാക്കിയിരുന്നു. 1983 ലെ അസം അക്രമത്തിനിടെയാണ് അവര്‍ ഈ സ്ഥലത്തേക്ക് മാറിയതെന്ന് കരുതുന്നു. അവരില്‍ മൂന്ന് ഹിന്ദു കുടുംബങ്ങളുണ്ടായിരുന്നു. ഹിന്ദു കുടുംബത്തിലെ അംഗങ്ങളാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. മൂന്ന് ഹിന്ദു കുടുംബങ്ങളില്‍ രണ്ടെണ്ണം 2000 കളുടെ തുടക്കത്തില്‍ അടുത്തുള്ള ഗ്രാമങ്ങളിലേക്ക് കുടിയേറിയി. ശേഷിക്കുന്ന കനക് ദാസിന്റെ കുടുംബം ക്ഷേത്രത്തെ പരിപാലിച്ചതായും വസ്തുതാന്വേഷണ സംഘം റിപോര്‍ട്ടില്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂണ്‍ 7 ന് പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ കനക് ദാസിന്റെ വിധവ പര്‍ബതി ദാസും ഉള്‍പ്പെടുന്നുണ്ട്. 1984 ലാണ് ക്ഷേത്രം പണിതതെന്നും കനക് ദാസിനെ ക്ഷേത്രത്തിന്റെ പരിപാലകനായി നിയമിച്ചതായും ഗ്രാമവാസികള്‍ പറഞ്ഞതായി സമിതി അറിയിച്ചു. 'പതിറ്റാണ്ടുകളായി അവിടത്തെ സമുദായങ്ങള്‍ ഐക്യത്തോടെയാണ് ജീവിക്കുന്നത്. അസമില്‍ ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷമാണ് ആദ്യത്തെ കലഹം ഉണ്ടായതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Today I visited Gorukhuti in Sipajhar, Darrang with Industry Minister @cmpatowary, MLA @paramarajbongsi and former MLA @gurujyoti_das and traveled in a country boat to inspect the riverine areas that were encroached by illegal settlers near Dholpur Shiva Mandir. 1/3 pic.twitter.com/ICaA7saX3o

'കാലക്രമേണ ക്ഷേത്രം വികസിച്ചു. ഒടുവില്‍ ക്ഷേത്രത്തിന്റെ പരിപാലനത്തിനായി ഒരു സമിതി രൂപീകരിച്ചു. 2016ല്‍ അസമില്‍ ബിജെപി സര്‍ക്കാര്‍ വന്നശേഷം ക്ഷേത്ര അധികാരികളും ഗ്രാമവാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ധല്‍പൂരിലെ 180 ഓളം കൃഷിഭൂമി ക്ഷേത്രത്തിന്റേതാണെന്നും അതിനാല്‍ 180 ബിഗകളില്‍ താമസിക്കുന്ന മുസ് ലിം കുടുംബങ്ങള്‍ സ്ഥലം ഒഴിയണമെന്നും ക്ഷേത്രം അധികൃതര്‍ ആവശ്യപ്പെട്ടു. ജൂണ്‍ 8ന് ധല്‍പൂര്‍ ശിവ മന്ദിറിന്റെ 120 ബിഗ ഭൂമി 'അനധികൃതമായി കൈയേറ്റം' ചെയ്‌തെന്നു പറഞ്ഞാണ് ജില്ലാ ഭരണകൂടം കുടിയൊഴിപ്പിച്ചത്. പിറ്റേന്ന് തന്നെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സ്ഥലം സന്ദര്‍ശിച്ചു. പോലിസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രമങ്ങളെ അഭിനന്ദിച്ച ശര്‍മ്മ 'ചരിത്രപരമായ ശിവക്ഷേത്രം' സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ക്ഷേത്ര അധികാരികള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

ദാരംഗിലെ പോലിസ് സൂപ്രണ്ടായി സുശാന്ത ബിശ്വ ശര്‍മ്മ ചുമതലയേറ്റയുടന്‍ സര്‍ക്കിള്‍ ഓഫിസര്‍ നന്ദന്‍ ഭാഗവതിയോടൊപ്പം ശിവക്ഷേത്രം സന്ദര്‍ശിക്കുകയും ക്ഷേത്രഭൂമിയില്‍ വന്‍തോതില്‍ കൈയേറ്റം നടന്നെന്നു പറഞ്ഞ് അതിക്രമകാരികളോട് കുടിയൊഴിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍, ജൂണ്‍ 5 ലോക പരിസ്ഥിതി ദിനാഘോഷത്തിനിടയില്‍, രാവിലെ മുതല്‍ 25 കുടുംബങ്ങളെ താമസസ്ഥലത്ത് നിന്ന് മാറ്റിത്തുടങ്ങി. ഇങ്ങനെയാണ് കുടിയൊഴിപ്പിക്കല്‍ നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ ഇളയ സഹോദരനാണ് എസ്പി സുശാന്ത ബിശ്വ ശര്‍മ്മ. പുതിയ മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ്മ സംസ്ഥാന ആഭ്യന്തര വകുപ്പ് കൂടി ഏറ്റെടുത്തതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ ദാരംഗില്‍ നിയമിച്ചത്.

'Pre-Historic' Temple for Which Muslim Families Were Evicted Built in 80s: Report

Next Story

RELATED STORIES

Share it