Big stories

'റിസര്‍ച്ച് സ്‌കോര്‍ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ല'; പ്രിയ വര്‍ഗീസിന്റെ നിയമന ഉത്തരവ് രണ്ടു ദിവസത്തിനകമെന്ന് വൈസ് ചാന്‍സലര്‍

അഭിമുഖത്തില്‍ മികവുകാട്ടിയത് പ്രിയ വര്‍ഗീസാണ്. നിയമന നടപടികളില്‍ ക്രമക്കേടില്ലെന്ന് ഗവര്‍ണറെ അറിയിച്ചതായി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകും. സിമിലാരിറ്റി ചെക്കിങ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂര്‍ത്തിയാകുന്നതോടെ നിയമന ഉത്തരവ് നല്‍കുമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

റിസര്‍ച്ച് സ്‌കോര്‍ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ല; പ്രിയ വര്‍ഗീസിന്റെ നിയമന ഉത്തരവ് രണ്ടു ദിവസത്തിനകമെന്ന് വൈസ് ചാന്‍സലര്‍
X

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ െ്രെപവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയത് അഭിമുഖം മാനദണ്ഡമാക്കി തന്നെയെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍.

അഭിമുഖത്തില്‍ മികവുകാട്ടിയത് പ്രിയ വര്‍ഗീസാണ്. നിയമന നടപടികളില്‍ ക്രമക്കേടില്ലെന്ന് ഗവര്‍ണറെ അറിയിച്ചതായി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകും. സിമിലാരിറ്റി ചെക്കിങ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂര്‍ത്തിയാകുന്നതോടെ നിയമന ഉത്തരവ് നല്‍കുമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ തനിക്കെതിരേ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നല്‍കുകയാണെങ്കില്‍ മറുപടി നല്‍കാമെന്നും ഡോ.ഗോപിനാഥന്‍ നായര്‍ പറഞ്ഞു. റിസര്‍ച്ച് സ്‌കോര്‍ എന്നത് ഉദ്യോഗാര്‍ത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്‌സിറ്റി സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണ്. ഇക്കാര്യത്തില്‍ പ്രിയ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചിട്ടില്ല. വിവരാവകാശ രേഖ വഴി ഇന്റര്‍വ്യൂവിന്റെ റെക്കോര്‍ഡ് പുറത്തു വിടാന്‍ കഴിയുമോ എന്നതില്‍ വ്യക്തത ഇല്ല എന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പുറത്തു വിടാന്‍ കഴിയില്ലെന്നാണ് നിയമ വൃത്തങ്ങളില്‍ നിന്ന് മനസിലാകുന്നത്. അത്തരത്തില്‍ ചെയ്യണമെങ്കില്‍ ഇന്റര്‍വ്യൂ ബോര്‍ഡിലെ 11 പേരുടെയും അഭിമുഖത്തില്‍ പങ്കെടുത്ത ആറു പേരുടെയും അനുമതി വേണ്ടി വരുമെന്നും ഡോ.ഗോപിനാഥന്‍ നായര്‍ വ്യക്തമാക്കി. സര്‍വകലാശാലയ്ക്ക് ഇക്കാര്യത്തില്‍ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.

സിന്‍ഡിക്കേറ്റ് പ്രിയ വര്‍ഗീസിന് നിയമനം നല്‍കാന്‍ തീരുമാനിച്ചെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് ഇതുവരെ അയച്ചിട്ടില്ല. അത് ഗവര്‍ണറുടെ തീരുമാനം അറിയുന്നതിനുവേണ്ടിയാണെന്നാണ് സൂചന. ഇന്നു വൈകീട്ട് അഞ്ചോടെ ഗവര്‍ണര്‍ ഡല്‍ഹിക്കു തിരിക്കും. അതിനു മുന്‍പ് ഈ വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

അഭിമുഖത്തില്‍ രണ്ടാം സ്ഥാനത്തുവന്ന ഉദ്യോഗാര്‍ഥിയെ വളരെ ഉയര്‍ന്ന റിസര്‍ച്ച് സ്‌കോര്‍ ഉണ്ടായിട്ടും തഴഞ്ഞത് വിവാദമായിരുന്നു. വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട് ചാന്‍സലറായ ഗവര്‍ണറുടെ ഓഫിസ് പരിശോധിക്കുകയാണ്. നിയമന വിഷയത്തില്‍ വൈസ് ചാന്‍സലറുടെ വിശദീകരണം ലഭ്യമായ ശേഷം തുടര്‍ നടപടികള്‍ എന്നാണ് ഗവര്‍ണര്‍ ഇന്നലെ പറഞ്ഞത്.

Next Story

RELATED STORIES

Share it