Big stories

കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്; ടിപിആര്‍ 17.22%: ഒമിക്രോണ്‍ വര്‍ധിക്കുന്നു

24 മണിക്കൂറിനിടെ 488 മരണവും കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,88,884 ആയി.

കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്; ടിപിആര്‍ 17.22%: ഒമിക്രോണ്‍ വര്‍ധിക്കുന്നു
X

ന്യൂഡല്‍ഹി: മൂന്നാംതരംഗം വ്യാപകമായ ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,37,704 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ കുറവാണ് ഇത്. 17.22 ശതമാനമാണ് ടിപിആര്‍. 24 മണിക്കൂറിനിടെ 488 മരണവും കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,88,884 ആയി.

നിലവില്‍ രാജ്യത്ത് 21,13,365 പേരാണ് കൊവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികില്‍സയില്‍ ഉള്ളത്. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 10,050 ആയി. കഴിഞ്ഞ ദിവസത്തേക്കാള്‍ 3.69 ശതമാനം കൂടുതലാണിത്. പുതിയ കണക്ക് പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം പതിനെട്ടു ശതമാനത്തിന് അടുത്തായിരുന്നു ടിപിആര്‍.

അതേസമയം, കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യതലസ്ഥാനത്ത് രോഗബാധ കുറയുന്നതായാണ് സൂചന. 24 മണിക്കൂറിനിടെ 10,756 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടിപിആര്‍ 18.04 ശതമാനമായി കുറഞ്ഞതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2 മണിക്കൂറിനിടെ 59,629 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞദിവസം 12,306 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21.48 ആയിരുന്നു കഴിഞ്ഞ ദിവസത്തെ ടിപിആര്‍.

എന്നാല്‍, കേരളത്തിനൊപ്പം കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 48,049 പേര്‍ക്കാണ് അവിടെ കൊവിഡ് സ്ഥിരീകരിച്ചത്. 18,115 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 22 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 3,23,143 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 19.23 ആണ് ടിപിആര്‍.

Next Story

RELATED STORIES

Share it