എം എ ഖാസിം മുസ്‌ലിയാര്‍ അന്തരിച്ചു

എം എ ഖാസിം മുസ്‌ലിയാര്‍ അന്തരിച്ചു

കുമ്പള: സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും സമസ്ത കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായ എം എ ഖാസിം മുസ്‌ലിയാര്‍ (67) അന്തരിച്ചു. കുമ്പള ഇമാം ശാഫി അക്കാദമി പ്രസിഡന്റ്, പ്രിന്‍സിപ്പല്‍ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു വരുന്നു. കുമ്പള ബദര്‍ ജുമാ മസ്ജിദ്, ബംബ്രാണ ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ കേരളത്തിലെയും കര്‍ണാടകയിലെയും നിരവധി പള്ളികളില്‍ ജോലി നോക്കിയിട്ടുണ്ട്.

ഇന്നു രാവിലെ പതിനൊന്നോടെ ഉപ്പള മൂസോടി കടപ്പുറത്ത് കടല്‍ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരോട് സംസാരിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം തോന്നുകയായിരുന്നു. ഉടന്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും വഴിമധ്യേ മരിക്കുകയുമായിരുന്നു.

മൃതദേഹം കുമ്പള മൊഗ്രാലിലെ വസതിയിലേക്ക് കൊണ്ടുവന്നു.

ഫാത്തിബിയാണ് ഭാര്യ. അന്‍സാര്‍, അല്‍താഫ്, നസീഫ, നസീല എന്നിവരാണ് മക്കള്‍.

RELATED STORIES

Share it
Top