Big stories

ഗുജറാത്തിലെ മരണക്കണക്കില്‍ ദുരൂഹത; രണ്ട് മാസത്തിനിടെ 4,218 കൊവിഡ് മരണം, 1,23,871 മരണ സര്‍ട്ടിഫിക്കറ്റ്

മരണക്കണക്കുകളിലെ ദുരൂഹത ഗുജറാത്തിലെ മാധ്യമങ്ങള്‍ പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടും ഔദ്യോഗിക വൃത്തങ്ങളും മന്ത്രിമാരും മൗനം പാലിക്കുകയാണെന്നും 'ദി വയര്‍' റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഗുജറാത്തിലെ മരണക്കണക്കില്‍ ദുരൂഹത; രണ്ട് മാസത്തിനിടെ 4,218 കൊവിഡ് മരണം, 1,23,871 മരണ സര്‍ട്ടിഫിക്കറ്റ്
X

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ഭയാനകമായ നാശം വിതക്കുമ്പോള്‍ ഗുജറാത്ത് ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മരണക്കണക്കില്‍ ദുരൂഹത. 71 ദിവസത്തിനിടെ 4218 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പുറത്ത് വിട്ട ഔദ്യോഗിക കണക്ക്. എന്നാല്‍, ഈ കാലയളവില്‍ 1,23,871 മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്തതായി കണ്ടെത്തിയതായി 'ദി വയര്‍' ന്യൂസ് പോര്‍ട്ടല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

2010 മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 10 വരേ 71 ദിവസത്തിനിടെ 58,000 മരണ സര്‍ട്ടിഫിക്കറ്റാണ് ഇഷ്യൂ ചെയ്തിരുന്നത്. എന്നാല്‍, 2021 ലെ ഇതേ കാലയളവില്‍ 1,23,871 മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 65,781 മരണ സര്‍ട്ടിഫിക്കറ്റുകളാണ് ഈ വര്‍ഷം വിതരണം ചെയ്തിരിക്കുന്നതെന്ന് 'ഗുജറാത്തി ഡയ്‌ലി' പ്രതിനിധി ദിയാ ഭാസ്‌കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അരലക്ഷത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം കൊവിഡ് മഹാമാരി തന്നേയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഈ മരണങ്ങളില്‍ 80 ശതമാനവും ഹൈപ്പര്‍ പ്രഷര്‍, പ്രമേഹം മൂലമുള്ളതാണെന്നാണ് ഔദ്യോഗിക രേഖകളില്‍ പറയുന്നത്.

മരണക്കണക്കുകളിലെ ദുരൂഹത ഗുജറാത്തിലെ മാധ്യമങ്ങള്‍ പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടും ഔദ്യോഗിക വൃത്തങ്ങളും മന്ത്രിമാരും മൗനം പാലിക്കുകയാണെന്നും 'ദി വയര്‍' റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഔദ്യോഗിക മരണക്കണക്കും ശ്മശാനങ്ങളിലെ കണക്കും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവര്‍ത്തകരോട് 'എഴുതി അറിയിക്കൂ' എന്ന പ്രതികരണമാണ് ആരോഗ്യ മന്ത്രിയില്‍ നിന്ന് ലഭിച്ചത്. എന്നാല്‍, എഴുതി ചോദിച്ചപ്പോള്‍ യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it