- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരിവാല എഡിറ്റര്‍ 12ാം വയസ്സില്‍ പ്രസിദ്ധീകരിച്ച ലേഖനം രാജ്യദ്രോഹപരമെന്ന്; കശ്മീര്‍ പോലിസ് നോട്ടിസ് അയച്ചു

ശ്രീനഗര്‍: കശ്മീരിവാല എഡിറ്റര്‍ യഷ് രാജ് ശര്‍മ പന്ത്രണ്ടാം വയസ്സില്‍ പ്രസിദ്ധീകരിച്ച ലേഖനം രാജ്യദ്രോഹപരമാണെന്ന് ജമ്മു കശ്മീര്‍ പോലിസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് വിങ്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടുകൊണ്ട് പോലിസ് നോട്ടിസ് അയച്ചു. എഡിറ്റര്‍ക്കിപ്പോള്‍ 23 വയസ്സാണ്. 2011ല്‍ ഒരു ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെക്കുറിച്ചാണ് ആരോപണം. 2018ലാണ് യഷ് രാജ് കശ്മീര്‍വാലയില്‍ എഡിറ്ററായി ചുമതലയേറ്റത്.
ജമ്മുവിലെ ജോയിന്റ് ഇന്ററോഗേഷന്‍ സെന്ററില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശര്‍മയോട് നിര്‍ദേശിച്ചു.
കശ്മീര്‍വാല എഡിറ്റര്‍ ഇന്‍ ചീഫ് ഫഹദ് ഷായെ പ്രകോപനപരവും രാജ്യദ്രോഹകരവുമായ ലേഖനത്തിന്റെ പേരില്‍ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. അബ്ദുള്‍ അല ഫാസിലിയാണ് ലേഖനം തയ്യാറാക്കിയത്. അദ്ദേഹത്തെ കഴിഞ്ഞ ഏപ്രില്‍ 17ന് അറസ്റ്റ് ചെയ്തു. അബ്ദുള്‍ ആല ഫാസിലിയുടെ അടിമത്തച്ചങ്ങലകള്‍ തകരും എന്ന ലേഖനത്തിനെതിരേയാണ് പോലിസ് കേസെടുത്തത്. ഇത് ജമ്മു കശ്മീരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുവേണ്ടി എഴുതിയതാണെന്നാണ് ആരോപണം. ഷായെ അറസ്റ്റ് ചെയ്തശേഷമാണ് ശര്‍മ എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചത്.
ശര്‍മയുടെ പതിനൊന്നാം വയസ്സിലെ ലേഖനം വിഭാഗീയവും വിഘടനവാദപരവും ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കുന്നതുമാണെന്ന് നോട്ടിസില്‍ ആരോപിക്കുന്നു.
കശ്മീരിലെ സംഭവവികാസങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകനാണെന്നും കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരിക്കുന്നിടത്തോളം നല്ലതൊന്നും സംഭവിക്കുമെന്ന് കരുതാത്തയാളാണ് ശര്‍മയെന്നും ആരോപിക്കുന്നു. മാധ്യമപ്രവര്‍ത്തകരില്‍ വലിയൊരു ഭാഗം പാകിസ്താന്‍ ഐഎസ്‌ഐയുടെ പേറോളില്‍ ഉള്ളവരാണെന്ന് ഗുരുതരമായ ആരോപണവുമുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















