18ന് സംസ്ഥാനത്ത് മോട്ടാര്‍ വാഹനപണിമുടക്ക്

വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് മോട്ടോര്‍ വാഹന സംരക്ഷണസമിതി അറിയിച്ചു.

18ന് സംസ്ഥാനത്ത് മോട്ടാര്‍ വാഹനപണിമുടക്ക്

തൃശൂര്‍: ജൂണ്‍ 18ന് ചൊവ്വാഴ്ച സംസ്ഥാനത്ത് മോട്ടാര്‍ വാഹനപണിമുടക്ക് നടത്തും. വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് മോട്ടോര്‍ വാഹന സംരക്ഷണസമിതി അറിയിച്ചു. തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ബസ്, ഓട്ടോ, ലോറി, ടാക്‌സി എന്നിവ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമിതി നേതാക്കള്‍ പറഞ്ഞു. വിവിധ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ കഴിഞ്ഞ ഒന്നുമുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരേ പിഴ ഈടാക്കേണ്ടതില്ലെന്നാണു മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.

RELATED STORIES

Share it
Top