Big stories

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേര്‍ക്ക് കൊവിഡ്; 480 മരണം; ആകെ രോഗമുക്തി നിരക്ക് 93.75 ശതമാനം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേര്‍ക്ക് കൊവിഡ്; 480 മരണം; ആകെ രോഗമുക്തി നിരക്ക് 93.75 ശതമാനം
X

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 37,975 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 91,77,841 ആയി ഉയര്‍ന്നു. 480 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 1,34,218 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 42,314 പേരാണ് രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 91,77,841 രോഗബാധിതരില്‍ 4,38,667 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 86.04 ലക്ഷം പേര്‍ രോഗമുക്തി നേടി.

രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 93.75 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10.9 ലക്ഷം പരിശോധനകളാണ് നടത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5 ശതമാനം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 121 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഡല്‍ഹിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 8512 ആയി. ഡല്‍ഹി, കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് നിലവില്‍ 50 ശതമാനവും കൊവിഡ് റിപോര്‍ട്ട് ചെയ്യുന്നത് ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.




Next Story

RELATED STORIES

Share it