Big stories

ഉന്നാവ്: കുല്‍ദീപ് സിംഗ് സെംഗാറിനെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് അനുമതി

ഉന്നാവ് കേസ് അന്വേഷണ സംഘം സിബിഐ വിപുലീകരിച്ചു. സംഘത്തില്‍ 20 അംഗങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടം നടന്ന സ്ഥലം പരിശോധിക്കുന്നതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലക്‌നൗവിലേക്ക് തിരിച്ചു.

ഉന്നാവ്:  കുല്‍ദീപ് സിംഗ് സെംഗാറിനെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് അനുമതി
X

ന്യൂഡല്‍ഹി: ഉന്നാവ് കേസില്‍ ഒന്നാംപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെ ചോദ്യംചെയ്യാന്‍ സിബിഐക്ക് അനുമതി. സീതാപൂര്‍ ജയിലില്‍ കഴിയുന്ന എംഎല്‍എയെ ജയിലിലെത്തി സിബിഐ ചോദ്യംചെയ്യും. ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ആണെന്ന പരാതി ശരിവക്കുന്ന പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

അതേസമയം, ഉന്നാവ് കേസ് അന്വേഷണ സംഘം സിബിഐ വിപുലീകരിച്ചു. സംഘത്തില്‍ 20 അംഗങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടം നടന്ന സ്ഥലം പരിശോധിക്കുന്നതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലക്‌നൗവിലേക്ക് തിരിച്ചു. യുപി റായ്ബറേലിയിലെ ജയിലില്‍ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച് മടങ്ങി വരുമ്പോഴാണ് ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ചത്. നമ്പര്‍ മറച്ച ട്രക്കാണ് ഇടിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മായി മരിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉന്നാവോയില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായതുമായി ബന്ധപ്പെട്ടെ മുഴുവന്‍ കേസുകളും ലഖ്‌നോയില്‍ നിന്ന് ഡല്‍ഹിയിലെ കോടതിയിലേക്കു മാറ്റാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. വിചാരണയ്ക്ക് വേണ്ടി പ്രത്യേക കോടതി രൂപീകരിക്കും. അപകടവുമായി ബന്ധപ്പെട്ട അന്വേഷണം ഏഴ് ദിവസത്തിനകവും വിചാരണാ നടപടികള്‍ 40 ദിവസത്തിനികവും പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുമായി സംസാരിച്ച് അവരെ ഡല്‍ഹിയിലേക്കു മാറ്റാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. പെണ്‍കുട്ടിക്കും കുടുംബത്തിനും കേന്ദ്രസേന സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഉന്നാവോ ബലാല്‍സംഗക്കേസിലെ മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരേ ഇരയുടെ ബന്ധുക്കള്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍. പെണ്‍കുട്ടിയുടെ കത്ത് സിബിഐയ്ക്ക് കൈമാറും.

Next Story

RELATED STORIES

Share it