Big stories

കൃഷ്ണ വിഗ്രഹങ്ങള്‍ കുഴിച്ചുമൂടി, ഖനനം നടത്തണം; ആഗ്ര ജമാ മസ്ജിദിനെതിരേയും ഹരജിയുമായി സംഘപരിവാര്‍

കൃഷ്ണ വിഗ്രഹങ്ങള്‍ ആഗ്ര ജമാ മസ്ജിദിനടിയില്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്നും അത് കണ്ടെത്താന്‍ ആര്‍ക്കിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) യുടെ ഗ്രൗണ്ട് റേഡിയോളജി പരിശോധന വേണമെന്നുമാവശ്യപ്പെട്ടാണ് സംഘപരിവാര്‍ കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് മഥുരയിയലെ ശ്രീകൃഷ്ണ ജന്‍മസ്ഥാന്‍ ക്ഷേത്രം തകര്‍ത്ത ശേഷം വിഗ്രഹങ്ങള്‍ ആഗ്രയിലെ ജമാ മസ്ജിദിനടിയില്‍ കുഴിച്ചുമൂടിയെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്.

കൃഷ്ണ വിഗ്രഹങ്ങള്‍ കുഴിച്ചുമൂടി, ഖനനം നടത്തണം; ആഗ്ര ജമാ മസ്ജിദിനെതിരേയും ഹരജിയുമായി സംഘപരിവാര്‍
X

മഥുര: കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഗ്യാന്‍വാപി മസ്ജിദിന് പിന്നാലെ ആഗ്രയിലെ ജഹനാര മസ്ജിദിനെതിരേയും (ആഗ്ര ജമാ മസ്ജിദ്) ഹരജിയുമായി സംഘപരിവാര്‍ രംഗത്ത്. കൃഷ്ണ വിഗ്രഹങ്ങള്‍ ആഗ്ര ജമാ മസ്ജിദിനടിയില്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്നും അത് കണ്ടെത്താന്‍ ആര്‍ക്കിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) യുടെ ഗ്രൗണ്ട് റേഡിയോളജി പരിശോധന വേണമെന്നുമാവശ്യപ്പെട്ടാണ് സംഘപരിവാര്‍ കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് മഥുരയിയലെ ശ്രീകൃഷ്ണ ജന്‍മസ്ഥാന്‍ ക്ഷേത്രം തകര്‍ത്ത ശേഷം വിഗ്രഹങ്ങള്‍ ആഗ്രയിലെ ജമാ മസ്ജിദിനടിയില്‍ കുഴിച്ചുമൂടിയെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്.

ഭഗവാന്‍ ശ്രീകൃഷ്ണ വിരജ്മാന്‍ സംഘടനയ്ക്ക് വേണ്ടി അഭിഭാഷകനായ ശൈലേന്ദര്‍ സിങ് മുഖേന മനീഷ് യാദവ് എന്ന വ്യക്തിയാണ് ഹരജി ഫയല്‍ ചെയ്തത്. മഥുരയിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി സമര്‍പ്പിച്ച സംഘടനയാണിത്. മഥുരയിലെ ഷാഹി ഈദ്ഗാഹ് സ്ഥിതിചെയ്യുന്ന സ്ഥലം ശ്രീകൃഷ്ണ ജന്‍മഭൂമി ട്രസ്റ്റിന് കൈമാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഔറംഗസീബ് മഥുരയിയലെ ശ്രീകൃഷ്ണ ജന്‍മഭൂമിയില്‍ കൈയേറ്റം നടത്തിയെന്ന പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ വിഗ്രഹങ്ങള്‍ ജമാ മസ്ജിദിലുണ്ടോയെന്ന് കണ്ടെത്തുന്നതിന് പരിശോധന ആവശ്യമാണെന്ന് ഹരജിയില്‍ പറയുന്നു.

വാരാണസി ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം തകര്‍ത്താണ് ഔറംഗസീബ് ഗ്യാന്‍വ്യാപി മസ്ജിദ് നിര്‍മിച്ചതെന്നും അവിടെ പരിശോധന വേണമെന്നുമുള്ള സംഘപരിവാര്‍ ഹരജിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വാരാണസി ജില്ലാ കോടതി വിധി പറഞ്ഞിരുന്നു. ഗ്യാന്‍വ്യാപി മോസ്‌കും പരിസരവും വിശദമായി പരിശോധിക്കാനും വേണമെങ്കില്‍ ഖനനം നടത്താനുമായിരുന്നു കോടതി ഉത്തരവ്. കോടതി വിധിക്കെതിരേ മുസ്‌ലിം സംഘടനകള്‍ രംഗത്തുവന്നിരുന്നു.

വിധി 1991ലെ പ്ലെയ്‌സസ് ഓഫ് വര്‍ഷിപ്പ് നിയമത്തിനെതിരാണെന്നാണ് സംഘടനകള്‍ പറയുന്നത്. 1947ല്‍ നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങള്‍ തല്‍സ്ഥിതി തുടരണമെന്ന് അനുശാസിക്കുന്നതാണ് ഈ നിയമം. വാരാണസി കോടതി ഈ ഉത്തരവിന്റെ കാര്യവും മഥുരയിലെ കൃഷ്ണവിഗ്രഹങ്ങള്‍ കണ്ടെടുക്കാനുള്ള ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഹരജി മെയ് 10ന് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലൈവ് ലോ റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it