Big stories

ഭൂമി കൈമാറ്റത്തിന് ഇനി 'ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍' പദ്ധതി

പ്രത്യേക സാമ്പത്തിക മേഖല (സെസ്) നിയമനത്തിൽ സംസ്ഥാനങ്ങളെ കൂടു ഉൾപ്പെടുത്തി പങ്കാളികളാക്കാൻ കഴിയുന്നതരത്തിൽ നിയനിർമ്മാണം നടത്തും

ഭൂമി കൈമാറ്റത്തിന് ഇനി ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി
X

ന്യൂഡല്‍ഹി: ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍ കഴിയുന്നവിധം പുതിയ നിയമനിര്‍മാണം നടത്തുമെന്നും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

പ്രതിരോധ മേഖലയിലെ ഇറക്കുമതി കുറയ്ക്കും. പ്രതിരോധ രംഗത്തെ ഗവേഷണത്തിന് സ്വകാര്യമേഖലയെ പ്രോൽസാഹിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി.

44605 കോടി രൂപയുടെ കേന്‍ ബേത്വ ലിങ്കിങ് പ്രൊജക്ടും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിലൂടെ 9 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിക്ക് ജലസേചന സൗകര്യം ലഭിക്കും. 62 ലക്ഷം ജനങ്ങള്‍ക്ക് കുടി വെള്ളം ലഭ്യമാക്കുമെന്നും പദ്ധതിക്കായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1400 കോടി വകയിരുത്തിയതായും മന്ത്രി പ്രഖ്യാപിച്ചു.

പിഎം ആവാസ് യോജനയിൽ ഉൾപ്പെടുത്തി രാജ്യത്ത് 80 ലക്ഷം വീടുകൾ നൽകുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. അടുത്ത സാമ്പത്തിക വർഷം 80 ലക്ഷം വീടുകൾ പൂർത്തിയാക്കും. ചെറുകിട ഇടത്തരം മേഖലകൾക്ക് രണ്ട് ലക്ഷം കോടിയുടെ സഹായം നൽകുന്നതിനൊപ്പം നെല്ലിനും ഗോതമ്പനും താങ്ങുവില ഉറപ്പാക്കുമെന്നും രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാമത്തെ പൂർണ ബജറ്റ് അവതരണത്തിൽ മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it