Big stories

രണ്ട് സീറ്റ് കിട്ടിയേ തീരൂ, മല്‍സരിക്കാനും തയ്യാര്‍; നിലപാട് കടുപ്പിച്ച് പി ജെ ജോസഫ്

കേരളാ കോണ്‍ഗ്രസ് (എം)ന് രണ്ടുസീറ്റ് വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് വീണ്ടും രംഗത്തെത്തി. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കിട്ടിയേ തീരൂ എന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ല. 1984ല്‍ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിച്ചിരുന്നു. 1974ല്‍ രണ്ട് സീറ്റുകളും ലഭിച്ചു. കേരളാ കോണ്‍ഗ്രസിന് മുമ്പ് മൂന്ന് സീറ്റുകള്‍ കിട്ടിയപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ട്. അത് ഇത്തവണയും ആവര്‍ത്തിക്കും. 1984ല്‍ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിച്ചപ്പോള്‍ മുസ്്‌ലിം ലീഗിന് രണ്ട് സീറ്റ് മാത്രമാണുണ്ടായിരുന്നത്.

രണ്ട് സീറ്റ് കിട്ടിയേ തീരൂ, മല്‍സരിക്കാനും തയ്യാര്‍; നിലപാട് കടുപ്പിച്ച് പി ജെ ജോസഫ്
X

ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റിനെച്ചൊല്ലി യുഡിഎഫില്‍ കലഹം മൂര്‍ച്ഛിക്കുന്നു. കേരളാ കോണ്‍ഗ്രസ് (എം)ന് രണ്ടുസീറ്റ് വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് വീണ്ടും രംഗത്തെത്തി. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കിട്ടിയേ തീരൂ എന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ല. 1984ല്‍ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിച്ചിരുന്നു. 1974ല്‍ രണ്ട് സീറ്റുകളും ലഭിച്ചു. കേരളാ കോണ്‍ഗ്രസിന് മുമ്പ് മൂന്ന് സീറ്റുകള്‍ കിട്ടിയപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ട്. അത് ഇത്തവണയും ആവര്‍ത്തിക്കും. 1984ല്‍ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിച്ചപ്പോള്‍ മുസ്്‌ലിം ലീഗിന് രണ്ട് സീറ്റ് മാത്രമാണുണ്ടായിരുന്നത്. അതിനാല്‍, ലീഗിന്റെ സീറ്റുകളുടെ എണ്ണവുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ട. തന്റെ ആവശ്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് നാളെ ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കെയാണ് പരസ്യപ്രതികരണവുമായി ജോസഫ് രംഗത്തെത്തിയത്. ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയതിനെത്തുടര്‍ന്ന് ഒഴിവുവന്ന സീറ്റ് വേണമെന്നതാണ് ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം. അതേസമയം, കേരളാ കോണ്‍ഗ്രസിന് രണ്ടാമതൊരു സീറ്റ് നല്‍കുന്നതില്‍ യുഡിഎഫില്‍ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുകയാണ്. മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസും ഘടകകക്ഷികളും കേരളാ കോണ്‍ഗ്രസിന് അധികസീറ്റ് നല്‍കുന്നതിനോടുള്ള ശക്തമായ വിയോജിപ്പ് തുടക്കത്തില്‍തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി കേരളാ കോണ്‍ഗ്രസിലും ജോസഫ് പുതിയ പോര്‍മുഖം തുറന്നു. ലോക്‌സഭയിലേക്ക് തനിക്ക് പോയാല്‍ കൊള്ളാമെന്നുണ്ട്.

എന്നാല്‍, തിരഞ്ഞെടുപ്പില്‍ ആര് മല്‍സരിക്കുമെന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നിഷാ ജോസ് കെ മാണി കോട്ടയത്ത് മല്‍സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ലെന്നും ഇത് വെറും ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി നിഷ ജോസ് കെ മാണിയും രംഗത്തെത്തി. തനിക്ക് തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നതില്‍ താല്‍പര്യമില്ല. ഇപ്പോള്‍ നടക്കുന്നത് പ്രചാരണം മാത്രമാണെന്നും തനിക്ക് സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും നിഷ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സീറ്റിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസുമായി നാളെ ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

Next Story

RELATED STORIES

Share it