Big stories

'പൂഞ്ഞാര്‍ പുലി' ഒടുവില്‍ എലിയായി അഴിക്കുള്ളില്‍

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ മത വിദ്വേഷ കേസില്‍ അറസ്റ്റിലായതോടെ പ്ലാത്തോട്ടത്തില്‍ ചാക്കോയുടെ മകന്‍ ജോര്‍ജിന്റെ പൊതു ജീവിത ചരിത്രം കൂടുതല്‍ കളങ്കിതമായി

പൂഞ്ഞാര്‍ പുലി ഒടുവില്‍ എലിയായി അഴിക്കുള്ളില്‍
X

പി സി അബ്ദുല്ല

കോഴിക്കോട്: അഞ്ചു പതിറ്റാണ്ടു നീണ്ട പൊതു ജീവിതത്തില്‍ പിസി ജോര്‍ജിനിത് സമാനതകളില്ലാത്ത പ്രഹരം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ മത വിദ്വേഷ കേസില്‍ അറസ്റ്റിലാവുകയും ഇന്ന് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തതോടെ ജോര്‍ജിന്റെ ജീവിത ചരിത്രം കൂടുതല്‍ കളങ്കിതമായി.

നെറികേടിന്റെ രാഷ്ട്രീയ ദുര്‍മേദസ്സായി വിവാദങ്ങളില്‍ ആറാടിയതാണ് ഈരാറ്റുപേട്ട പ്ലാത്തോട്ടത്തില്‍ ചാക്കോയുടെ മകന്റെ എക്കാലത്തെയും ജീവിത ചരിത്രം. നിയമത്തിനും സാമാന്യ മര്യാദകള്‍ക്കമൊക്കെ അതീതനാണെന്ന് താനെന്ന് ജോര്‍ജ് സ്വയം ഭാവിച്ചു. അസഭ്യവും അഹങ്കാരവുമായിരുന്നു അയാളുടെ കൈമുതല്‍.

കേരള കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ പിന്നാമ്പുറ ജീര്‍ണതകളില്‍ അഭ്യസിച്ച കുതികാല്‍ വെട്ടും കുടിപ്പകയും അധികാര രാഷ്ട്രീയത്തിന്റെ നാള്‍വഴികളില്‍ ജോര്‍ജ് അലങ്കാരമാക്കി മാറ്റി. ഇടതു, വലതു മുന്നണികളിലൂടെയും കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളിലൂടെയും നിന്നനില്‍പില്‍ മറുകണ്ടങ്ങള്‍ ചാടി രാഷ്ട്രീയ ഭിക്ഷാടനം.

2016ല്‍ ഇരു ഭുന്നണികളെയും വെല്ലു വിളിച്ച് എസ്ഡിപിഐ പിന്തുണയോടെ പൂഞ്ഞാറില്‍ ഒറ്റക്ക് ജയിച്ച് നിയമ സഭയിലെത്തിയപ്പോള്‍ ജോര്‍ജിന്റെ അഹങ്കാരം വര്‍ധിച്ചു. ഒടുവില്‍ പാലു കൊടുത്ത കൈക്കു തന്നെ ജോര്‍ജ് തിരിഞ്ഞു കൊത്തി. തന്നെ വിശ്വസിച്ച് നേഞ്ചേറ്റിയ മുസ്‌ലിം സമുദായത്തെ ആക്ഷേപിച്ച് രംഗത്തു വന്നതോടെ ജോര്‍ജ് വെറുക്കപ്പെട്ടവനായത് സ്വാഭാവികം. അതിന്റെ അനിവാര്യമായ തിരിച്ചടിയായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം. ആ കനത്ത തോല്‍വി ജോര്‍ജിനെ വാലിനു തീപിടിച്ച ജീവിയുടെ പരുവത്തിലെത്തിച്ചു. സമനില തെറ്റിയ പോലെ അയാള്‍ മുസ്‌ലിം സമുദായത്തെയാകെ പുലഭ്യം പറഞ്ഞു പാഞ്ഞു നടന്നു.

മുസ്‌ലിം വിദ്വേഷം രക്തത്തിലലിഞ്ഞ സംഘികളും ക്രിസ്ത്യന്‍ വിദ്വേഷ ഗ്രൂപ്പുകളും തോളിലേറ്റിയതോടെ കൂടുതല്‍ അപകടമായ തലത്തിലേക്ക് ആനയിക്കപ്പെട്ട ജോര്‍ജ് തിരുവനന്തപുരം ഹിന്ദു സമ്മേളനത്തിലും വെണ്ണണല ക്ഷേത്രം വരെയുമെത്തി. മുസ്‌ലിം വിരോധം മൂത്ത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന തലത്തില്‍ വരെയെത്തി ജോര്‍ജ്.

തിരുവനന്തപുരം ഹിന്ദു സമ്മേളനത്തിലെ മതവിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിനെ പോലിസ് നാടകീയമായി കസ്റ്റഡിയിലെടുത്തത് സര്‍ക്കാരിന്റെ നാടകമായി വിലയിരുത്തപ്പെട്ടു. ഒടുവില്‍ വെണ്ണല പ്രസംഗത്തില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ജോര്‍ജ് മുങ്ങി.

കേരള രാഷ്ട്രീയത്തിലെ ആരെയും കൂസാത്ത ഒറ്റയാനെന്നും തന്റേടിയെന്നും പൂഞ്ഞാര്‍ പുലി എന്നുമൊക്കെയുള്ള 'ഇമേജുകള്‍' സ്വയം ചുരുട്ടി കെട്ടിയാണ് നാലു നാള്‍ മാളത്തിലൊളിച്ചത്.

തിരുവനന്തപുരം ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസംഗക്കേസില്‍ ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസികൂഷന്‍ ഹര്‍ജി അംഗീകരിച്ചാണ് കോടതി ജാമ്യം റദ്ധാക്കിയത്. തിരുവനന്തപുരത്തെയും വെണ്ണലയിലെയും പ്രസംഗങ്ങള്‍ കോടതി നേരിട്ട് കേട്ടാണ് ജാമ്യം റദ്ദാക്കിയത്. മത വിദ്വേഷം പരത്തുന്നതാണ് ജോര്‍ജിന്റെ പ്രസംഗമെന്ന് എറണാകുളം സെഷന്‍സ് കോടതിയും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അതേസമയം, ജോര്‍ജിന്റെ അറസ്റ്റ് ആയുധമാക്കി കലാപത്തിനുള്ള പുറപ്പാടിലാണ് സംഘ പരിവാരവും ക്രിസ്ത്യന്‍ വര്‍ഗീയ ഗ്രൂപ്പുകളും.

Next Story

RELATED STORIES

Share it