Big stories

പോലിസുകാർക്ക് പോപുലർ ഫ്രണ്ടുമായി ബന്ധം; മലയാള മാധ്യമങ്ങളെ പൊളിച്ചടുക്കി പോലിസ്

ജൻമഭൂമി, ന്യൂസ് 18, മാതൃഭൂമി, 24 ന്യൂസ്, മറുനാടൻ മലയാളി, കേരള കൗമുദി, സിറാജ് ലൈവ്, ചന്ദ്രിക, ഡൂൾ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളാണ് സംഘപരിവാർ ചാനലുകളും ഓൺലൈൻ പോർട്ടലുകളും തൊടുത്തുവിട്ട നുണപ്രചാരണം ഏറ്റെടുത്തത്. വാസ്തവം തിരച്ചറിയൂ എന്ന ടാ​ഗ് ലൈനോടുകൂടി പ്രവർത്തിക്കുന്ന മാതൃഭൂമി ന്യൂസിലെ ഹാപനിങ് അവറിൽ അവതാരിക മാതു നയിച്ച ലൈവ് ചർച്ചയും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.

പോലിസുകാർക്ക് പോപുലർ ഫ്രണ്ടുമായി ബന്ധം; മലയാള മാധ്യമങ്ങളെ പൊളിച്ചടുക്കി പോലിസ്
X

കോഴിക്കോട്: കേരള പോലിസിലെ 873 ഉദ്യോ​ഗസ്ഥർക്ക് നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എൻഐഎ കേരള പോലിസ് മേധാവിക്ക് റിപോർട്ട് സമർപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് കേരള പോലിസ്. കേരള പോലിസിന്റെ ഫേസ്ബുക്ക് അകൗണ്ട് വഴിയാണ് മാധ്യമങ്ങൾ നൽകിയിരിക്കുന്നത് വ്യാജവാർത്തയാണെന്ന് അറിയിച്ചത്.


കേരള പോലിസിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരേക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഊർജിതമാക്കിയെന്നും കഴിഞ്ഞ ദിവസത്തെ റെയ്ഡ് സംബന്ധിച്ച് നിരോധിത സംഘടനയുടെ ചില പ്രാദേശിക ശക്തി കേന്ദ്രങ്ങളിലെ നേതൃത്വങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ പോലിസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണെന്ന തരത്തിലാണ് വാർത്തകൾ വിവിധ ദൃശ്യ-പത്ര-ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയത്.


ജൻമഭൂമി, ന്യൂസ് 18, മാതൃഭൂമി, 24 ന്യൂസ്, റിപോർട്ടർ, മറുനാടൻ മലയാളി, കേരള കൗമുദി, സിറാജ് ലൈവ്, ചന്ദ്രിക, ഡൂൾ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളാണ് സംഘപരിവാർ ചാനലുകളും ഓൺലൈൻ പോർട്ടലുകളും തൊടുത്തുവിട്ട നുണപ്രചാരണം ഏറ്റെടുത്തത്. വാസ്തവം തിരച്ചറിയൂ എന്ന ടാ​ഗ് ലൈനോടുകൂടി പ്രവർത്തിക്കുന്ന മാതൃഭൂമി ന്യൂസിലെ ഹാപനിങ് അവറിൽ അവതാരിക മാതു നയിച്ച ലൈവ് ചർച്ചയും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.


പോപുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ സമൂഹത്തിൽ മുസ് ലിം വിരുദ്ധത പടർത്തുന്നതിന് വ്യാജവാർത്തകൾ നൽകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്ന ആരോപണം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി സാമൂഹിക മാധ്യമങ്ങളിൽ മേൽക്കോയ്മാ മാധ്യമങ്ങൾ വിമർശനം നേരിടുന്ന സാഹചര്യത്തിൽ തന്നെയാണ് മാധ്യമങ്ങളുടെ കള്ളിവെളിച്ചത്തായിരിക്കുന്നത്.



കേരള പോലിസിന്റെ വിശദീകരണം വന്നതോടെ ചന്ദ്രിക ഓൺലൈൻ വാർത്ത വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെങ്കിലും മറ്റുമാധ്യമങ്ങളിൽ വാർത്ത അങ്ങിനെ തന്നെ തുടരുകയാണ്.


കേരള പോലിസിലെ മുസ് ലിം നാമധാരികളായ പോലിസുകാരെ സംശയത്തിന്റെ മുനയിൽ നിർത്തുന്ന തരത്തിലായിരുന്നു മുഴുവൻ മാധ്യമങ്ങളിലെ വാർത്തയും. ഇതോടെ മാധ്യമങ്ങളുടെ സംഘപരിവാർ അജണ്ട വെളിപ്പെട്ടെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ഉയർന്നുവന്നിട്ടുണ്ട്. വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരേ പോലിസ് നിയമനടപടി സ്വീകരിക്കുമോ എന്ന കാര്യം കണ്ടറിയണം.


Next Story

RELATED STORIES

Share it