Big stories

ഹരിയാനയില്‍ ഹോളി ദിനത്തില്‍ ഹിന്ദുത്വരുടെ ആക്രമണത്തിനിരയായ കുടുംബത്തിനെതിരേ വധശ്രമത്തിന് കേസെടുത്ത് പോലിസ്

ആക്രമണത്തിനു പിന്നാലെ ഭയന്ന് വിറച്ച് കഴിയുന്ന കുടുംബത്തിനെതിരേ ഐപിസിയിലെ 307ാം വകുപ്പ് പ്രകാരം വധശ്രമത്തിനാണ് പോലിസ് കേസെടുത്തിരിക്കുന്നത്.

ഹരിയാനയില്‍ ഹോളി ദിനത്തില്‍ ഹിന്ദുത്വരുടെ ആക്രമണത്തിനിരയായ കുടുംബത്തിനെതിരേ വധശ്രമത്തിന് കേസെടുത്ത് പോലിസ്
X

ഗുഡ്ഗാവ്: പാകിസ്താനില്‍ പോയി ക്രിക്കറ്റ് കളിക്കൂവെന്ന് ആക്രോശിച്ച് ഹോളി ദിനത്തില്‍ 40 ഓളം വരുന്ന ഹിന്ദുത്വ സംഘം മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ട കുടുംബത്തിന് ഇരുട്ടടിയായി പോലിസ് കേസും. ആക്രമണത്തിനു പിന്നാലെ ഭയന്ന് വിറച്ച് കഴിയുന്ന കുടുംബത്തിനെതിരേ ഐപിസിയിലെ 307ാം വകുപ്പ് പ്രകാരം വധശ്രമത്തിനാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ബോണ്ട്‌സിയിലെ ദുമാസ്പൂര്‍ ഗ്രാമത്തിലെ വീടും പുരയിടവും വിറ്റ് സ്വദേശമായ ഉത്തര്‍ പ്രദേശിലെ ബാഗ് പത്തിലേക്ക് തിരിച്ചുപോവാന്‍ ആഗ്രഹിക്കുന്ന കുടുംബത്തേയാണ് പോലിസ് പുതിയ കെണിയില്‍ അകപ്പെടുത്തിയിരിക്കുന്നത്.


തനിക്കും തന്റെ കുടുംബത്തിലുള്ളവര്‍ക്കുമെതിരേ വധശ്രമത്തിന് കേസെടുത്തതായി ഇന്നു രാവിലെയാണ് അറിഞ്ഞതെന്ന് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മുഹമ്മദ് ദില്‍ഷാദ് പറഞ്ഞു.

പോലിസ് സംവിധാനത്തെ മനസ്സിലാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടതായി ദില്‍ഷാദ് പരിതപിക്കുന്നു. തങ്ങളെ ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടതാണ്. തന്റെ കൈ ഒടിഞ്ഞു.കുടുംബാംഗങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റു. അതിനിടെ, പോലിസ് തങ്ങള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ഇത് വിചിത്രമായ അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.


ഇരകള്‍ക്കെതിരേ കേസെടുത്ത് നീതി തേടുന്നതില്‍നിന്നു അവരെ തടയുകയെന്നത് ഭരണകൂടത്തിന്റെ പുതിയ ട്രെന്റായി മാറിയിരിക്കുകയാണ്. അഫ്രാസുലിന്റെയും പെഹ്ലു ഖാന്റേയും കേസുകളില്‍ സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.നേരത്തേ കുടുംബത്തിന്റെ പരാതിയെതുടര്‍ന്ന് ആക്രമി സംഘത്തിലെ 12 ഓളം പേരെ അറസ്റ്റ് ചെയ്യാന്‍ പോലിസ് നിര്‍ബന്ധിതരായിരുന്നു.

അതേസമയം, കുടുംബത്തിനെതിരേ കേസെടുത്തത് ഗുരുഗ്രാം ജില്ലാ പോലിസ് കമ്മീഷണര്‍ ഹിമാന്‍ഷു ഗാര്‍ഗ് സ്ഥിരീകരിച്ചിട്ടുണ്ട്.കുടുംബത്തെ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതിയായ രാജേഷിന്റെ പരാതിയിലാണ് കുടുംബത്തിനെതിരേ കേസെുടുത്തതെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it