Big stories

തിരഞ്ഞെടുപ്പ് കഴിഞ്ഞു; 18 ദിവസത്തിനു ശേഷം വീണ്ടും ഇന്ധന വില കൂട്ടി

മെയ് 4 ചൊവ്വാഴ്ച മെട്രോകളില്‍ പെട്രോള്‍, ഡീസല്‍ വില 18 പൈസയാണ് കൂട്ടിയത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞു; 18 ദിവസത്തിനു ശേഷം വീണ്ടും ഇന്ധന വില കൂട്ടി
X

മുംബൈ: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. 18 ദിവസത്തിനു ശേഷം മെയ് 4 ചൊവ്വാഴ്ച മെട്രോകളില്‍ പെട്രോള്‍, ഡീസല്‍ വില 18 പൈസയാണ് കൂട്ടിയത്.

ഡല്‍ഹിയിയില്‍ പെട്രോള്‍ വില 15 പൈസ വര്‍ധിപ്പിച്ച് ലിറ്ററിന് 90.40 രൂപയില്‍ നിന്ന് 90.55 രൂപയായും ഡീസല്‍ വില 18 പൈസ വര്‍ധിപ്പിച്ച് ലിറ്ററിന് 80.73 രൂപയില്‍ നിന്ന് 80.91 രൂപയായും ഉയര്‍ത്തിയതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. മുംബൈയില്‍ പുതുക്കിയ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം ലിറ്ററിന് 96.95, 87.98 എന്നിങ്ങനെയാണ്. നിലവില്‍ നാല് മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് ഇന്ധനവില ഏറ്റവും കൂടുതല്‍. മൂല്യവര്‍ദ്ധനവ് കാരണം ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില വ്യത്യാസപ്പെടുന്നു. ഇന്ധന വിലയിലെ പുതിയ മാറ്റങ്ങള്‍ എല്ലാ ദിവസവും രാവിലെ 6 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

Petrol and diesel prices have been hiked up after 18 days

Next Story

RELATED STORIES

Share it