Big stories

കാലവര്‍ഷം ശക്തം; ഡാമുകളില്‍ വെള്ളം കുറവ്

കഴിഞ്ഞ തവണ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നു വിട്ട ഡാമുകളില്‍ പലതിലും ഇപ്രാവശ്യമുള്ളത് 50 ശതമാനത്തില്‍ താഴെ മാത്രം വെള്ളം

കാലവര്‍ഷം ശക്തം; ഡാമുകളില്‍ വെള്ളം കുറവ്
X

കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായിരുന്നുവെങ്കിലും പ്രധാനപ്പെട്ട അണക്കെട്ടുകളില്‍ കഴിഞ്ഞ തവണയുണ്ടായിരുന്നതിനേക്കാളും കുറവ് വെള്ളം മാത്രമാണ് നിലവില്‍ ഉള്ളത്.കഴിഞ്ഞ തവണ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നു വിട്ട ഡാമുകളില്‍ പലതിലും ഇപ്രാവശ്യമുള്ളത് 50 ശതമാനത്തില്‍ താഴെ മാത്രം വെള്ളം.ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2349.44 അടി വെള്ളമാണുള്ളത്.ആകെ സംഭരണ ശേഷിയുടെ 45.39 ശതമാനം മാത്രം.കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 2401.14 അടി വെള്ളമായിരുന്നു ഇടുക്കി അണക്കെട്ടിലുണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് അന്ന് ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കികളഞ്ഞിരുന്നു.പമ്പയില്‍ 972.65 മീറ്ററാണ് ജലനിരപ്പ്.ആകെ സംഭരണ ശേഷിയുടെ 43.72 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത്് 985.55 മീറ്റര്‍. അതായത് 95.64 ശതമാനം. ഇതേ തുടര്‍ന്ന് അന്ന് അണക്കെട്ട് തുറന്നു വിട്ടിരുന്നു.


കക്കി ആനത്തോട് അണക്കെട്ടില്‍ ആകെ സംഭരണ ശേഷിയുടെ 48.30 ശതമാനാണ് നിലവില്‍ ജലനിരപ്പ്.963.43 മീറ്റര്‍. കഴിഞ്ഞ തവണ ഇതേ സമയത്ത് 981.09 മീറ്ററായിരുന്നു ജലനിരപ്. അതായാത് 98.72 ശതമാനം. അന്ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു.ഷോളയാര്‍ ഡാമില്‍ 59.06 ശതാനം വെളളമാണ് ഉള്ളത്.805.28 മീറ്റര്‍.കഴിഞ്ഞ തവണ ഇതേ സമയത്ത് നൂറു ശതമാനമായിരുന്നു ജലനിരപ്പ്.811.68 മീറ്റര്‍. ഷോളയാര്‍ ഡാമും അന്ന് തുറന്നിരുന്നു. ഇടമലയാര്‍ ഡാമില്‍ നിലവില്‍ 55.13 ശതമാനം വെള്ളമാണുള്ളത്.150.58 മീറ്റര്‍.കഴിഞ്ഞ തവണ ഇതേ സമയത്ത് 169.75 മീറ്ററായിരുന്നു ജലനിരപ്പ്.സംഭരണ ശേഷിയുടെ 102 ശതമാനം.

കുറ്റ്യാടി കക്കയം ഡാമില്‍ നിലവില്‍ 92.86 ശതമാനം വെള്ളമുണ്ട്.756.94 മീറ്റര്‍.കഴിഞ്ഞ തവണ ഇതേ സമയം 758.023 മീറ്ററായിരുന്നു ജലനിരപ്പ്്.ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ തവണയും ഇത്തവണയും ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയക്ക് ഒഴുക്കിയിരുന്നു.ബാണസുര സാഗര്‍ അണക്കെട്ടില്‍ നിലവില്‍ 774.05 മീറ്ററാണ് ജലനിരപ്പ്. 90.99 ശതമാനം.കഴിഞ്ഞ തവണ ഇതേ സമയത്ത് 775 മീറ്ററായിരുന്നു ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ തവണയും ഇത്തവണയും ഡാമിന്റെ ഷട്ടറുകള്‍ തറുന്ന് വെള്ളം പുറത്തേക്ക്് ഒഴുക്കിയിരുന്നു.കഴിഞ്ഞ തവണ നിറഞ്ഞൊഴുകിയ പെരിങ്ങല്‍ കുത്ത് ഡാമില്‍ ഇത്തവണ നിലവില്‍ 50.94 ശതമാനം വെള്ളം മാത്രമാണുള്ളത്്.415.45 മീറ്റര്‍.

Next Story

RELATED STORIES

Share it