Big stories

രാഷ്ട്രീയപാര്‍ട്ടികള്‍ ഇലക്ടറല്‍ ബോണ്ട് വഴി കിട്ടിയ പണത്തിന്റെ വിവരങ്ങള്‍ മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി

മെയ് 15 വരെ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി കിട്ടിയ പണത്തിന്റെ വിവരങ്ങള്‍ അറിയിക്കണം. പണം നല്‍കിയതാര്, അവരുടെ വിവരങ്ങള്‍ എന്നിവ നല്‍കണമെന്നും സുപ്രിംകോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.

രാഷ്ട്രീയപാര്‍ട്ടികള്‍ ഇലക്ടറല്‍ ബോണ്ട് വഴി കിട്ടിയ പണത്തിന്റെ വിവരങ്ങള്‍ മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: രാഷ്ട്രീയപാര്‍ട്ടികള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി വരുന്ന തുകയുടെ വിശദാംശങ്ങള്‍ മെയ് 31നകം മുദ്ര വച്ച കവറില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി. അസോസിയേഷന്‍ ഓഫ് ഇലക്ടറല്‍ റിഫോംസും സിപിഎമ്മും നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ണായക ഉത്തരവ്.

മെയ് 15 വരെ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി കിട്ടിയ പണത്തിന്റെ വിവരങ്ങള്‍ അറിയിക്കണം. പണം നല്‍കിയതാര്, അവരുടെ വിവരങ്ങള്‍ എന്നിവ നല്‍കണമെന്നും സുപ്രിംകോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.

ഉറവിടം കാണിക്കാതെ പണം സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന ഇലക്ടറല്‍ ബോണ്ട് സംവിധാനത്തില്‍ സുതാര്യത ഉറപ്പാക്കുന്നതാണ് സുപ്രിംകോടതിയുടെ പുതിയ ഉത്തരവ്. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടത്തുന്നതില്‍ ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിലെ ഇപ്പോഴത്തെ ചട്ടങ്ങള്‍ വലിയ തടസ്സമാണെന്ന് ഉത്തരവില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചൂണ്ടിക്കാട്ടി.ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലായി 50 ദിവസങ്ങളിലായാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാന്‍ ഇപ്പോള്‍ അവസരമുള്ളത്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ഇലക്ടറല്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യാന്‍ ഏപ്രിലിലും മെയ് മാസത്തിലും അഞ്ച് ദിവസം കൂടുതല്‍ നല്‍കിയ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി പുനപ്പരിശോധിക്കാനും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷന്‍ ഹാജരായി. ഇലക്ടറല്‍ ബോണ്ടുകള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ വലിയ അഴിമതിക്ക് കളമൊരുക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷെല്‍ കമ്പനികള്‍ വഴി ആര്‍ക്ക് വേണമെങ്കിലും ബോണ്ടുകള്‍ വാങ്ങി പാര്‍ട്ടികള്‍ക്ക് പണമെത്തിക്കാമെന്ന സ്ഥിതിയാണ്. ഇത് ആരാണ് വാങ്ങിയതെന്ന വിവരം ലഭിക്കില്ലെന്ന സാഹചര്യത്തില്‍ ഇതിലെ അഴിമതി തിരിച്ചറിയാനും കഴിയില്ല പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it