Big stories

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കശ്മീരില്‍ രണ്ടിടത്ത് സായുധാക്രമണം, രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കശ്മീരില്‍ രണ്ടിടത്ത് സായുധാക്രമണം, രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
X

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെ രണ്ടിടത്ത് സായുധാക്രമണം. ശ്രീനഗറിലെ സൈനിക കേന്ദ്രത്തിനു സമീപമാണ് ആദ്യ ആക്രമണം നടന്നത്. സിഐഎസ്എഫ് വാഹനത്തിനുനേരെയായിരുന്നു രണ്ടാമത്തെ ആക്രമണം. രണ്ട് ആക്രമണത്തിനും ഓരോരുത്തര്‍ വീതം മരിച്ചു. ആകെ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്രധാനമന്ത്രി സന്ദര്‍ശനം നടത്താനിരുന്ന പ്രദേശത്തിനടുത്താണ് ആദ്യ ആക്രമണം നടന്നത്. ജമ്മുവിലെ കന്റോണ്‍മെന്റ് പ്രദേശമായ സുന്‍ജ്വാനിലായിരുന്നു ഏറ്റുമുട്ടല്‍. സായുധര്‍ പ്രദേശത്ത് ആക്രമണം നടത്താനിടയുണ്ടെന്ന് പോലിസ് റിപോര്‍ട്ടുണ്ടായിരുന്നു.

സിആര്‍പിഎഫിലെ ഒരു ഉദ്യോഗസ്ഥനാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവര്‍ ആരെന്നതിനെക്കുറിച്ച് വാര്‍ത്തകളില്‍ വ്യക്തതയില്ല. പ്രദേശത്ത് സായുധരുടെ സാന്നിധ്യമുണ്ടെന്ന റിപോര്‍ട്ടിനെതുടര്‍ന്നാണ് പോലിസ് ഈ പ്രദേശത്ത് എത്തിയത്.

കൊല്ലപ്പെട്ടത് സുരക്ഷാസേനയുടെ ഭാഗമായ സൈനികനാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജമ്മുവിലെ ഛദ്ദ ക്യാമ്പിന് സമീപം വെള്ളിയാഴ്ച സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെയാണ് രണ്ടാമത്തെ സായുധാക്രമണം നടന്നത്. പുലര്‍ച്ചെ 4.25 ഓടെ ഉദ്യോഗസ്ഥര്‍ ബസില്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. 15 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

'സിഐഎസ്എഫ് ഭീകരാക്രമണം ഒഴിവാക്കി, ഫലപ്രദമായി തിരിച്ചടിച്ചു, ഭീകരരെ ഓടിച്ചുകളഞ്ഞു'- ഒരു മുതിര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ സിഐഎസ്എഫിലെ ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് (എഎസ്‌ഐ) ജീവന്‍ നഷ്ടപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ചയാണ് മോദി ഇവിടെ സന്ദര്‍ശിക്കുന്നത്. 2019ല്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷമുള്ള ആദ്യ സന്ദര്‍ശനമാണ് ഞായറാഴ്ച നടക്കുന്നത്.

Next Story

RELATED STORIES

Share it