Big stories

മലപ്പുറത്ത് ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധികനിയന്ത്രണം അംഗീകരിക്കില്ലെന്ന് മുസ്‌ലിം സംഘടനകള്‍

മതിയായ കുടിയാലോചനയില്ലാതെ സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങള്‍ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്. കൊവിഡിനെതിരായ എല്ലാ നീക്കങ്ങള്‍ക്കും ജില്ലയിലെ വിവിധ മതസംഘടനകള്‍ പിന്തുണ നല്‍കിയിട്ടുണ്ട്.

മലപ്പുറത്ത് ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധികനിയന്ത്രണം അംഗീകരിക്കില്ലെന്ന് മുസ്‌ലിം സംഘടനകള്‍
X

മലപ്പുറം: ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പാടില്ലെന്ന മലപ്പുറം കലക്ടറുടെ ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുസ്‌ലിം സംഘടനകള്‍ സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കി. മതിയായ കുടിയാലോചനയില്ലാതെ സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങള്‍ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്. കൊവിഡിനെതിരായ എല്ലാ നീക്കങ്ങള്‍ക്കും ജില്ലയിലെ വിവിധ മതസംഘടനകള്‍ പിന്തുണ നല്‍കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ മസ്ജിദുകളില്‍ പാലിക്കുന്നുമുണ്ട്. മലപ്പുറത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്ത ജില്ലകളിലൊന്നുമില്ലാത്ത നിയന്ത്രണം മലപ്പുറത്ത് മാത്രം നടപ്പാക്കുന്നത് ദുരുദ്ദേശപരമാണെന്ന് സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആരാധനകള്‍ നടത്താനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍:

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (സംസ്ഥാന സെക്രട്ടറി, എസ്‌വൈഎസ്)

യു മുഹമ്മദ് ശാഫി (സംസ്ഥാന ജനറല്‍ സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷന്‍)

സലിം എടക്കര (എസ്‌വൈഎസ്)

കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി

അബ്ദുറസ്സാഖ് സഖാഫി

ഹുസൈന്‍ സഖാഫി

(കേരള മുസ്‌ലിം ജമാഅത്ത് )

എന്‍ വി അബ്ദുറഹ്മാന്‍ (കെഎന്‍എം)

പി മുജീബ് റഹ്മാന്‍

ശിഹാബ് പൂക്കോട്ടൂര്‍

എന്‍കെ സദ്‌റുദ്ദീന്‍

(ജമാഅത്തെ ഇസലാമി)

ടി കെ അശ്‌റഫ് (വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍)

അബ്ദുല്ലത്വീഫ് കരുമ്പിലാക്കല്‍

ഡോ. ജാബിര്‍ അമാനി

(കെഎന്‍എം മര്‍കസുദ്ദഅവ)

സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള്‍ (ജംഇയ്യതുല്‍ ഉലമാ ഹിന്ദ്)

ഡോ.ഖാസിമുല്‍ ഖാസിമി (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍)

Next Story

RELATED STORIES

Share it