ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചാല്‍ മതിയെന്ന് കേരളം; അമിത് ഷായെ മുഖ്യമന്ത്രി നിലപാട് അറിയിച്ചു
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അടക്കം കേരളത്തിന്റെ നിലപാട് തേടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചത്.

തിരുവനന്തപുരം: കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചാല്‍ മതിയെന്ന് കേരളം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്. അമിത് ഷാ ഇന്നലെ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചിരുന്നു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അടക്കം കേരളത്തിന്റെ നിലപാട് തേടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചത്. ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് രോഗവ്യാപനത്തിന്റെ തോത് വിലയിരുത്തി മാത്രം നല്‍കിയാല്‍ മതിയെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ലോക്ക്ഡൗണ്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഇന്നുയോഗം വിളിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങളുടെ നിലപാട് തേടി അമിത് ഷാ മുഖ്യമന്ത്രിമാരെ വിളിച്ചത്. ലോക്ക്ഡൗണ്‍ മെയ് മൂന്നിന് പിന്‍വലിക്കരുതെന്നും, ദീര്‍ഘിപ്പിക്കണമെന്നും ഏഴ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളാണ് ഈയാവശ്യം ഉന്നയിച്ചത്.
ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഹരിയാണ, ഹിമാചല്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ അടച്ചിടല്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തെലങ്കാന നേരത്തേതന്നെ അടച്ചിടല്‍ മേയ് ഏഴുവരെ നീട്ടിയിരുന്നു. നിലവില്‍ മേയ് മൂന്നുവരെയാണ് രാജ്യവ്യാപക അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
RELATED STORIES
വൈദ്യശാസ്ത്ര രംഗം ചൂഷണ മുക്തമാകണമെങ്കില്‍ അഴിച്ചുപണികള്‍ അനിവാര്യം :...
1 Oct 2023 11:18 AM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMT