- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മധ്യപ്രദേശ്: 'കുംഭമേള സൂപ്പർ സ്‌പ്രെഡർ'; പങ്കെടുത്ത 99 ശതമാനം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു
മിക്ക ജില്ലകളിലും ഇതുവരെ ആളുകളെ കണ്ടെത്താനും പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ വിവര ശേഖരണം നടത്താനും സാധിച്ചിട്ടില്ല

ഭോപാൽ: ഹരിദ്വാറിൽ നടന്ന കുംഭമേളയിൽ പങ്കെടുത്ത് മദ്ധ്യപ്രദേശിലേക്ക് മടങ്ങിയെത്തിയ ആളുകളിൽ 99 ശതമാനം പേരിലും കൊവിഡ് സ്ഥിരീകരിച്ചതായി റിപോർട്ട്. രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം ശക്തിപ്രാപിച്ച ഘട്ടത്തിൽ നടന്ന മേള സൂപ്പർ സ്‌പ്രെഡർ ആകുമോ എന്ന ആശങ്കയായിരുന്നു ആരോഗ്യ പ്രവർത്തകർക്കുണ്ടായിരുന്നത്. ഈ ആശങ്ക ശരിവയ്‌ക്കുന്നതാണ് പുതിയ റിപോർട്ടുകൾ.
മധ്യപ്രദേശിൽ നിന്ന് മേളയിൽ പങ്കെടുത്ത 61 പേരിൽ 60 പേരും കൊവിഡ് പോസിറ്റീവായി. മാത്രമല്ല മേളയിൽ പങ്കെടുത്ത പലരെയും ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഇവരിൽ കൊവിഡ് ബാധിതരുണ്ടെങ്കിൽ രോഗം പിന്നെയും പരക്കുമോ എന്ന ഭീതിയുണ്ട്. മുഴുവൻ ആളുകളെയും കണ്ടെത്തിയാലെ ആകെ എണ്ണം കണക്കാക്കാൻ കഴിയൂ. ടൈംസ് നൗ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.
ഗ്യാരസ്പൂരിൽ കുംഭമേളയിൽ നിന്ന് മടങ്ങിയെത്തിയ 61 പേരെ ഭരണകൂടം കണ്ടെത്തിയെന്നും അതിൽ 60 പേർക്ക് രോഗം കണ്ടെത്തിയതായും വിദിഷ ചീഫ് മെഡിക്കൽ ഓഫീസർ ബിഎസ് അഹിർവാർ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് വിമർശിക്കപ്പെടുന്ന കുംഭമേളയിൽ ഈ വർഷം കുറഞ്ഞത് 9.1 ദശലക്ഷം ആളുകൾ പങ്കെടുത്തിട്ടുണ്ട്.
ഗ്യാരസ്പൂരിൽ കുംഭമേളയിൽ നിന്ന് മടങ്ങിയെത്തിയ 99% പേരെ പോസിറ്റീവ് ആയി പരീക്ഷിച്ചത് ആശ്ചര്യകരമാണ്. കുംഭമേളയിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് ഡസനിലധികം ആളുകളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അവർ കൊവിഡ് ബാധയുടെ സൂപ്പർ സ്പ്രെഡറാകാൻ സാധ്യതയുള്ളതിനാൽ ഇത് ആശങ്കാജനകമാണെന്ന് അഹിർവാർ പറഞ്ഞു.
മിക്ക ജില്ലകളിലും ഇതുവരെ ആളുകളെ കണ്ടെത്താനും പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ വിവര ശേഖരണം നടത്താനും സാധിച്ചിട്ടില്ല. കുംഭമേളയിൽ പങ്കെടുത്ത വിശ്വാസികൾക്ക് വിവിധ സംസ്ഥാനങ്ങൾ രോഗ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇവർക്ക് കൊവിഡ് പരിശോധനയും ക്വാറന്റൈനും നിർബന്ധമാണ്. ഡൽഹിയിൽ 14 ദിവസത്തെ ക്വാറന്റൈനാണ്. ഗുജറാത്ത് ആകട്ടെ മേളയിൽ പങ്കെടുത്ത് വന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















