- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഞ്ചക്കണ്ടിയില്‍ പോലിസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം സംസ്‌ക്കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു
ഇരുവരുടെയും മൃതദേഹങ്ങള്‍ അഴുകി പോകാത്തവിധം സൂക്ഷിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.ഇരുവരുടെയും പോസ്റ്റ് മോര്‍ടം റിപോര്‍ട് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മരണത്തെക്കുറിച്ചുള്ള പുക മറ നീങ്ങേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി.കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും സഹോദരങ്ങള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും മൃതദേഹം സംസ്‌കരിക്കാന്‍ കഴിഞ്ഞ ദിവസം പാലക്കാട് കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് മണിവാസകത്തിന്റെ സഹോദരിയും കാര്‍ത്തിയുടെ സഹോദരനും ഇന്ന് രാവിലെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്

കൊച്ചി: മഞ്ചക്കണ്ടിയില്‍ പോലിസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം സംസ്‌ക്കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും സഹോദരങ്ങള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും മൃതദേഹം സംസ്‌കരിക്കാന്‍ കഴിഞ്ഞ ദിവസം പാലക്കാട് കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് മണിവാസകത്തിന്റെ സഹോദരിയും കാര്‍ത്തിയുടെ സഹോദരനും ഇന്ന് രാവിലെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. തുടര്‍ന്ന ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഇന്ന് തന്നെ കേസ് പരിഗണിക്കുകയായിരുന്നു.ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ഇരുവരുടെയും മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കരുതെന്ന് ഉത്തരവിട്ട ഹൈക്കോടതി ഇരുവരുടെയും മൃതദേഹങ്ങള്‍ അഴുകി പോകാത്തവിധം സൂക്ഷിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഇരുവരുടെയും പോസ്റ്റ് മോര്‍ടം റിപോര്‍ട് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മരണത്തെക്കുറിച്ചുള്ള പുക മറ നീങ്ങേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി.ഇവരുടെ മൃതദേഹം സംസ്‌കരിക്കരുതെന്നാവശ്യപ്പെട്ട് നേരത്തെ മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും സഹോദരങ്ങള്‍ പാലക്കാട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നാലു ദിവസത്തേക്ക് സംസ്‌ക്കാരം തടഞ്ഞിരുന്നു. ഇതിനു ശേഷം കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പോലിസിന്റെ വാദം അംഗീകരിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഉത്തരവിടുകയായിരുന്നു.എന്നാല്‍ ഇവരുടെ മരണം എങ്ങനെയാണ് എന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അതുവരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഇവര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















