Big stories

ലോക്ഡൗണിന് പുല്ലുവില; ജനങ്ങള്‍ തെരുവില്‍, വിരട്ടി ഓടിച്ച് പോലിസ്, കര്‍ശന നടപടിയെന്ന് അധികൃതര്‍

ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോട് ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ ജനങ്ങളെ പോലിസ് ലാത്തിചാര്‍ജ് നടത്തി ഓടിച്ചു.

ലോക്ഡൗണിന് പുല്ലുവില; ജനങ്ങള്‍ തെരുവില്‍, വിരട്ടി ഓടിച്ച് പോലിസ്, കര്‍ശന നടപടിയെന്ന് അധികൃതര്‍
X

കോഴിക്കോട്: രാജ്യ വ്യാപകമായി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണിന് പുല്ലുവില കല്‍പ്പിച്ച് ജനങ്ങള്‍ തെരുവില്‍. പലജില്ലകളിലും ലോക്ഡൗണിനോട് നിസ്സഹകരിച്ച് ജനം പുറത്തിറങ്ങി.

ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോട് ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ ജനങ്ങളെ പോലിസ് ലാത്തിചാര്‍ജ് നടത്തി ഓടിച്ചു. കൊല്ലത്ത് ആരാധനാലയങ്ങളില്‍ ആളുകള്‍ ഒത്തുകൂടി. ഇവരെ പോലിസ് എത്തിയാണ് പിരിച്ചുവിട്ടത്. അനാവശ്യമായി റോഡിലിറങ്ങിയവവരെ പലയിടങ്ങളിലും പോലിസ് വിരട്ടി ഓടിച്ചു. കോഴിക്കോട് നഗരത്തില്‍ പലയിടത്തും വാഹനങ്ങളിലെത്തിയവരെ പോലിസ് തടഞ്ഞു. അത്യാവശ്യക്കാരല്ലാത്തവരെ മടക്കി അയച്ചു.ആലപ്പുഴയില്‍ സാധാരണ ദിവസത്തെപ്പോലെയുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനനന്തപുരത്ത് അനാവശ്യമായി വാഹനങ്ങളുമായി പറത്തിറങ്ങിയവര്‍ക്ക് എതിരേ കേസെടുക്കാന്‍ ഐജി നിര്‍ദേശിച്ചു. ഐജി നേരിട്ട് റോഡിലിറങ്ങിയാണ് ജനങ്ങളെ പിരിച്ചുവിട്ടത്. ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ ശക്തമായ നടപി സ്വീകരിക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി എ സി മൊയ്ദീന്‍ പറഞ്ഞു.

കാസര്‍കോഡ് ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരേ ഇനി അഭ്യര്‍ഥനയുണ്ടാവില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പലയിടത്തും പോലിസ് വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്തി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്ര ഒഴിവാക്കണമെന്നാണ് പോലിസ് ആവശ്യപ്പെടുന്നത്.

സര്‍ക്കാരിന്റെ എല്ലാ നടപടികളോടും ജനങ്ങള്‍ സഹകരിക്കുക തന്നെ ചെയ്യണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അന്യായമായ കൂട്ടം ചേരലുകള്‍ എല്ലാം ഒഴിവാക്കണം. എവിടെയെങ്കിലും അങ്ങനെ ഉണ്ടെങ്കില്‍ അറിയിക്കണം. കര്‍ശനമായ നടപടി എടുക്കുക തന്നെ ചെയ്യും. കാസര്‍കോട് ജില്ലയില്‍ മാത്രം കടകള്‍ രാവിലെ 11 മണിക്ക് തുറന്ന് അഞ്ച് മണിക്ക് അടയ്ക്കണം.

നിരവധി വാഹനങ്ങള്‍ എത്തിയതോടെ പാലിയേക്കര ടോള്‍പ്ലാസ തുറന്നു. വാഹനങ്ങള്‍ കൂട്ടമായെത്തിയതോടെയാണ് തുറന്നുകൊടുത്തത്. പത്തനംതിട്ടയില്‍ പോലിസ് റൂട്ട് മാര്‍ച്ച് നടത്തിയത്. കൊല്ലത്ത് തെരുവിലിറങ്ങിയ ജനത്തെ നിയന്ത്രിക്കാന്‍ പോലിസ് മേധാവിയും ജില്ലാ കലക്ടറും ഒരുമിച്ച് രംഗത്തിറങ്ങി.

മറ്റ് ജില്ലകളില്‍ രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ കട തുറക്കാം. ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ മാത്രമാണ് തുറക്കാന്‍ അനുമതിയുള്ളത്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it